കേറ്റ് വിൻസ്ലെറ്റ്
കേറ്റ് എലിസബത്ത് വിൻസ്ലെറ്റ് (ജ: 5 ഒക്ടോബർ, 1975) ഒരു ഇംഗ്ലീഷ് നടിയാണ്. മൂന്ന് അക്കാഡമി ഫിലിം അവാർഡുകൾ, പുരസ്കാരങ്ങൾ ഉൾപ്പെടെ അക്കാഡമി, എമ്മി, ഗ്രാമി, പുരസ്കാരങ്ങൾ നേടിയ ചുരുക്കം ചില അഭിനേത്രികളിൽ ഒരാളാണ് കേറ്റ്.ഇംഗ്ലണ്ടിലെ റെഡിങ് പട്ടണത്തിൽ സാലി ആൻന്റെയും(മാതാവ്) റോജർ ജോൺ വിൻസ്ലെറ്റ്(പിതാവ്)ന്റെയും മകളായി ജനിച്ച[1][2] കേറ്റിന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം 1991ൽ ബ്രിട്ടീഷ് ടെലിവിഷനിൽ അഭിനേത്രിയായിട്ടായിരുന്നു[3][4]. ബെർക്ക്ഷയറിൽ വളർന്ന വിൻസ്ലെറ്റ് ചെറുപ്പത്തിൽ തന്നെ നാടകത്തിൽ പരിശീലനം നേടിയിരുന്നു. ഇവരുടെ ആദ്യ ചലച്ചിത്രമായ "ഹെവൻലി ക്രീചേഴ്സ് " (1994), നിരൂപകരുടെ പ്രശംസ ഏറ്റുവാങ്ങി. തുടർന്ന് "സെൻസ് ആൻഡ് സെൻസിബിലിറ്റി" (1995), ടൈറ്റാനിക് (1997),എന്നീ ചലച്ചിത്രങ്ങൾ അവരെ പ്രശസ്തിയിലേക്ക് ഉയർത്തി. മൂന്ന് വിവാഹങ്ങളിൽനിന്നുമായി മൂന്ന് കുട്ടികളുടെ അമ്മയാണ് ഇവർ. അവലംബം
Kate Winslet എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia