കേരളത്തിലെതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് 2020 ഡിസംബർ 8, 10, 14 തീയതികളിൽ നടന്നു. 2020 ഡിസംബർ 16 -നായിരുന്നു വോട്ടെണ്ണൽ.[3] പകുതിയിലധികം ഗ്രാമ പഞ്ചായത്ത് സീറ്റുലകളിൽ നിലവിൽ സർക്കാരിന് നേതൃത്വം നൽകുന്ന എൽ. ഡി. എഫ്. വിജയിച്ചു. ബ്ലോക്ക് - ജില്ലാ പഞ്ചായത്തുകളിൽ മൂന്നിൽ രണ്ടു സീറ്റുകളിലും എൽ. ഡി. എഫ്. വിജയിച്ചു. യുഡിഎഫിനു ആകെയുള്ള ആറ് കോർപ്പറേഷനുകളിൽ ഒന്നിൽ മാത്രമാണ് വിജയിക്കാനായത്.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ - ആര്യ രാജേന്ദ്രൻ
21 കാരിയായ ആര്യ രാജേന്ദ്രൻ തിരുവനന്തപുരം കോർപ്പറേഷന്റെ മേയറായി. ഒരു കോർപ്പറേഷന്റെ മേയറായി നിയമിക്കപ്പെട്ട രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി മാറി ആര്യ ചരിത്രം കുറിച്ചു [8],[9].
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് - രേഷ്മ മറിയം റോയ്
21 കാരിയായ രേഷ്മ മറിയം റോയ് പത്തനംതിട്ട അരുവാപ്പുലം ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റായി. അതുവഴി കേരളത്തിലെ ഒരു പഞ്ചായത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി രേഷ്മ മറിയം റോയ് ചരിത്രം കുറിച്ചു . തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായിരുന്നു അവർ. നാമനിർദ്ദേശം സമർപ്പിക്കുന്നതിനുള്ള അവസാന ദിവസത്തിന് ഒരു ദിവസം മുമ്പ് അവൾക്ക് 21 വയസ് പൂർത്തിയായ രേഷ്മ നവംബർ 18 ന് നാമനിർദേശം നൽകി[10],[11].
കുറിപ്പുകൾ
↑മട്ടന്നൂർ മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പ് 2017 ആണ് നടന്നത്. അതിനാൽ ഈ മുനിസിപ്പാലിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പ് 2020 ൽ നടക്കുന്നില്ല.[1]
↑Election report, 2015(PDF). Thiruvananthapuram: State Election Commission, Kerala. 2016. pp. 24, 55, 56. Archived from the original(PDF) on 2020-01-10. Retrieved 2020-12-06.