കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 2015
2015-ൽ സെൻസർ ചെയ്യപ്പെട്ട ഡോക്യുമെന്ററികൾ ഷോർട്ട് ഫിലിമുകൾ, ടെലിവിഷനിലൂടെ സംപ്രേക്ഷണം ചെയ്യപ്പെട്ട വിവിധ പരിപാടികൾ, ടെലിവിഷൻ സംബന്ധമായി പുറത്തിറങ്ങിയ പുസ്തകങ്ങൾ, ലേഖനങ്ങൾ എന്നിവയ്ക്ക് കേരള സംസ്ഥാന സർക്കാരിനുവേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി വിതരണം ചെയ്തതാണ് കേരളസംസ്ഥാന ടെലിവിഷൻ അവാർഡ് 2015. കഥാ വിഭാഗം, കഥേതര വിഭാഗം, രചനാ വിഭാഗം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിയായാണ് അവാർഡ് നിർണ്ണയം നടത്തിയത്. കഥാ വിഭാഗത്തിൽ നേമം പുഷ്പരാജ് ജൂറി ചെയർമാനായും അനിൽ തോമസ്, സോന നായർ, സലാം ബാപ്പു, വിജയകുമാർ എന്നിവർ അംഗങ്ങളായും കഥേതര വിഭാഗത്തിൽ സുരേഷ് ശിവദാസ് ജൂറി ചെയർമാനായും സുധീർ പരമേശ്വരൻ, സജി നായർ, ദീദി ദാമോദരൻ എന്നിവർ അംഗങ്ങളായും രചനാ വിഭാഗത്തിൽ ശ്രീബാല കെ മേനോൻ ജൂറി ചെയർമാൻ ആയും സാബു കോട്ടുക്കൽ, പി.വി. ഷാജികുമാർ എന്നിവർ അംഗങ്ങളായും ചലച്ചിത്ര അക്കാദമി സെക്രട്ടറിയായ സി.ആർ. രാജമോഹൻ എല്ലാ വിഭാഗങ്ങളിലും മെമ്പർ സെക്രട്ടറിയും ആയിരുന്നു [1],[2],[3].
പുറത്തേക്കുള്ള കണ്ണിhttp://www.keralafilm.com/ Archived 2014-03-29 at the Wayback Machine -കേരളസംസ്ഥാന ചലച്ചിത്ര അക്കാദമി ഔദ്യോഗിക വെബ്സൈറ്റ് അവലംബം
|
Portal di Ensiklopedia Dunia