കേരള സ്കൂൾ കലോത്സവം 2011
കേരളത്തിന്റെ അമ്പത്തി ഒന്നാമത് സ്കൂൾ കലോത്സവം 2011 ജനുവരി 18 മുതൽ ജനുവരി 23 വരെ കോട്ടയത്ത് നടന്നു. 2011 ജനുവരി 18-നു് കോട്ടയത്തെ പ്രധാന വേദിയായ പോലീസ് പരേഡ് ഗ്രൗണ്ടിൽ കേരള പൊതു വിദ്യാഭ്യാസ ഡയരക്ടർ എ.പി.എം. മുഹമ്മദ് ഹനീഷ് പതാകയുയർത്തി. വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി ഉദ്ഘാടനം ചെയ്തു[1]. പതിനാലു വർഷത്തിനു ശേഷമാണ് കലോത്സവം കോട്ടയത്ത് നടന്നത്[2]. 2011 ജനുവരി 17-നു്ആരംഭിക്കേണ്ടിയിരുന്ന കലോത്സവം പുല്ലുമേട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒരു ദിവസം വൈകി 18-നു് ആരംഭിക്കുകയായിരുന്നു[3]. സാധാരണ കലോത്സവങ്ങൾ മുന്നോടിയായി നടക്കുന്ന ഘോഷയാത്ര സമാപന ദിവസത്തേക്ക് മാറ്റി. 2011 ജനുവരി 23-നു് വൈകുന്നേരം കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗായകൻ കെ.ജെ. യേശുദാസ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സര വിവരങ്ങൾഹൈസ്കൂൾ, ഹയർസെക്കന്ററി സ്കൂൾ, അറബിക്, സംസ്കൃതം എന്നിങ്ങനെ നാലു വിഭാഗങ്ങളിലായിട്ടാണ് മത്സരം നടക്കുന്നത് പോയന്റ് നിലഹൈസ്കൂൾ, ഹയർസെക്കന്ററി എന്നീ വിഭാഗങ്ങളിൽ ഓരോ ജില്ലയും നേടുന്ന ആകെ പോയന്റുകൾ ചേർത്താണ് സ്വർണ്ണ കപ്പു നേടുന്ന ജില്ലയെ നിർണ്ണയിക്കുന്നത്
അവലംബം
പുറമെ നിന്നുള്ള കണ്ണികൾ |
Portal di Ensiklopedia Dunia