കൊച്ചിൻ വർഗീസ്
കേരളീയനായ ഗായകനും നാടക സംവിധായകനുയിരുന്നു കൊച്ചിൻ വർഗീസ്(മരണം :20 ജൂൺ 2025). നിരവധി മലയാള നാടകങ്ങൾക്കായി പാടിയിട്ടുണ്ട്. ഗാനമേളകളിലും പാടിയിരുന്നു. കൊച്ചിയിലെ കലാകാരന്മാരുടെ സംഘടനയായ ‘ആശ’യുടെ ആദ്യ പ്രസിഡന്റായും കൊച്ചിയിൽ രൂപം കൊണ്ട ലോക നാടകവേദിയുടെ പ്രധാന സംഘാടകനായും പ്രവർത്തിച്ചു.[1] ജീവിതരേഖ22-ാം വയസ്സിലാണ് വർഗീസ് നാടക സംഗീതലോകത്ത് എത്തുന്നത്. പി.ജെ. ആന്റണിയുടെ നാടകസംഘത്തിൽ അംഗമായിരുന്ന കരിപ്പാലത്തെ പി.ജെ. ജോർജ് വഴിയാണ് ഗായകവേഷത്തിൽ കൊച്ചിൻ വർഗീസിന്റെ നാടകപ്രവേശം. കോട്ടയത്തെ കേരള ആർട്സ് സൊസൈറ്റിയിലാണ് തുടക്കം. കോട്ടയം കേരള ആർട്‌സ് തിയേറ്ററിനു വേണ്ടിയായിരുന്നു ആദ്യം പാടിയത്. കായംകുളം പീപ്പിൾസ് തിയേറ്റർ, വൈക്കം മാളവിക, തൃശ്ശൂർ കേരളവേദി, കായംകുളം കേരള ആർട്‌സ് തിയേറ്റർ, കൊച്ചിൻ സനാതന തുടങ്ങി നിരവധി സമിതികളിൽ സഹകരിച്ചു. കെപിഎസി സുലോചനയ്ക്കൊപ്പവും അദ്ദേഹം പാടിയിട്ടുണ്ട്. എം.കെ. അർജുനൻ, കുമരകം രാജപ്പൻ, എൽ.പി.ആർ. വർമ തുടങ്ങി അക്കാലത്തെ പ്രമുഖരായ സംഗീത സംവിധായകർക്കൊപ്പം വർഗീസ് പ്രവർത്തിച്ചു. ഇരുപതിലധിം നാടകങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. [2] പുരസ്കാരങ്ങൾ
അവലംബം |
Portal di Ensiklopedia Dunia