കേരളത്തിലെ ഉൽക്കാപതനം (2015)
2015 ൽ കേരളത്തിനുമുകളിൽ ഒരു തീഗോളം വരികയും ആകാശത്ത് വച്ച് അത് പൊട്ടിത്തെറിച്ച് വിവിധ ഭാഗങ്ങളിൽ പതിക്കുകയും ചെയ്തു. 27 ഫെബ്രുവരി 2015 നാണ് സംഭവം നടന്നത്. ഇത് ഒരു ഉൽക്കാ പതനമായിരുന്നു.[1] ആദ്യ റിപ്പോർട്ടുകൾആകാശത്ത് ഒരു തീഗോളം കൂടെ ശക്തിയേറിയ ഒരു സോണിക് ബൂം ഉണ്ടായി. എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിൽ രാത്രി 10 മണിക്ക് ഈ പ്രതിഭാസം ദർശിച്ചു. ഇത് ഏതാണ്ട് 5 മുതൽ 6 സെക്കന്റ് നീണ്ടുനിന്നു.[2] പ്രാഥമിക റിപ്പോർട്ടുകൾ രേഖപ്പെടുത്തിയത് ഇത് ഒരു കൃത്രിമോപഗ്രഹത്തിന്റെ കഷണമാണെന്നാണ്. ചൈനയുടെ ഉപഗ്രഹമായ യവോഗാൻ വെക്സിങ്ങ്-26 ന്റെ(2014 ഡിസംബറിൽ വിക്ഷേപിച്ച ചൈനീസ് ഉപഗ്രഹം) കഷണങ്ങളാണിതെന്നാണ്. പിന്നീട് മീറ്റിരിയോളജി വിഭാഗവും ദുരന്തനിവാരണ വിഭാഗവും ഈ റിപ്പോർട്ടുകൾ നിഷേധിക്കുകയും അപ്രകാരമായിരുന്നെങ്കിൽ ഇത് മീറ്റിരിയോളജി റഡാറുകളിൽ കാണപ്പെടേണ്ടതായിരുന്നുവെന്നും പ്രസ്താവിച്ചു.[3] ഇടിച്ച സ്ഥലങ്ങൾഉൽക്കാശിലകൾ എറണാകുളം ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ പതിച്ചു. ചെറിയ കഷണങ്ങൾ (ഉൽക്കയുടെ ഭാഗങ്ങളാണെന്ന് കരുതുന്നവ) കോലഞ്ചേരിക്കടുത്ത് വലമ്പൂർ, പെരുമ്പാവൂരിനടുത്ത് കുറുപ്പംപടി[4]എന്നിവിടങ്ങളിൽ നിന്ന് ലഭിച്ചു. ശാസ്ത്രജ്ഞരുടെ ഒരു സംഘം സംസ്ഥാന അടിയന്തര പ്രവർത്തന വിഭാഗവും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും ഈ സ്ഥലങ്ങൾ സന്ദർശിച്ചു. ഇവയുടെ സാമ്പിളുകൾ വിശദമായ പഠനത്തിനായി ശേഖരിച്ചു. പ്രാഥമിക നിഗമപ്രകാരം ഇവയുടെ രാസഘടനയിൽ നിക്കലും ഇരുമ്പയിരുമാണ് പ്രധാനമായി ഉള്ളത് എന്ന് കണ്ടെത്തി.[5] ഇതുംകാണുക
അവലംബങ്ങൾ
|
Portal di Ensiklopedia Dunia