കേരളത്തിന്റെ ഭൂമിശാസ്ത്രം![]() കിഴക്ക് പശ്ചിമഘട്ടത്തിൽ തുടങ്ങി പടിഞ്ഞാറ് അറബിക്കടൽ വരെയുളള കേരളത്തിന്റെ ഭൂമിശാസ്ത്രം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഏറെ ഭിന്നമാണ്. തെക്കുമുതൽ വടക്കുവരെ ഇടതടവില്ലാതെ വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ട മലനിരകളാണ് കേരളത്തിന്റെ കാലാവസ്ഥ നിയന്ത്രിക്കുന്നത്. പ്രകൃതി നിർമ്മിതമായ ഒരു മതിലുപോലെയാണ് ഈ മലനിരകൾ. പാലക്കാട് ജില്ലയിലെ വാളയാറിൽ മാത്രമാണ് പശ്ചിമഘട്ടം മുറിക്കപ്പെടുന്നത്. വാളയാർ ചുരം എന്ന ഈ ചുരമുളളതിനാൽ പാലക്കാടു ജില്ലയിൽ മാത്രം മറ്റു ജില്ലകളിൽ നിന്നും വ്യത്യസ്തമായി വരണ്ട കാലാവസ്ഥയാണ്. 580 കിലോമീറ്റർ നീണ്ടുകിടക്കുന്നതാണ് കേരളത്തിന്റെ തീരപ്രദേശം. കോട്ടയം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളൊഴികെ ബാക്കി ജില്ലകളെയെല്ലാം അറബിക്കടൽ സ്പർശിക്കുന്നുണ്ട്. കേരളത്തിെന്റെഭൂപ്രകൃതിഭൂപ്രകൃതിയനുസരിച്ച് കേരളത്തെ മൂന്നായി തരം തിരിച്ചിരിക്കുന്നു.
പ്രാചീനകാലത്ത് കേരളത്തിന്റെ ഏറിയപങ്കും വനങ്ങളായിരുന്നു. ഇന്ന് വനങ്ങളുടെ വിസ്തീർണ്ണം വളരെ കുറഞ്ഞിട്ടുണ്ട്. 1970-ൽ വനസംരക്ഷണനിയമം കൊണ്ട് വന്ന് വനം വച്ചുപിടിപ്പിക്കൽ പദ്ധതികൾ നടത്തുന്നുണ്ട് ഈ പദ്ധതികൾ കേരളത്തിന്റെ വനവിസ്തൃതി കൂട്ടാൻ സഹായിച്ചു. വനമില്ലാത്ത ഏക ജില്ല ആലപ്പുഴയാണ്. കായലുകൾകടലുമായി ബന്ധപ്പെട്ട ജലാശയങ്ങളായ കായലുകൾ34 എണ്ണമാണ് കേരളത്തിലുള്ളത്. ഇവയിൽ 27 എണ്ണം കടലുമായി നേരിട്ട് ബന്ധപ്പെട്ടുകിടക്കുന്നു. 7 എണ്ണം ഉൾനാടൻ ജലാശയങ്ങളാണ്. ഈ കായലുകൾ ബന്ധിപ്പിക്കുന്ന 448 കി.മീ. നീളം വരുന്ന ഉൾനാടൻ ജലപാതകൾ ഉണ്ട്. അവയിൽ കൊല്ലം മുതൽ കൊടുങ്ങല്ലൂർ വരെയുള്ള ജലപാതയുടെ വികസനം ഇപ്പോൾ നടന്നു വരുന്നു. മിക്ക കായലുകളിലും 24 മണിക്കൂറിൽ രണ്ടു പ്രാവശ്യം വീതം വേലിയേറ്റവും വേലിയിറക്കവും അനുഭവപ്പെടുന്നു. പ്രധാനകായലുകൾ താഴെപറയുന്നവയാണ്: വേളിക്കായൽ, അഷ്ടമുടിക്കായൽ, വേമ്പനാട്ടുകായൽ, കൊടുങ്ങല്ലൂർ കായൽ, കഠിനകുളം കായൽ, അഞ്ചുതെങ്ങുകായൽ, ഇടവാ-നടയറക്കായലുകൾ, പരവൂർ കായൽ, പൊന്നാനിക്കായൽ, കടലുണ്ടി ഇത് കൂടാതെ നിരവധി ശുദ്ധജല കായലുകൾ കേരളത്തിൽ ഉണ്ട്. തൃശൂർ ജില്ലയിലെ ഏനാമാക്കൽ, മനക്കൊടി എന്നിവ ശുദ്ധജലതടാകങ്ങൾ ആണ്. ഇരിങ്ങാലക്കുടയിലെ മറ്റൊരു കായലായ മുരിയാട് അടുത്തകാലത്തായി ജനശ്രദ്ധയാകർഷിച്ചിട്ടുണ്ട്. കുമ്പള കൽനട്, ബേക്കൽ എന്നിവടങ്ങളിലും കായലുകൾ ഉണ്ട്. കൊല്ലം ജില്ലയിലെ ശാസ്താംകോട്ട തടാകമാണ് കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം., 3.7 ച.കി.മീ വിസ്തീർണ്ണമുള്ള ഈ തടാകത്തിന്റെ ഏറ്റവും കൂടിയ ആഴം 14 മീറ്ററാണ്. നദികൾകേരളത്തിൽ 44 നദികൾ ഉണ്ട്. 41 എണ്ണം സഹ്യപർവ്വതത്തിൽ നിന്നുത്ഭവിച്ച് പടിഞ്ഞാറോട്ടൊഴുകുമ്പോൾ മൂന്നെണ്ണം കിഴക്കോട്ടാണ് ഒഴുകുന്നത്. കേരളത്തിലെ നദികൾ പശ്ചിമഘട്ടത്തിൽ നിന്നുത്ഭവിച്ച് അറബിക്കടലിൽ പതിക്കുന്നു എന്നകാരണത്താൽ ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലെ നദികളെ അപേക്ഷിച്ച് നീളം കുറവാണ്. 244 കി.മീ നീളമുള്ള പെരിയാർ നദിയാണ് കേരളത്തിലെ ഏറ്റവും നീളമുള്ള നദി. രണ്ടാം സ്ഥാനം ഭാരതപ്പുഴക്കും മൂന്നാംസ്ഥാനം പമ്പയാറിനുമാണ്. 100 കി.മീ കൂടുതൽ നീളമുള്ള 11 നദികൾ ഉണ്ട്. പഞ്ചാബിലേയോ ആന്ധ്രാ പ്രദേശിലേയോ പോലെ അതിവിശാലങ്ങളായ പാടശേഖരങ്ങൾ ഇല്ല. മലകളാലോ ചെറുകുന്നുകളാലോ വലയം ചെയ്ത വയലുകളാണധികവും. പറമ്പുകൾ, തോടുകൾ, ചെറുകുന്നുകൾ, മേടുകൾ തുടങ്ങിയ പാടശേഖരങ്ങളേയും ഇടനാട്ടിലേക്കു വരുമ്പോൾ കണ്ടെത്താൻ കഴിയും. തീരപ്രദേശങ്ങളിൽ വയലുകളുടെ വിസ്തൃതി പിന്നെയും കുറയുന്നു.
പ്രധാന നദികളിൽ അണകൾ ഉണ്ടാക്കി അവ ജലസേചനം വിദ്യുത്ഛക്തി എന്നിവക്കായി ഉപയോഗപ്പെടുത്തുന്നുണ്ട്. ജലോപയോഗപദ്ധതികൾപ്രധാന നദീജല പദ്ധതികൾ![]() ![]()
പ്രധാന അണക്കെട്ടുകൾ
മംഗലംഡാം പാലക്കാട് കടൽത്തീരംകേരളത്തിൻ 580 കിലോമീറ്റർ നീളത്തിൽ കടൽത്തീരമുണ്ട്. 14 ജില്ലകളിൽ ഒൻപതും കടൽ സാമീപ്യമുള്ളവയാണ്. പ്രശസ്തമായ കോവളവും ഇന്ത്യയിലെ ഏറ്റവും ആഴം കൂടിയ തുറമുഖമായ വിഴിഞ്ഞവും കേരളത്തിലാണ്. ഭാരതത്തിലെ പ്രധാന തുറമുഖങ്ങളിലൊന്നാണ് കൊച്ചി. ഇതുകൂടാതെ നിരവധി കടൽത്തീരങ്ങൾ വിനോദസഞ്ചാരത്തിനായി ഉപയോഗിക്കപ്പെടുന്നുണ്ട്. കടൽത്തീരത്തു നിന്ന് 320 കി.മീ ദൂരം അന്തർ ദേശിയ ധാരണയനുസരിച്ച് മത്സ്യബന്ധനത്തിനും ചൂഷണത്തിനും ഉപയോഗിക്കപ്പെടുന്നു. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ പ്രധാനമാണ് മത്സ്യസമ്പത്ത്. ധാരാളം മത്സ്യങ്ങൾ കേരളത്തിൽ നിന്ന് കയറ്റി അയക്കപ്പെടുന്നു. ഇതിൽ പ്രധാനം ചെമ്മീനും കണവയും ഞണ്ടുമാണ്. മണ്ണിനങ്ങൾകേരളത്തിലെ മണ്ണിനങ്ങളെ താഴെപ്പറയുന്ന രീതിയിൽ ഏഴായി തിരിക്കാം.
ധാതുസമ്പത്ത്![]() അപൂർവ്വ ലോഹങ്ങൾ അടങ്ങിയ കരിമണൽ കേരളത്തിൻറെ തീരത്ത് ധാരാളമായി ഉണ്ട്. കേരളത്തിൽ സാർവത്രികമായി കാണപ്പെടുന്ന മറ്റൊരു ശിലാസമ്പത്താണ് ലാറ്ററൈറ്റ് അഥവാ ചെങ്കല്ല്. പ്രാചീനകാലം മുതലേ കേരളീയർ ഇത് ഉപയോഗപ്പെടുത്തിവരുന്നു. ഇൽമനൈറ്റ്, മോണോസൈറ്റ്, റൂട്ടൈൽ, സിർക്കോൺ, സിൽമനൈറ്റ്, തോറിയം, ടൈറ്റാനിയം, ബോക്സൈറ്റ്, മാഗ്നട്ടൈറ്റ് തുടങ്ങിയ അയിരുകൾ ധാരാളമായി കാണപ്പെടുന്നുണ്ട്. ധാതുസമ്പത്ത് കൈകാര്യം ചെയ്യുന്നതിനായി കേരളത്തിൽ ട്രാവൻകൂർ ടൈറ്റാനിയം, ഇന്ത്യൻ റെയർ എർത്ത്സ്, കേരള മിനറൽസ് ആന്റെ മെറ്റൽസ് എന്നീ വ്യവസായങ്ങൾ നിലവിലുണ്ട്. കരിമണൽധാതുസമ്പുഷ്ടമായ പാറക്കെട്ടുകളിൽ നിന്നുണ്ടാകുന്ന മണലാണിത്, പാറകൾ പൊടിഞ്ഞ മണ്ണ് നദികൾ വഴിയാണ് കടലിലെത്തുന്നത്. ഇൽമനൈറ്റ് മോണോസൈറ്റ്, സിർക്കോണിയം തോറിയം, ടൈറ്റാനിയം എന്നിവ ചേർന്നതിനാൽ കറുത്ത നിറം വരുന്നതിനാലാണ് കരിമണൽ എന്ന പേരു വരുന്നത്. കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് കരിമണൽ കൂടുതലായി കാണപ്പെടുന്നത്. പണ്ടുകാലത്ത് കടലാസിൽ എഴുതിയ മഷിയുണക്കുന്നതിന് ഉപയോഗിച്ചിരുന്നു.[1] ഒരു ഘനമീറ്റർ കരിമണൽ ഖനനം ചെയ്യുക വഴി 6,000 രൂപ വിലമതിക്കാവുന്ന ധാതുക്കൾ ലഭിക്കുന്നുണ്ട്.[അവലംബം ആവശ്യമാണ്] ഒരു ഘനമീറ്റർ മണ്ണ് ഖനനം ചെയ്താൽ 2,500 രൂപക്കുള്ള സ്വർണ്ണമേ ലഭിക്കൂ. ഇൽമനൈറ്റ്ലോകത്തിൽ 25% ൽ അധികം ഇൽമനൈറ്റ് അടങ്ങിയ ധാതുമണൽ ഉള്ളത് കേരളത്തിൽ മാത്രമാണ്. ഇന്ത്യയിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഇൽമനൈറ്റിന്റെ 60% വും കേരളത്തിൽ നിന്നാണ്. 1922-ലാണ് ഇൽമനൈറ്റ് ആദ്യമായി വിദേശത്തേക്ക് കയറ്റി അയക്കപ്പെട്ടത്. ലിഗ്നൈറ്റ്കേരളത്തിന്റെ തീരത്തുകാണപ്പെടുന്ന ഒരുതരം കൽക്കരി. തവിട്ടുകലർന്ന കറുപ്പ് നിറമുള്ള ഇവക്ക് യഥാർത്ഥ കൽക്കരിയേക്കാൾ ഇന്ധനമൂല്യം കുറവാണ്. സംസ്കരണവും ആവശ്യമാണ്. നെയ്‌വേലിയിൽ ഇന്ത്യയിലെ ഏറ്റവും വലിയ ലിഗ്നൈറ്റ് സംസ്കരണശാല പ്രവർത്തിക്കുന്നു. മറ്റു ധാതുക്കൾ
വനങ്ങൾക്രിസ്തു വർഷം 300നും 1500നുമിടക്ക് കേരളത്തിൽ നിന്ന് കരിന്താളത്തടികൾ ഈജിപ്തിലേക്ക് കയറ്റി അയച്ചിരുന്നു. ഈ തടി ലഭിച്ചിരുന്ന ഏകസ്ഥലം കേരളമായിരുന്നു. പിന്നീട് ബ്രിട്ടീഷുകാരുടെ കാലത്ത് തേക്ക് മരങ്ങള് വൻതോതിൽ മുറിച്ച് മാറ്റിയിരുന്നതിനാൽ വനമേഖലയിൽ വന്ന കുറവ് നികത്താനായി ബ്രിട്ടീഷുകാർ തേക്കിൻ തോട്ടങ്ങൾ വളർത്താനാരംഭിച്ചു. 1842-ൽ ലോകത്തിലെ ആദ്യത്തെ തേക്കിൻ തോട്ടം നിലമ്പൂരിൽ ആരംഭിച്ചു. കേരളത്തിലെ ആകെ വനപ്രദേശം ഏതാണ്ട് 1100 ച.കി.മീ. ആണ്. (ഇത് വർഷാവർഷം കുറയുന്നതല്ലാതെ കൂടിയിട്ടില്ല) ഈ വനമേഖലകളിലായി 20 വന്യമൃഗസംരക്ഷണകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. വനമേഖലകളിൽ നിത്യഹരിതവനങ്ങൾ, കണ്ടൽകാടുകൾ, മഴക്കാടുകൾ, ഇലകൊഴിയും ഈർപ്പവനങ്ങൾ എന്നിവയുണ്ട്. പ്രധാന വൃക്ഷങ്ങൾഅകിൽ, അഗസ്തി, അത്തി, ആഞ്ഞിലി, ആൽമരം, അലസിപ്പൂമരം, അശോകം, ഇത്തി, ഇലഞ്ഞി, ഇലന്ത, ഇലവ്, ഈട്ടി, ഉറക്കതൂങ്ങിമരം, കടുക്ക, കണിക്കൊന്ന, കടപ്ലാവ്, കരിങ്ങാലി, കരിമ്പന, കശുമാവ്, കർപ്പൂരമരം, കാഞ്ഞിരം, കാറ്റാടിമരം, കുപ്പമഞ്ഞൾ, കൂവളം, കൊക്കോ, ചന്ദനം, ചെമ്പകം, പുളി, പെരുമരം, ബദാം, പേര, പ്ലാവ്, മഞ്ചാടി, മണിമരുത്, മഹാഗണി, മാഞ്ചിയം, മാവ്, മുരിക്ക്, മുള, രക്തചന്ദനം, വട്ട, വഴന, യൂക്കാലിപ്റ്റസ്, വെന്തേക്ക്, വേങ്ങ, വേപ്പ്, തുടങ്ങിയവയാണ് കേരളത്തിലെ കാടുകളിൽ കാണപ്പെടുന്ന പ്രധാനപ്പെട്ട വൃക്ഷങ്ങൾ അവലംബം
Wikimedia Commons has media related to Category:Geography of Kerala. |
Portal di Ensiklopedia Dunia