കൊഗ്നിസെന്റ് ടെൿനോളജി സൊലൂഷൻസ്
കൊഗ്നിസെന്റ് ടെക് നോളജി സൊലൂഷൻസ് (സി ടി എസ് ) (NASDAQ: CTSH)ഒരു അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയും, വിവര സാങ്കേതിക സേവനങ്ങളും കൺസൽട്ടിംഗും ആണ് ഈ കമ്പനി നടത്തുന്നത്. ന്യൂ ജേഴ്സിയിലെ ടീയാനെക്ക് ആസ്ഥാനമായാണ് ഈ കമ്പനി പ്രവർത്തിക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ന്യൂജേഴ്‌സിയിലെ ടീനെക്കിലാണ് ഇതിന്റെ ആസ്ഥാനം. കോഗ്നിസന്റ് നാസ്ഡാക്-100 ന്റെ ഭാഗമാണ് കൂടാതെ സിടിഎസ്ച്ചി(CTSH)-ന് കീഴിൽ ട്രേഡ് ചെയ്യുന്നു. 1994-ൽ ഡൺ & ബ്രാഡ്‌സ്ട്രീറ്റിന്റെ ഒരു ഇൻ-ഹൗസ് ടെക്‌നോളജി യൂണിറ്റായി ഇത് സ്ഥാപിതമായി,[6]1996-ൽ അമേരിക്കയ്ക്ക് പുറത്തുളള ക്ലയന്റുകൾക്ക് സേവനം നൽകാൻ തുടങ്ങി.[6] കോർപ്പറേറ്റ് റീ-ഓർഗനൈസേഷൻസിന്റെ ഒരു പരമ്പരയ്ക്ക് ശേഷം 1998 ൽ ഇനീഷ്യൽ പബ്ലിക് ഓഫർ നൽകിയിരുന്നു.[7] 2000-കളിൽ കോഗ്നിസന്റ് അതിവേഗ വളർച്ചയുടെ ഒരു കാലഘട്ടമായിരുന്നു, 2011-ൽ ഫോർച്യൂൺ 500 കമ്പനിയായി. 2021 ലെ കണക്കനുസരിച്ച് ഇത് 185-ാം സ്ഥാനത്താണ്.[8] ചരിത്രം1994-ൽ ഇന്ത്യയിലെ ചെന്നൈയിൽ ഡൺ & ബ്രാഡ്‌സ്ട്രീറ്റ് സത്യം സോഫ്റ്റ്‌വെയർ (DBSS) എന്ന പേരിൽ കോഗ്നിസന്റ് സ്ഥാപിതമായി.ഡൺ & ബ്രാഡ്‌സ്ട്രീറ്റും സത്യം കമ്പ്യൂട്ടർ സർവീസസും തമ്മിലുള്ള 76:24 എന്ന അനുപാത്തിലാണ് ഈ സംയുക്ത സംരംഭം ആരംഭിച്ചത്, ശ്രീനി രാജു ആയിരുന്നു കമ്പനിയുടെ ആദ്യത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും എംഡിയുമായിരുന്നത്.[9][10] കുമാർ മഹാദേവയുടെ പ്രയത്ന ഫലമായിട്ടാണ് ഡ&ബി ഇരുപതു ലക്ഷം ഡോളർ ജോയിന്റ് വെഞ്ചറിൽ ഇൻവെസ്റ്റ് ചെയ്തത്. അവലംബം
|
Portal di Ensiklopedia Dunia