കേരള സ്കൂൾ കലോത്സവം 2025

കേരള സ്കൂൾ കലോത്സവം 2025
ആരംഭിച്ചത്4 ജനുവരി 2025 (2025-01-04)
അവസാനം നടന്നത്8 ജനുവരി 2025 (2025-01-08)
സ്ഥലംതിരുവനന്തപുരം
സജീവമായിരുന്ന വർഷങ്ങൾ1957 മുതൽ
ഉദ്ഘാടനം26 ജനുവരി 1957 (1957-01-26)[1]
സ്ഥാപകൻC.S. Venkiteswaran
Participants15,000
Organised byകേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ്
WebsiteOfficial Website
ഗോത്ര കലകൾ ഉൾപ്പെടുത്തിയ ആദ്യത്തെ കലോത്സവം

63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം 2025 ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് നടന്നു. തിരുവനന്തപുരം ,സെൻട്രൽ സ്റ്റേഡിയത്തിലെ മുഖ്യവേദിയിൽ 2025 ജനുവരി 4 ന് രാവിലെ 10 മണിക്ക്, മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ഉദ്‌ഘാടന ചടങ്ങിന് മുന്നോടിയായി കേരളകലാമണ്ഡലത്തിന്റെ നേതൃത്വത്തിൽ സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം നടന്നു. പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ് ചടങ്ങിന് സ്വാഗതം പറഞ്ഞു. ചടങ്ങിൽ മന്ത്രിമാരായ ജി.ആർ. അനിൽ, കെ.എൻ. ബാലഗോപാൽ, കെ. രാജൻ, എ.കെ.ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, പി.എ. മുഹമ്മദ് റിയാസ്, വീണ ജോർജ്ജ്, സജി ചെറിയാൻ, എന്നിവരും ആന്റണി രാജു എംഎൽഎ, എം.പി.മാരായ ശശി തരൂർ, അടൂർ പ്രകാശ്, എ.എ. റഹീം, ജോൺ ബ്രിട്ടാസ്, എന്നിവരും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും പങ്കെടുത്തു. എം.എൽ.എ. മാരായ കടകംപള്ളി സുരേന്ദ്രൻ, വി. ജോയി, വി. കെ. പ്രശാന്ത്, എം വിൻസെന്റ്, ഐ.ബി. സതീഷ് എന്നിവരും തിരുവനന്തപുരം ജില്ലാ പ‍ഞ്ചായത്ത് പ്രസിഡണ്ട് ഡി. സുരേഷ് കുമാർ, ജില്ലാ കലക്ടർ അനുകുമാരി, അഡീഷണൽ ഡയറക്ടറും ജനറൽ കൺവീനറുമായ ആർ.എസ്. ഷിബു, തിരുനന്തപുരം ഉപഡയറക്ടർ സുബിൻ പോൾ എന്നിവരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് കൃതജ്ഞത പറഞ്ഞു. ജനുവരി 8 ന് വൈകുന്നേരം സമാപനസമ്മേളനം എം.ടി - നിള വേദിയിൽ നടന്നു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി സ്വർണ്ണക്കപ്പ് സമ്മാനിച്ചു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സമ്മേളനം ഉൽഘാടനം ചെയ്തു. സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ. രാജൻ, ജി.ആർ.അനിൽ, രാമചന്ദ്രൻ കടന്നപ്പള്ളി, ചലച്ചിത്ര താരങ്ങളായ ടൊവിനോ തോമസ്, ആസിഫ് അലി എന്നിവർ സമാപന സമ്മേളനത്തിൽ സന്നിഹിതരായിരുന്നു. 249 ഇനങ്ങളിലായി പതിനാലായിരത്തോളം വിദ്യാർത്ഥികൾ അഞ്ചുദിവസങ്ങളിലായി വിവിധ വേദികളിൽ പങ്കെടുത്തു. 1008 പോയന്റുകൾ നേടി തൃശ്ശൂർ ജില്ല ഒന്നാം സ്ഥാനം നേടി. പാലക്കാട് -1007, കണ്ണൂർ- 1003 പോയന്റുകൾ നേടി രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. സ്കൂളുകളുടെ പോയന്റ് നിലയിൽ പാലക്കാട് ജില്ലയിലെ ബീ.എസ്സ്.എസ്സ്.ഗുരുകുലം.എച്ച്.എസ്സ്.ആലത്തുർ മുന്നിലെത്തി. തിരുവനന്തപുരം ജില്ലയിലെ കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട് രണ്ടാം സ്ഥാനവും വയനാട് ജില്ലയിലെ എം ജി എം എച്ച് എസ് എസ് മാനന്തവാടി മൂന്നാം സ്ഥാനവും നേടി. 2025-ലെ 63-ാമത് കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഗോത്ര കലകൾ ഉൾപ്പെടുത്തിയ ആദ്യത്തെ കലോത്സവം എന്ന പ്രത്യേകതയുണ്ട്. ഈ വർഷത്തെ കലോത്സവത്തിൽ ഗോത്ര സമൂഹത്തിന്റെ സമ്പന്നമായ കലാപാരമ്പര്യങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകി, അവരുടെ കലാരൂപങ്ങൾ മുഖ്യവേദിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് കേരളത്തിലെ ഗോത്ര സമൂഹത്തിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ഒരു പ്രധാന ഘട്ടമായി കണക്കാക്കപ്പെടുന്നു. ഈ ഉദ്യമം സാംസ്കാരിക വൈവിധ്യത്തെ ആഘോഷിക്കുകയും ഗോത്ര കലകൾക്ക് ഒരു വലിയ പ്ലാറ്റ്ഫോം നൽകുകയും ചെയ്തു.[2]

വേദികൾ

2025-ലെ കേരള സ്കൂൾ കലോത്സവം തിരുവനന്തപുരം ജില്ലയിലെ 25 വേദികളിലായാണ് നടന്നത്. ഓരോ വേദിക്കും കേരളത്തിലെ പ്രധാന നദികളിലൊന്നിന്റെ പേരാണ് നൽകിയത്.[3] വേദികളുടെയും അവയുടെ അനുബന്ധ പേരുകളുടെയും പട്ടിക ഇനിപ്പറയുന്നതാണ്:

Stage Name Venue City /Town
Bharathappuzha Central Stadium Palayam
Periyar Government College for Women Vazhuthacaud
Pambayar Tagore Theatre Vazhuthacaud
Achankovil Karthika Thirunal Theatre East Fort
Karamanayar Government Higher Secondary School Manacaud
Bhavani Nadhi St. Joseph's Higher Secondary School Palayam
Vamanapuram Nadhi Government Model Girls Higher Secondary School Pattom
Pallikkalar Nirmala Bhavan Higher Secondary School Kowdiar
Kalladayar Government Higher Secondary School for Girls, Cotton Hill Cotton Hill
Manimalayar Swathi Thirunal College of Music Swathi Thirunal
Meenachalar The Institution of Engineers Vellayambalam
Muvattupuzhayar Samskarika Kendram Poojappura
Chalakudy Puzha Carmel Higher Secondary School Vazhuthacaud
Karuvannur Puzha Bharat Bhavan, Thycaud
Kabini Nadhi Nishagandhi Auditorium Nanthancodu
Chaliyar Sisu Kshema Samithi Hall Thycaud
Kadalundi Puzha Government Model Boys Higher Secondary School Thycaud
Kuttiady Puzha Government Model LPS Thycaud
Mayyazhipuzha Mahatma Ayyankali Hall Palayam
Thalassery Puzha Government Higher Secondary School Chala
Valapattanam Puzha Government Model Boys Higher Secondary School (Classroom 1) Thycaud
Ramapuram Puzha Government Model Boys Higher Secondary School (Classroom 2) Thycaud
Peruvemba Puzha Government Model Boys Higher Secondary School (Classroom 3) Thycaud
Kallayi Puzha Government Model Boys Higher Secondary School (Classroom 4) Thycaud
Chittari Puzha St. Mary's Higher Secondary School Pattom

പോയിന്റ് നില

No. of Days

District(s)
Day 1
(7.00 PM IST)
Day 2
(11.00 PM IST)
Day 3
(10.30 PM IST)
Day 4
(12.00 PM IST)
Day 5
(4.15 PM IST)
Final Result[4]
4 January 5 January 6 January 7 January 8 January
Alappuzha 58 415 670 909 953 8th place
Ernakulam 63 413 671 930 980 5th place
Idukki 57 340 570 778 817 13th place
Kannur 66 439 713 961 1003 2nd RUNNER-UP
Kasaragod 57 386 642 876 913 10th place
Kollam 66 411 672 921 964 6th place
Kottayam 58 387 639 881 924 9th place
Kozhikode 68 436 708 959 1000 4th place
Malappuram 64 417 681 934 980 5th place
Palakkad 64 430 702 961 1007 1st RUNNER-UP
Pathanamthitta 55 361 596 807 848 12th place
Thiruvananthapuram 56 409 666 913 957 7th place
Thrissur 66 438 708 960 1008 WINNER
Wayanad 52 382 637 865 895 11th place
  • In the table above, the blue numbers represent the lowest points and the red numbers represent the highest points.
  • W – Winner
  • 1RU – 1st Runner-up
  • 2RU – 2nd Runner-up
  •     — Host district


വിജയികൾ

Category
1st place 2nd place 3rd place
School(s) District(s) School(s) District(s) School(s) District(s)
High School General MGM Higher Secondary School, Mananthavady Palakkad, Thrissur BSS Gurukulam Higher Secondary School, Alathur Kollam, Kozhikode Durga Higher Secondary School, Kanhangad Kannur
Higher Secondary School General Nair Samajam Higher Secondary School, Mannar Thrissur BSS Gurukulam Higher Secondary School, Alathur Palakkad Carmel Girls Higher Secondary School, Vazhuthacaud Kannur
High School Arabic Government Higher Secondary School, Kallar Ernakulam, Kannur, Kozhikode Hayathudeen High School, Erattupetta Kasaragod, Malappuram, Wayanad Muslim Girls Higher Secondary School, Erattupetta Kollam, Thrissur
High School Sanskrit Amrita Sanskrit Higher Secondary School, Parippally Malappuram, Palakkad, Kasaragod Mannam Memorial High School, Nariampara Kannur, Kollam, Kozhikode TD Higher Secondary School, Thuravoor Thrissur

രചനാ മത്സരങ്ങൾ സ്കൂൾ വിക്കിയിൽ

സംസ്ഥാന സ്കൂൾ കലോൽസവത്തിൽ രചിക്കപ്പെട്ട കഥ, കവിത, പെയിന്റിംഗ്, കാർട്ടൂൺ, കൊളാഷ് തുടങ്ങിയ വിവിധ രചനകൾ, മത്സരങ്ങളുടെ ഫലപ്രഖ്യാപനത്തിനുശേഷം സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബിക്, ഉറുദു തുടങ്ങിയ മുഴുവൻ ഭാഷകളിലെയും നാൽപ്പത്തി അഞ്ചോളം മത്സര ഇനങ്ങൾ സ്കൂൾ വിക്കിയിൽ ലിറ്റിൽ കൈറ്റ്സ് ( കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ) കുട്ടികളുടെ നേതൃത്വത്തിൽ ലഭ്യമാക്കിയിരുന്നു. സ്കാൻ ടെയിലർ, ജിമ്പ് തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ് വെയറുകളിലായി എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിച്ചു വന്നിരുന്നു. ഹൈടെക് സൗകര്യം ഉപയോഗിച്ച് കലോത്സവം തത്സമയം സ്കൂളുകളിൽ കാണുന്നതിനും കൈറ്റ് അവസരമൊരുക്കി.

ഇതുംകാണുക

പുറംകണ്ണികൾ

കലോൽസവം സ്കൂൾവിക്കിയിൽ

ചിത്രശാല

അവലംബം

  1. "How the greatest talent show in Kerala developed over decades". Onmanorama. 14 ജനുവരി 2017. Retrieved 5 ജനുവരി 2025.
  2. https://english.mathrubhumi.com/news/kerala/kalolsavam-2025-tribal-dance-forms-irular-nritham-mangalamkali-1.10223148
  3. "Kerala School Kalolsavam: 25 Venues, Over 15,000 Students; Kalamamangam Starts Tomorrow". Sneha Reghu. News18 India. 3 ജനുവരി 2025. Retrieved 5 ജനുവരി 2025.
  4. "Kalolsavam: Thrissur Clinches the Cup After 25 Years, Edging Ahead by Just One Point". Ajmal M K. Oneindia. 8 ജനുവരി 2025. Retrieved 8 ജനുവരി 2025.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya