കൊച്ചി കപ്പൽ നിർമ്മാണശാല
![]() ഇന്ത്യയിലെ ഒരു കപ്പൽ നിർമ്മാണ - അറ്റകുറ്റപ്പണി ശാലയാണ് കൊച്ചിൻ ഷിപ്പ്‌യാർഡ്. വിമാനവാഹിനി കപ്പലുകൾ ഉൾപ്പെടെ 35 കപ്പലുകൾ ഇതിനകം ഷിപ്പ് യാർഡ് നിർമ്മിച്ചിട്ടുണ്ട്. ചരിത്രം1972 ഏപ്രിലിൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയാണ് ഈ കപ്പൽ ശാലക്ക് തറക്കല്ലിട്ടത്.[1] ഇ. ശ്രീധരൻ മാനേജിംഗ് ഡയറക്ടറായിരിക്കവെ നിർമ്മിച്ച റാണി പത്മിനിയാണ് ആദ്യ കപ്പൽ.[2] കപ്പലുകൾഅഭിനവ്തീരദേശ സംരക്ഷണസേനയ്ക്കുവേണ്ടി കൊച്ചിൻ ഷിപ്പ് യാർഡ് നിർമിച്ച അതിവേഗ പെട്രോൾ നൗകയ്ക്ക് "അഭിനവ്" എന്ന് നാമകരണം ചെയ്ത് കടലിലിറക്കി. സേനയ്ക്കായി ഷിപ്പ് യാർഡിൽ നിർമ്മിക്കുന്ന ഇരുപത് നൗകകളിൽ മൂന്നാമത്തേതാണ് ചൊവ്വാഴ്ച കൈമാറിയത്. മണിക്കൂറിൽ മൂപ്പത്തിമൂന്ന് നോട്ടിക്കൽ മൈൽ വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കുന്നവയാണിവ. വാട്ടർജറ്റ് പ്രൊപ്പല്ലർ സംവിധാനമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.[3] മിഗ് 29 പോർ വിമാനങ്ങളും ചെറുവിമാനങ്ങളും ഹെലികോപ്റ്ററുകളും ലോങ് റേഞ്ച് മിസൈലുകളും വഹിക്കാനുള്ള ശേഷിയുണ്ട് ഈ കപ്പലിന്. 260 മീറ്റർ നീളവും 60 മീറ്റർ വീതിയും 2,300 അറകളും ഉള്ള കപ്പലിൻറെ ഡെക്കിൽ ഒരേ സമയം രണ്ടു യുദ്ധവിമാനങ്ങൾക്ക് ഇറങ്ങാനും ഒരെണ്ണത്തിനു പറന്നുയരാനും കഴിയും. പുരസ്കാരങ്ങൾ
അവലംബം
പുറം കണ്ണികൾ9°57′17″N 76°17′17″E / 9.954585°N 76.28814°E
|
Portal di Ensiklopedia Dunia