2017 ജനുവരി 1 മുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത മലയാള ചലച്ചിത്രങ്ങളിൽ നിന്നും മികച്ച ചലച്ചിത്രങ്ങൾക്കും ചലച്ചിത്രപ്രവർത്തകർക്കും കേരള സർക്കാറിന്റെ 48-ആമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 2018 മാർച്ച് 8-നു് തിരുവനനന്തപുരത്ത് സെക്രട്ടറിയേറ്റിലെ പി.ആർ. ചേംബറിൽ സാസ്കാരിക വകുപ്പ് മന്ത്രികൂടിയായ എ.കെ. ബാലൻ പ്രഖ്യാപിച്ചു[1][2]. ചലച്ചിത്ര വിഭഗത്തിൽ രാഹുൽ റിജി നായർ സംവിധാനം ചെയ്‌ത ഒറ്റമുറിവെളിച്ചം എന്ന സിനിമയാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്.[3]ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകന് ഉള്ള പുരസ്ക്കാരം നേടിയത്. ആളൊരുക്കത്തിലെ അഭിനയത്തിന് ഇന്ദ്രൻസ് മികച്ച നടനായും ടേക്ക് ഓഫിലെ അഭിനയത്തിന് പാർവ്വതി മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.[4] 110 സിനിമകളാണ് പുരസ്കാരത്തിനായി എത്തിയത്. രചനാ വിഭാഗത്തിൽ വി. മോഹനകൃഷ്ണൻ രചിച്ച സിനിമ കാണും ദേശങ്ങൾ എന്ന കൃതിക്ക് മികച്ച ചലച്ചിത്ര സംബന്ധമായ പുസ്തകമായും എ. ചന്ദ്രശേഖർ എഴുതിയ റിയലിസത്തിന്റെ യാഥാർത്ഥ്യങ്ങൾ എന്ന ലേഖനത്തിന് മികച്ച ചലച്ചിത്ര സംബന്ധിയായ ലേഖനത്തിനും അവാർഡ് ലഭിച്ചു [1].