അക്കാദമി അവാർഡ് നേടിയ നടി ഗോൾഡി ഹോണിന്റെയും ഹാസ്യനടനും സംഗീതജ്ഞനുമായിരുന്ന ബിൽ ഹഡ്‌സന്റേയും മകളായ കേറ്റ് ഗാരി ഹഡ്സൺ കാലിഫോർണിയയിലെലോസ് ഏഞ്ചൽസിലാണ് ജനിച്ചത്.[2] 18 മാസം പ്രായമുള്ളപ്പോൾ അവളുടെ മാതാപിതാക്കൾ വിവാഹമോചനം നേടുകയും അവളും മൂത്ത സഹോദരനും പിൽക്കാലത്തു നടനുമായ ഒലിവർ ഹഡ്‌സണും കാലിഫോർണിയയിലെസ്നോമാസ്, കൊളറാഡോ, പസഫിക് പാലിസേഡ്സ് എന്നിവിടങ്ങളിൽ മാതാവിന്റേയും അവരുടെ ദീർഘകാല കാമുകനായിരുന്ന നടൻ കുർട്ട് റസ്സലിന്റേയും സംരക്ഷണയിൽ വളർന്നു.[3] ഹഡ്‌സന്റെ വംശപരമ്പര ഇറ്റാലിയനും (അവളുടെ പിതാമഹനിൽ നിന്ന്), ഹംഗേറിയൻ ജൂതനും (അവളുടെ അമ്മൂമ്മയിൽ നിന്ന്),[4][5][6] ശേഷിക്കുന്നത് ഇംഗ്ലീഷും ചില ജർമ്മൻ കലർപ്പുകളും ചേർന്നതാണ്..[7][8] ഹഡ്‌സൺ ഒരു യഹൂദ മതവിശ്വാസിയായി;[9][10] വളരുകയും അതോടൊപ്പം മാതാവിനേപ്പോലെ ബുദ്ധമതം ആചരിക്കുകയും ചെയ്യുന്നു.[11]
↑"Attitude – Say Cheese". Attitude.themercury.news.com.au. Archived from the original on September 10, 2005. Retrieved July 12, 2010. I was raised Jewish, but not a practising Jew. My mother is a Buddhist, which lends itself to a lot of the spirit world and opening yourself up to everything. I believe in the whole spirit world. I believe in manifestation of energy and I believe we are among something that is greater than we are.
↑"Star Chat". Tribute.ca. Retrieved July 12, 2010. First of all I'm Jewish, and The Producers and Young Frankenstein by Mel Brooks are my favorites.