കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2008കേരള സർക്കാറിന്റെ 2008-ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 2009 ജൂൺ 3-ന് പ്രഖ്യാപിച്ചു[1]. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്‌ത ഒരു പെണ്ണും രണ്ടാണും മികച്ച ചലച്ചിത്രമായി തെരഞ്ഞെടുത്തു[1]. അടൂർ തന്നെയാണ് മികച്ച സംവിധായകനും തിരക്കഥാകൃത്തും.തലപ്പാവ് എന്ന ചിത്രത്തിലെ അഭിനയത്തിന് ലാലിന് മികച്ച നടനുള്ള അവാർഡും, വിലാപങ്ങൾക്കപ്പുറം എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രിയങ്കക്ക് മികച്ച നടിക്കുള്ള അവാർഡും ലഭിച്ചു. ഏറ്റവും മികച്ച ഹാസ്യതാരത്തിനുള്ള പുരസ്കാരം ഏർപ്പെടുത്തിയത് 2008-ലാണ്[1]. ആദ്യവർഷത്തെ അവാർഡ് ഇന്നത്തെ ചിന്താവിഷയം എന്ന ചിത്രത്തിലെ അഭിനയത്തിന് മാമുക്കോയ നേടി. 27 ഫീച്ചർ ചിത്രങ്ങളും രണ്ടു ബാലചിത്രങ്ങളും രണ്ടു ഹ്രസ്വചിത്രങ്ങളും ഒരു ഡോക്കുമെന്ററിയുമാണ് അവാർഡിനായി മൽസര രംഗത്തുണ്ടായിരുന്നത്[2]. സാംസ്കാരിക വകുപ്പു മന്ത്രി എം.എ. ബേബിയും അവാർഡ് കമ്മറ്റി ചെയർമാൻ ഗിരീഷ് കാസറവള്ളി,മറ്റു കമ്മറ്റി അംഗങ്ങൾ എന്നിവർ ചേർന്നാണ് അവാർഡ് വിവരം പത്രസമ്മേളനത്തിലൂടെ അറിയിച്ചത്[2].അടൂർ ഗോപാലകൃഷ്ണന്റെ ഒരു പെണ്ണും രണ്ടാണും, ടിവി ചന്ദ്രന്റെ വിലാപങ്ങൾക്കപ്പുറം, ഭൂമി മലയാളം എന്നീ ചിത്രങ്ങളും രാജീവ് നാഥിന്റെ പകൽ നക്ഷത്രങ്ങൾ, രഞ്ജിത്തിന്റെ തിരക്കഥ, മധുപാലിന്റെ തലപ്പാവ് എന്നീ ചിത്രങ്ങളാണ് അവസാന റൗണ്ടിൽ എത്തിയത്[3]. കുട്ടികളുടെ മികച്ച ചിത്രം, ഡോക്യുമെന്ററി, ഷോട്ട് ഫിക്ഷൻ എന്നീ വിഭാഗങ്ങളിൽ ചലച്ചിത്ര അവാർഡ് ജൂറി അവാർഡുകൾ നൽകിയില്ല[4]. ജെ.സി. ഡാനിയേൽ പുരസ്കാരംചലച്ചിത്രത്തിനു ലഭിച്ച പുരസ്കാരങ്ങൾ
വ്യക്തിഗത പുരസ്കാരങ്ങൾചലച്ചിത്രസംബന്ധിയായ ഗ്രന്ഥങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia