കേറീസ് വാക്സിൻദന്തക്ഷയം വന്ന് പല്ലുകൾ നശിക്കുന്നത് തടഞ്ഞ് പല്ലുകൾ സംരക്ഷിക്കുന്നതിനുള്ള വാക്സിനാണ് കേറീസ് വാക്സിൻ.[1] മനുഷ്യ ദന്തക്ഷയത്തിന്റെ പ്രധാന രോഗകാരി അണുക്കൾ സ്ട്രെപ്റ്റോകോക്കസ് മ്യൂട്ടൻസ് (എസ്. മ്യൂട്ടൻസ്) ആണെന്ന് കണ്ടെത്തി 30 വർഷത്തിലേറെയായി പല്ല് നശിക്കുന്നതിനുള്ള വാക്സിൻ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 1972 ൽ ദന്തക്ഷയത്തിനുള്ള വാക്സിൻ ഇംഗ്ലണ്ടിൽ പരീക്ഷണം നടത്തിയിരുന്നു, അത് മനുഷ്യരിൽ പരീക്ഷിക്കുമെന്നും പറഞ്ഞിരുന്നതാണ്.[2] എന്നാൽ ഇത് വികസിപ്പിക്കുന്നതിലെ ബുദ്ധിമുട്ടുകൾ, ശക്തമായ സാമ്പത്തിക താൽപ്പര്യങ്ങളുടെ അഭാവം എന്നിവ കാരണം 2020 വരെ അത്തരമൊരു വാക്സിൻ വിപണിയിൽ എത്തിയിട്ടില്ല. എന്നിരുന്നാലും, ഗവേഷണ കേന്ദ്രങ്ങളിൽ നിരവധി തരം വാക്സിനുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്, ചിലതരം ദന്തക്ഷയ വാക്സിനുകൾ ചെറുപ്പക്കാരിൽ ദന്തക്ഷയം കുറയ്ക്കുന്നതിനോ തടയുന്നതിനോ പരിഗണിക്കുന്നവയാണ്.[3] ആന്റിബോഡികൾ ഉപയോഗിക്കുന്നതിനുള്ള ശ്രമങ്ങൾആദ്യകാല ശ്രമങ്ങൾ പരമ്പരാഗത സമീപനത്തെ പിന്തുടർന്ന്, എസ്. മ്യൂട്ടൻസിന് എതിരെ ആന്റിബോഡി ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നതായിരുന്നു.[4] പ്ലാനറ്റ് ബയോടെക്നോളജി ട്രാൻസ്ജെനിക് കരോആർഎക്സ് എന്ന ബ്രാൻഡ് നാമത്തിൽ പുകയില സസ്യങ്ങൾ ഉപയോഗിച്ച് ഉൽപാദിപ്പിച്ച എസ്. മ്യൂട്ടൻസിനെതിരെയുള്ള ഒരു മോണോക്ലോണൽ ആന്റിബോഡി വികസിപ്പിച്ചു. ഒരു തെറാപ്യൂട്ടിക് വാക്സിൻ ആയ ഇത് മാസത്തിലൊരിക്കൽ ആണ് പ്രയോഗിക്കേണ്ടത്. ഇതിന്റെ രണ്ടാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ 2016 ൽ നിർത്തലാക്കി. ചൈനീസ് അക്കാദമി ഓഫ് സയൻസസ് നടത്തിയ, ഒരു പ്രോട്ടീൻ ഫിലമെന്റ് ഡെലിവറി വെഹിക്കിൾ ആയി ഉപയോഗിക്കുന്ന ഒരു ശ്വസിക്കുന്ന വാക്സിൻ ഉപയോഗിച്ചുള്ള ഒരു പഠനം ഇന്റർനാഷണൽ അസോസിയേഷൻ ഫോർ ഡെന്റൽ റിസർച്ചും അമേരിക്കൻ അസോസിയേഷൻ ഫോർ ഡെന്റൽ റിസർച്ചും പ്രഖ്യാപിച്ചു. എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ ആന്റിബോഡി പ്രതികരണത്തിൽ വർദ്ധനവുണ്ടാക്കിയതായും പല്ലുകളോട് ചേർന്നിരിക്കുന്ന സ്ട്രെപ്റ്റോകോക്കസ് മ്യൂട്ടാനുകളുടെ അളവിൽ കുറവുണ്ടാക്കിയതായും കണ്ടെത്തി, അതോടൊപ്പം ഇത് ടെസ്റ്റ് ജനസംഖ്യയിൽ പല്ലിലെ പോടുകളുടെ എണ്ണത്തിൽ കുറവ് ഉണ്ടാക്കിയതായും തിരിച്ചറിഞ്ഞു.[5] റീപ്ലേസ്മെന്റ് തെറാപ്പി ഉപയോഗിച്ചുള്ള ശ്രമങ്ങൾവ്യത്യസ്തമായ ഒരു ഗവേഷണരീതിയിൽ, ഫ്ലോറിഡ യൂണിവേഴ്സിറ്റിയിൽ[6] ജനിതകമാറ്റം വരുത്തിയ സ്ട്രെപ്റ്റോകോക്കസ് മ്യൂട്ടാനുകളുടെ ബിസിഎസ് 3-എൽ 1 എന്ന സ്ട്രെയിൻ വികസിപ്പിച്ചെടുത്തു, ഇവയ്ക്ക് പല്ലിന്റെ ഇനാമലിനെ അലിയിക്കുന്ന ആസിഡ് ആയ ലാക്റ്റിക് ആസിഡ് ഉത്പാദിപ്പിക്കാൻ കഴിവില്ല. ലബോറട്ടറി പരിശോധനകളിൽ, ബിസിഎസ് 3-എൽ 1 നൽകിയ എലികൾക്ക് അത് എസ്. മ്യൂട്ടൻസിനെതിരെ ആജീവനാന്ത സംരക്ഷണം നൽകി.[7] മനുഷ്യരിൽ ബിസിഎസ് 3-എൽ 1 ഉപയോഗിച്ചുള്ള ചികിത്സയ്ക്ക് ആജീവനാന്ത സംരക്ഷണം നൽകാമെന്നും അല്ലെങ്കിൽ ഏറ്റവും മോശമായ അവസ്ഥയിൽ ഇടയ്ക്കിടെ വീണ്ടും പ്രയോഗങ്ങൾ ആവശ്യമാണെന്നും ഹിൽമാൻ അഭിപ്രായപ്പെട്ടു. ചികിത്സ ദന്തഡോക്ടർമാരുടെ ക്ലിനിക്കിൽ ലഭ്യമാകുമെന്നും "100 ഡോളറിൽ താഴെ ചിലവ് വരും" എന്നും അദ്ദേഹം പറഞ്ഞു.[8] ഒറജെനിക്സ് ഉൽപ്പന്നം വികസിപ്പിച്ചെടുത്തിരുന്നുവെങ്കിലും റെഗുലേറ്ററി ആശങ്കകളും പേറ്റന്റ് പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി 2014 ൽ ഇത് റദ്ദാക്കി.[9] 2016 ൽ, ഒറജെനിക്സിന് ഉൽപ്പന്നത്തിന് 17 വർഷത്തെ പേറ്റന്റ് ലഭിച്ചു.[10] അപൂർവ സന്ദർഭങ്ങളിൽ നേറ്റീവ് എസ്. മ്യൂട്ടൻസ് സ്ട്രെയിൻ രക്തത്തിൽ കലർന്ന് അപകടകരമായ ഹൃദയ അണുബാധയ്ക്ക് കാരണമാവുകയും ചെയ്യും. ബിസിഎസ് 3-എൽ 1 ഇത് ചെയ്യാൻ എത്രത്തോളം സാധ്യതയുണ്ടെന്ന് വ്യക്തമല്ല.[11] പി 11-4 എന്നറിയപ്പെടുന്ന പുതിയതായി കണ്ടെത്തിയ പെപ്റ്റൈഡ് ഉപയോഗിച്ച് ലീഡ്സ് സർവകലാശാല ഗവേഷണം ആരംഭിച്ചു. പല്ലിലെ ഒരു പോടിൽ പ്രയോഗിക്കുകയും ഉമിനീരുമായി സമ്പർക്കം പുലർത്തുകയും ചെയ്യുമ്പോൾ, ഈ പെപ്റ്റൈഡ് കാൽസ്യം ആകർഷിക്കുകയും അതുവഴി പല്ലുകൾ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു.[12][13] സ്വിസ് ആസ്ഥാനമായുള്ള ക്രെഡെന്റിസ് പെപ്റ്റൈഡിന് ലൈസൻസ് നൽകുകയും 2013 ൽ കുറോഡോണ്ട് റിപ്പയർ എന്ന പേരിൽ ഒരു ഉൽപ്പന്നം പുറത്തിടക്കുകയും ചെയ്തു.[14] സമീപകാല പഠനങ്ങൾ ഇതിൽ ഒരു നല്ല ക്ലിനിക്കൽ പ്രഭാവം കാണിക്കുന്നു.[15] ഡിഎൻഎ വാക്സിനുകൾപല്ല് പോടുകൾക്കുള്ള ഡിഎൻഎ വാക്സിൻ സമീപനങ്ങൾക്ക് മൃഗ പരീക്ഷണ മാതൃകകളിൽ വിജയത്തിന്റെ ചരിത്രം ഉണ്ട്.[16] ബാക്ടീരിയോഫേജ് ചികിത്സമനുഷ്യ ഉമിനീരിൽ സ്ഥിരത നിലനിർത്താൻ കഴിവുള്ളതിനാൽ എന്ററോകോക്കസ് ഫേക്കലിസ് ബാക്ടീരിയോഫേജുകൾ ഉപയോഗം ദന്തക്ഷയ ചികിത്സയുടെ ഒരു രൂപമായി കണക്കാക്കപ്പെടുന്നു.[17] അവലംബം
|
Portal di Ensiklopedia Dunia