കേരളോദയം മഹാകാവ്യംമലയാളഭാഷാപണ്ഡിതനായിരുന്ന കെ. എൻ. എഴുത്തച്ഛൻ രചിച്ച സംസ്കൃത മഹാകാവ്യമാണ് കേരളോദയം മഹാകാവ്യം.[1]ഈ കൃതിക്ക് 1979 ലെ സംസ്കൃതത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.[2] സംഘകാലം മുതൽ ഐക്യകേരളരൂപീകരണം വരെയുള്ള കേരളത്തിന്റെ ചരിത്രമാണ് ഈ കൃതിയിൽ പ്രതിപാദിക്കുന്നത്.[3][4][5] ഉള്ളടക്കംഇരുപത്തിയൊന്ന് കാണ്ഡങ്ങളിലായി 2500 വാക്യങ്ങളാണ്(verse) ആണ് ഈ കൃതിയിലുള്ളത്. കൃതിയെ മൊത്തമായി സ്വപ്ന, സ്മൃതി, ഐതിഹ്യം, ബോധ, ചരിത്രം എന്നിങ്ങനെ അഞ്ച് ഭാഗങ്ങളായി(മഞ്ജരി) തിരിച്ചിരിക്കുന്നു.[6][5] സ്വപ്നമഞ്ജരിപരശുരാമൻ കേരളം സമുദ്രത്തിൽ നിന്ന് വീണ്ടെടുത്തതുമായി ബന്ധപ്പെട്ട ഐതിഹ്യം ആണ് ആണ് ഈ ഭാഗത്തിൽ പ്രതിപാദിക്കുന്നത്.[6][5] സ്മൃതിമഞ്ജരിസംഘകാലഘട്ടത്തിലെ ചേരരാജക്കന്മാരെ പറ്റിയും അവരുടെ ഭരണത്തെപറ്റിയും ആണ് പ്രതിപാദ്യം.[6][5] ഐതിഹ്യമഞ്ജരിആര്യന്മാരുടെ അധിനിവേശവും, അതുമായി ബന്ധപ്പെട്ടുള്ള ഐതിഹ്യങ്ങളും മറ്റും.[6][4] ബോധമഞ്ജരിസാമൂതിരിമാർ ശക്തരാവുന്നതും ഭരണം സ്ഥാപിക്കുന്നതും ആയി ബന്ധപ്പെട്ട ചരിത്രം.[6][4] ചരിത്രമഞ്ജരിപോർച്ചുഗീസുകാരുടെ ആഗമനവും, അതുകൊണ്ടുണ്ടാവുന്ന സാമൂഹിക മാറ്റവും മുതൽ ഐക്യകേരളരൂപീകരണം വരെയുള്ളചരിത്രം. കേരളത്തിലെ രാജാക്കന്മാരെപറ്റിയും, യൂറോപ്യന്മാരുമായുണ്ടായ സംഘട്ടനങ്ങളെ കുറിച്ചും പ്രതിപാദ്യമുണ്ട്. ഇന്ത്യൻ സ്വാതന്ത്രസമരത്തെപറ്റി വിശദമായ വിവരണങ്ങളും ഈ ഭാഗത്തിൽ അടങ്ങിയിരിക്കുന്നു.[6][4] അവലംബം
കൂടുതൽ വായനക്ക് |
Portal di Ensiklopedia Dunia