കൊച്ചി വാട്ടർ മെട്രോ
കൊച്ചി മെട്രോയുടെ അനുബന്ധ ജലപാത പദ്ധതിയാണ് കൊച്ചി വാട്ടർ മെട്രോ[1]. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ആണ് ഈ ആശയത്തിന് പിന്നിൽ. കൊച്ചി മെട്രോയുടെ ഫീഡർ സർവീസ് ആയി ഇതിനെ കണക്കാക്കുന്നു. 2023 ഏപ്രിൽ 26ന് പ്രവർത്തനം ആരംഭിച്ചു [2]. ![]() ആധുനിക സൗകര്യങ്ങളോടുകൂടിയ ബോട്ടുകളാണ് ഇതിൽ ഉപയോഗിക്കുന്നതിന് നിശ്ചയിച്ചിരിക്കുന്നത്. 50 മുതൽ നൂറു വരെ യാത്രക്കാരെ വഹിക്കാവുന്ന ബോട്ടുകൾ ഉപയോഗിക്കുന്നതിനാണ് ഉദേശിക്കുന്നത്. 8 നോട്ടിക്കൽ മൈൽ വേഗതയിൽ ഇവ യാത്ര ചെയ്യും. ആധുനിക സുരക്ഷാ സൗകര്യങ്ങളും വാർത്താവിനിമയ വാർത്താവിനിമയ ഉപകരണങ്ങളും ഘടിപ്പിച്ച ബോട്ടുകളാണ് ഉപയോഗിക്കുക. ഒരേ ടിക്കറ്റ് ഉപയോഗിച്ച് കൊച്ചി മെട്രോയിലും വാട്ടർ മെട്രോയിലും സഞ്ചരിക്കത്തക്കവിധത്തിൽ സംവിധാനം ഉണ്ടായിരിക്കും. വാട്ടർ മെട്രോയുടെ ഒന്നാംഘട്ടത്തിൽ 43 ബോട്ടുകൾ ഉപയോഗിച്ച് 7 റൂട്ടുകളിൽ യാത്ര സൗകര്യമൊരുക്കും. രണ്ടാംഘട്ടത്തിൽ പ്രവർത്തനം പൂർത്തീകരിക്കുമ്പോൾ 78 ബോട്ടുകളിലായി 16 പാതകളിൽ യാത്രാസൗകര്യം ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്. ടൂറിസം മേഖലയിൽ വൻ കുതിപ്പിന് വാട്ടർ മെട്രോ ഉപകരിക്കുമെന്ന് കരുതുന്നു[3]. 38 ടെർമിനലുകളിലും 16 റൂട്ടുകളിലുമായി സഞ്ചരിക്കുന്ന 78 ബാറ്ററി-ഓപ്പറേറ്റഡ് ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകൾ വഴി കൊച്ചിയിലെ 10 ദ്വീപ് സമൂഹങ്ങളെ മെയിൻ ലാന്റുമായി ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോ സംവിധാനവും ഏഷ്യയിലെ ആദ്യത്തെ സംയോജിത ജലഗതാഗത സംവിധാനവുമാണിത്. സാമ്പത്തികംവാട്ടർ മെട്രോ പ്രോജക്ടിന്റെ ആകെ ചെലവ് 820 കോടി രൂപയായിട്ടാണ് കണക്കാക്കിയിട്ടുള്ളത്. കേരള സർക്കാരിന്റെ സമ്പത്തിക സഹായത്തോടുകൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്[4]. ഇതുകൂടി കാണുകഅവലംബം
|
Portal di Ensiklopedia Dunia