കേരള സാഹിത്യ അക്കാദമി പുരസ്കാരം 20242024-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം 2025 ജൂൺ 26-ന് പ്രഖ്യാപിച്ചു. കെ.വി. രാമകൃഷ്ണനും ഏഴാച്ചേരി രാമചന്ദ്രനും അക്കാദമിയുടെ വിശിഷ്ടാംഗത്വം നൽകി. അനിതാ തമ്പിയുടെ ‘മുരിങ്ങ വാഴ കറിവേപ്പി’നാണ് മികച്ച കവിതയ്ക്കുള്ള പുരസ്കാരം. മികച്ച നോവലായി ജി.ആർ. ഇന്ദുഗോപന്റെ ‘ആനോ’ തിരഞ്ഞെടുക്കപ്പെട്ടു. ചെറുകഥാവിഭാഗത്തിൽ വി. ഷിനിലാലിന്റെ ‘ഗരിസപ്പ അരുവി അഥവാ ഒരു ജലയാത്ര’യും എൻഡോവ്മെന്റ് വിഭാഗം അവാർഡിൽ ഉപന്യാസത്തിനുള്ള സി.ബി. കുമാർ അവാർഡ് എം. സ്വരാജിന്റെ ‘പൂക്കളുടെ പുസ്തക’ത്തിനും ലഭിച്ചു.[1] സമഗ്രസംഭാവനാ പുരസ്കാരംപി.കെ.എൻ. പണിക്കർ, പയ്യന്നൂർ കുഞ്ഞിരാമൻ, എം.എം. നാരായണൻ, ടി.കെ. ഗംഗാധരൻ, കെ.ഇ.എൻ. കുഞ്ഞഹമ്മദ്, മല്ലികാ യൂനിസ് എന്നിവർക്ക് സമഗ്രസംഭാവനാ പുരസ്കാരം ലഭിച്ചു. അവാർഡുകൾ
എൻഡോവ്‌മെന്റുകൾ
നോവൽ പഠനം/ നോവലിനെക്കുറിച്ചുള്ള പഠനം എന്നിവയ്ക്ക് നൽകുന്ന വിലാസിനി പുരസ്കാരത്തിന് അർഹമായ കൃതി ഇത്തവണ ഉണ്ടായില്ല. നിരസിച്ചുഒരുവിധത്തിലുമുള്ള പുരസ്കാരങ്ങൾ സ്വീകരിക്കില്ല എന്നത് വളരെ മുൻപുതന്നെയുള്ള നിലപാടാണെന്നും അതു കൊണ്ടു തന്നെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നിരസിക്കുന്നുവെന്നും എം.സ്വരാജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു[2][3]. അവലംബം
|
Portal di Ensiklopedia Dunia