കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 1999

1999-ൽ കേരളത്തിൽ സെൻസറിങ്ങ് നടത്തിയവയ്ക്കും ടെലിവിഷൻ ചാനലുകളിലൂടെ പ്രക്ഷേപണം ചെയ്ത പരിപാടികളിൽ മികച്ച കലാസൃഷ്ടിക്ക് കേരള സർക്കാരിനു വേണ്ടി ചലച്ചിത്ര അക്കാദമി വിതരണം ചെയ്ത പുരസ്കാരമാണിത്. കഥാവിഭാഗത്തിൽ 14 ടെലിഫിലിമുകളും 15 ടെലി സീരിയലുകളും കഥേതര വിഭാഗത്തിൽ 37 അപേക്ഷകളും ആണ് ഉണ്ടായിരുന്നത്. സാംസ്കാരിക വകുപ്പ് മന്ത്രി ടി.കെ. രാമകൃഷ്ണൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.[1]

പുരസ്കാരങ്ങൾ

ക്രമ നം. വിഭാഗം പേര് വിവരണം
1 മികച്ച ടെലി സീരിയൽ സ്കൂൾ ഡയറി മുഹമ്മദ് കുട്ടി
(സംവിധാനം, നിർമ്മാണം)
2 രണ്ടാമത്തെ മികച്ച ടെലി സീരിയൽ ബാല്യകാലസ്മരണകൾ ലെനിൻ രാജേന്ദ്രൻ (സംവിധാനം)
ശെൽവകുമാർ (നിർമ്മാണം)
3 മികച്ച ടെലി ഫിലിം അറിയാതെ കുക്കു പരമേശ്വരൻ (സംവിധാനം)
പി.പി. ജയരാജ് (നിർമ്മാണം)
4 രണ്ടാമത്തെ മികച്ച ടെലിഫിലിം സ്വാതന്ത്ര്യത്തിന്റെ ചിറകടിയൊച്ചകൾ എ. ഫാറൂഖ് (സംവിധാനം)
സൂര്യാ കണ്ണൻ (നിർമ്മാണം)
5 മികച്ച സംവിധായകൻ മുഹമ്മദ് കുട്ടി സ്കൂൾ ഡയറി
(ടെലി സീരിയൽ)
6 മികച്ച തിരക്കഥാകൃത്ത് കുക്കു പരമേശ്വരൻ അറിയാതെ
(ടെലി ഫിലിം)
7 മികച്ച കഥാകൃത്ത് അക്ബർ കക്കട്ടിൽ സ്കൂൾ ഡയറി
(ടെലി സീരിയൽ)
8 മികച്ച നടൻ എം.ആർ. ഗോപകുമാർ പുലരി
ബാല്യകാലസ്മരണകൾ
9 മികച്ച സഹനടൻ ജഗന്നാഥൻ ദ്രൗപദി
സ്കൂൾ ഡയറി
10 മികച്ച നടി അനില ശ്രീകുമാർ ദ്രൗപദി
11 മികച്ച സഹനടി പ്രിയരഞ്ജിനി സ്വാതന്ത്ര്യത്തിന്റെ ചിറകടിയൊച്ചകൾ
12 മികച്ച ബാലതാരം കുമാരി അപർണ്ണ ജോൺ ബാല്യകാലസ്മരണകൾ
13 മികച്ച ഛായാഗ്രാഹകൻ റ്റി.ജി. ശ്രീകുമാർ ദ്രൗപദി
14 മികച്ച ചിത്രസംയോജകൻ മധു കൈനകരി സ്കൂൾ ഡയറി
15 മികച്ച സംഗീത സംവിധായകൻ സി. തങ്കരാജ് സ്കൂൾ ഡയറി
16 മികച്ച കലാസംവിധായകൻ എസ്. രാധാകൃഷ്ണൻ അങ്കപ്പുറപ്പാട്
17 (1) മികച്ച ഡോക്യുമെന്ററി സ്നേഹദീപം അജിത്ത് എം. ഗോപിനാഥ് (സംവിധാനം)
ഏഷ്യാനെറ്റ് (നിർമ്മാണം)
17 (2) മികച്ച ഡോക്യുമെന്ററി പ്ളാസ്റ്റിക് പ്ളാസ്റ്റിക് പ്ളാസ്റ്റിക് ജയാ ജോസ് രാജ് സി. എൽ (സംവിധാനം)
ലില്ലിഭായ് ഡി.വൈ-മഞ്ജരി ടെലിവിഷൻ (നിർമ്മാണം)
18 മികച്ച സംവിധായകൻ
(ഡോക്യുമെന്ററി)
ഹൃദയപൂർവ്വം സൂര്യകാന്തി വിനോദ് മങ്കര (സംവിധാനം)
19 മികച്ച വാർത്താവതരണം രാജേശ്വരി മോഹൻ ദൂരദർശൻ ന്യൂസ്
20 മികച്ച കോമ്പിയറർ മിനി സുകുമാർ ഇന്നത്തെ സ്ത്രീയുടെ പ്രതിച്ഛായ
21 മികച്ച കമറ്റേറ്റർ വാസുദേവ് എൻ. കണ്ണാടി
(എപ്പിസോഡ്-293)
22 കാലികവും സാമൂഹ്യവുമായ
വിഷയങ്ങളെക്കുറിച്ചുള്ള മികച്ച പരിപാടി
തെരുവിൽ ഒറ്റപ്പെടുന്ന സ്ത്രീത്വം നീലൻ (സംവിധാനം)
ഏഷ്യാനെറ്റ് ന്യൂസ് (നിർമ്മാണം)
23 കുട്ടികൾക്കുവേണ്ടിയുള്ള മികച്ച പരിപാടി ചങ്ങാതിക്കൂട്ടം ആഷാ ജോസഫ് (സംവിധാനം)
ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷൻ ലിമിറ്റഡ് (നിർമ്മാണം)
24 സ്പെഷ്യൽ ജൂറി അവാർഡ് ഹരിതം-കണ്ണൂർ ജില്ലയിലെ കൊഞ്ചുപാടങ്ങൾ സുനിത റ്റി.വി (സംവിധാനം)
ഏഷ്യാനെറ്റ് (നിർമ്മാണം)
25 സ്പെഷ്യൽ ജൂറി അവാർഡ് ഇന്നത്തെ സ്ത്രീയുടെ പ്രതിച്ഛായ ലീൻ ബി. ജസ്‌മസ് (സംവിധാനം)
നെറ്റ് വർക്ക് ടെലിവിഷൻ (നിർമ്മാണം)
26 സ്പെഷ്യൽ ജൂറി അവാർഡ് ഒരു പ്രത്യേക പരിപാടി മനു ബാലക്
തനു ബാലക്

അവലംബം

  1. "സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു". http://www.thehindu.com. Retrieved 9 മാർച്ച് 2018. {{cite web}}: External link in |website= (help)
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya