കേരള സോയിൽ മ്യൂസിയംകേരളത്തിൽ തിരുവനന്തപുരത്തെ പറോട്ടുകോണത്തുള്ള കേന്ദ്ര മണ്ണ് അനലിറ്റിക്കൽ പരീക്ഷണശാലയിൽ സ്ഥിതിചെയ്യുന്ന മ്യൂസിയമാണ് കേരള മണ്ണു മ്യൂസിയം . കേരളത്തിലെ മണ്ണിന്റെ വൈവിധ്യം പ്രദർശിപ്പിക്കുന്ന മ്യൂസിയമാണിത്. 2014 ജനുവരി ഒന്നിനു തുടങ്ങിയ ഈ മ്യൂസിയം മണ്ണുസർവ്വേയ്ക്കും സംരക്ഷണത്തിനുമുള്ള വകുപ്പിന്റെ കീഴിലാണ് സ്ഥാപിച്ചിരിക്കുന്നത്. [1][2]ഈ മ്യൂസിയം ഇന്ത്യയിലെതന്നെ ആദ്യ മണ്ണുമ്യൂസിയവും ലോകത്തിലെ ഏറ്റവും വലിയ മണ്ണുമ്യൂസിയവുമായി കണക്കാക്കുന്നു. അന്താരാഷ്ട്ര നിലവാരത്തിലാണിത് സ്ഥാപിച്ചിരിക്കുന്നത്. [3][4] ചരിത്രംകേരളത്തിൽ കണ്ടുവരുന്ന ഏതാണ്ടെല്ലാ മണ്ണിനങ്ങളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. 82 തരം മണ്ണിനങ്ങളാണിവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്. ഓരോ മണ്ണിനവും അതുണ്ടായിരുന്ന തറയിൽനിന്നും അതിന്റെ സ്വാഭാവിക ഘടകങ്ങളും ഭാഗങ്ങളും നഷ്ടമാകാതെ കുഴിച്ചെടുത്ത ശേഷം ഒരു മാസമോ അതിൽക്കൂടുതലോ കാലം പ്രോസസ്സ് ചെയ്തശേഷമാണ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം ഓരോ മണ്ണിനത്തിന്റെയും പൂർണ്ണ വിവരങ്ങൾ കൊടുത്തിട്ടുമുണ്ട്. മണ്ണുപരമ്പരയുടെ ഭൗതിക സ്വഭാവം, അതെവിടെനിന്നു ലഭിച്ചു, ആ മണ്ണിലെ ജൈവഘടന, അത് ഏതു വിളയ്ക്കാണ് എറ്റവും അനുയോജ്യം, ഈ മണ്ണു കാണപ്പെടുന്ന പ്രദേശത്ത് എങ്ങനെയാണ് ഉപയുക്തമാക്കേണ്ടത്, മണ്ണു മാനേജ്മെന്റ് എങ്ങനെ തുടങ്ങിയ വിവരങ്ങൾ ആണ് മണ്ണിന്റെ കൂടെ നൽകിയിരിക്കുന്നത്. യു.എസിന്റെ കൃഷിയുടെയും മണ്ണു തരംതിരിക്കുന്നതിന്റെയും വകുപ്പിന്റെ മാനദണ്ഡങ്ങളാണ് ഇവിടെ മണ്ണിനെ തരംതിരിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. [5] അവലംബം
|
Portal di Ensiklopedia Dunia