കേരളത്തിലെ പാമ്പുകൾശീതരക്തമുള്ള ഇനം ഉരഗങ്ങളാണ് പാമ്പുകൾ. പ്രധാനമായും ഏഴ് കുടുംബങ്ങളിൽപ്പെട്ട പാമ്പുകളാണ് കേരളത്തിൽ കാണപ്പെടുന്നത്. എലാപ്പിഡേ, വൈപ്പറിഡേ, കൊളുബ്രിഡേ, ബോയ്ഗണേ, പൈത്തോണിഡേ, യൂറോപെൽറ്റിഡേ, ബോയ്ഡേ എന്നിവയാണ് പ്രധാനപ്പെട്ട കുടുംബങ്ങൾ. എലാപ്പിഡേ, വെപ്പറിഡേ കുടുംബത്തിൽ വിഷമുള്ള ഇനം പാമ്പുകളും കൊളുബ്രിഡേ, ബോയ്ഗണേ, പൈത്തോണിഡേ, sradha, യൂറോപെൽറ്റിഡേ, ബോയ്ഡേ എന്നീ അഞ്ചു കുടുംബങ്ങളിൽ വിഷമില്ലാത്ത ഇനം പാമ്പുകളുമാണ് ഉൾപ്പെടുന്നത്. പെരുമ്പാമ്പുകൾ ഉൾപ്പെടുന്ന കുടുംബമാണ് പൈത്തോണിഡേ. ഇങ്ങനെ ആകെ നൂറ് ഇനം പാമ്പുകളാണ് കേരളത്തിള്ളത്. ഇതിൽ 90% പാമ്പുകളും വിഷമില്ലാത്തവയാണ്. കേരളത്തിൽ കടൽപാമ്പുകൾക്കും കരയിലെ അഞ്ചിനം പാമ്പുകൾക്കുമ്മാണ് മനുഷ്യ ജീവന് അപഹരിക്കാൻ കഴിയുന്നത്.ഇവയിൽ രാജവെമ്പാല അപൂർവമായേ കടിക്കാറുള്ളൂ എന്നതിനാലും ജനവസപ്രദേശത് കാണപെടത്തിനാലും അധികം മരണങ്ങൾ report ചെയ്തിട്ടില്ലാത്തതിന്നാലും അതിനെ ഒഴിവാക്കുന്നു. മുഴിമൂക്കൻ കുഴിമണ്ഡലിയുടെ കടിയേറ്റും അപൂർവ്വമായി മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും മനുഷ്യ മരണങ്ങൾക്ക് കാരണം താഴെ പറയുന്ന നാല് പാമ്പുകൾ കാരണം ആണ് അവയെ ബിഗ് ഫോർ (പാമ്പുകൾ) എന്ന് അറിയപ്പെടുന്നു. 1. ചുരുട്ടമണ്ഡലി (echil carinatus) 2. ചേനത്തണ്ടൻ (Daboia russelii) 3. മൂർഖൻ (Naja naja) 4. വെള്ളിക്കെട്ടൻ (Bungarus caerulus) ഇവയ്ക്കു പുറമെ മനുഷ്യമരണത്തിന് കാരണമാകാത്തതും വിഷമുള്ളതുമായ 20 ഓളം പാമ്പുകളും കേരളത്തിൽ കണ്ടുവരുന്നു. പാറമണ്ഡലി, മുളമണ്ഡലി ചട്ടിതലയൻ കുഴിമണ്ഡലി തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. പാമ്പിന്റെ ശത്രുക്കൾജീവികളിൽ പാമ്പിന്റെ ശത്രുക്കളാണ് കീരി, പരുന്ത്, മൂങ്ങ, മയിൽ, കൽക്കം അഥവാ ടർക്കി കോഴി, ഗിനിക്കോഴി, കാട്ടു പൂച്ച, കുറുക്കൻ എന്നിവയാണ്. ഇവ പാമ്പുകളെ കൊല്ലുകയോ ആഹാരമാക്കുകയോ ആക്രമിക്കുകയോ ചെയ്യുന്ന ജീവികളാണ്. അതിനാൽ ഇവയുടെ സാന്നിധ്യമുള്ള ഇടങ്ങളിൽ പാമ്പുകളുടെ സാന്നിധ്യം പൊതുവെ കുറവായിരിക്കും. ടർക്കി, ഗിനി തുടങ്ങിയ കോഴികൾ പാമ്പുകളുടെ സാന്നിധ്യം കണ്ടാൽ ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കുന്നവയും അവയെ കൂട്ടമായി ആക്രമിക്കുകയും ചെയ്യാറുണ്ട്. ടർക്കി ഇടത്തരം പാമ്പുകളെ വരെ ആഹാരമാക്കുന്നു. ചെറിയ പാമ്പുകളെ ഗിനിയും ആഹാരമാക്കുന്നു. പാമ്പുകളുടെ പട്ടികവിഷമില്ലാത്ത പാമ്പുകൾവിഷപ്പാമ്പുകൾ
കേരളത്തിലെ നിയമം1972-ലെ വന്യജീവിസംരക്ഷണ നിയമപ്രകാരം[1] പാമ്പുകളെ കൊല്ലുന്നത് 25000 രൂപ പിഴയോ 3 വർഷം തടവോ ലഭിക്കുന്ന കുറ്റമാണ്. പെരുമ്പാമ്പുകളെ വന്യജീവിസംരക്ഷണനിയമ പ്രകാരം ഒന്നാം ഷെഡ്യൂളിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയെ കൊന്നാൽ ആറു വർഷം തടവോ പിഴയോ ശിഷ ഏർപ്പെടുത്തിയിരിക്കുന്നു. ചേര, മൂർഖൻ, അണലി, നീർക്കോലി, രാജവെമ്പാല എന്നിവയെ രണ്ടാം ഷെഡ്യൂളിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയെ കൊല്ലുന്നതും ശിഷയ്ക്കു കാരണമാകുന്നു. പാമ്പുകളെ വളർത്താനോ പിടിക്കാനോ നിയമം ശക്തമായി വിലക്കുന്നു. അവലംബം
ഇതും കൂടി കാണുകപുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia