കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2012![]() ![]() കേരള സർക്കാറിന്റെ 2012-ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 2013 ഫെബ്രുവരി 22-നു് തിരുവനന്തപുരത്ത് പ്രഖ്യാപിച്ചു. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ മേൽനോട്ടത്തിൽ സംവിധായകൻ ഐ.വി.ശശി അധ്യക്ഷനായി രൂപീകരിച്ച ജൂറിയുടെ മുൻപാകെ 80 കഥാചിത്രങ്ങളും 4 കുട്ടികളുടെ ചിത്രങ്ങളും ഉൾപ്പെടെ ആകെ എൺപത്തിനാല് ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.[1] സംവിധായകൻ സിബി മലയിൽ, ഛായാഗ്രഹകൻ വിപിൻ മോഹൻ, എഴുത്തുകാരി ജയശ്രീ കിഷോർ, നടി സുലേഖ, സംഗീതസംവിധായകൻ ആർ സോമശേഖരൻ, എഡിറ്റർ രമേശ് വിക്രമൻ എന്നിവരാണ് ജൂറിയിലെ മറ്റ് അംഗങ്ങൾ.[2][3][4] അവാർഡിനായി പരിഗണിച്ചവയിൽ മൂന്നിലൊന്നു ചിത്രങ്ങളും അവാർഡിനായി പരിഗണിക്കാൻ യാതൊരു അർഹതയും ഇല്ലാത്തവണെന്നു ജൂറി വിലയിരുത്തി[1]. കുട്ടികളുടെ ചിത്രത്തിനായുള്ള അവാർഡിനായി ബ്ലാക്ക് ഫോറസ്റ്റ് എന്ന ചിത്രം ജൂറി കണ്ടെത്തിയെങ്കിലും അവാർഡ് നിർണയ നിയമാവലി പ്രകാരം ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങളെ അവാർഡിനായി പരിഗണിക്കാനാകാത്തതിനാൽ ചിത്രത്തെ മികച്ച ചിത്രത്തിനായും മികച്ച സംവിധായകനായുള്ള അവാർഡിനായും പരിഗണിച്ചില്ല[1]. മികച്ച ഡബ്ബിങ് ആർട്ടിസ്റ്റുകൾക്കായുള്ള പുരുഷവിഭാഗത്തിൽ ജൂറിക്ക് ആരെയും കണ്ടെത്താനായില്ല[1]. പെൺവിഭാഗത്തിൽ വിമ്മി മറിയം ജോർജിന് പുരസ്കാരം ലഭിച്ചു. മികച്ച കോറിയോഗ്രാഫർ വിഭാഗത്തിലും ആരെയും കണ്ടെത്താനായില്ല[1]. ജെ.സി. ഡാനിയേൽ പുരസ്കാരംചലച്ചിത്രത്തിനു ലഭിച്ച പുരസ്കാരങ്ങൾ
വ്യക്തിഗത പുരസ്കാരങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia