കൊച്ചുവേളി - മംഗളൂരു ജംഗ്ഷൻ അന്ത്യോദയ എക്സ്പ്രസ്
ദക്ഷിണ റെയിൽവേയുടെ ഭാഗമായ തിരുവനന്തപുരം റെയിൽവേ ഡിവിഷനു കീഴിൽ സർവീസ് നടത്തുന്ന ഒരു എക്സ്പ്രസ് തീവണ്ടിയാണ് കൊച്ചുവേളി - മംഗളൂരു ജംഗ്ഷൻ അന്ത്യോദയ എക്സ്പ്രസ് (തീവണ്ടി നമ്പർ - 16355/16356).[2] ഈ തീവണ്ടി തിരുവനന്തപുരം ജില്ലയിലെ കൊച്ചുവേളിയെ ആലപ്പുഴ വഴി കർണാടകയിലെ മംഗളൂരുവുമായി (മംഗലാപുരം) ബന്ധിപ്പിക്കുന്നു. ആഴ്ചയിൽ രണ്ടു ദിവസമാണ് ട്രെയിൻ സർവീസ് നടത്തുന്നത്.[3] എറണാകുളം - ഹൗറ അന്ത്യോദയ എക്സ്പ്രസിനു ശേഷം കേരളത്തിലൂടെ സർവീസ് നടത്തുന്ന രണ്ടാമത്തെ അന്ത്യോദയ എക്സ്പ്രസ് തീവണ്ടിയാണ് കൊച്ചുവേളി - മംഗളൂരു അന്ത്യോദയ എക്സ്പ്രസ്. സർവീസ്വെള്ളി, ഞായർ ദിവസങ്ങളിൽ രാത്രി 8 മണിക്കു മംഗളൂരു ജംഗ്ഷനിൽ നിന്നു പുറപ്പെടുന്ന അന്ത്യോദയ എക്സ്പ്രസ് (16356) പിറ്റേദിവസം രാവിലെ 8:15-നു കൊച്ചുവേളിയിൽ എത്തിച്ചേരുന്നു. കൊച്ചുവേളിയിൽ നിന്നു വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 9:25-നു മടക്കയാത്ര ആരംഭിക്കുന്ന അന്ത്യോദയ എക്സ്പ്രസ് (16355) പിറ്റേ ദിവസം രാവിലെ 9:15-നു മംഗളൂരു ജംഗ്ഷനിൽ എത്തുന്നു. സ്റ്റോപ്പുകൾനിലവിൽ ജില്ലാ ആസ്ഥാനങ്ങളിൽ മാത്രമാണ് അന്ത്യോദയ എക്സ്പ്രസ് തീവണ്ടിക്കു സ്റ്റോപ്പുകൾ അനുവദിച്ചിരിക്കുന്നത്. സൗകര്യങ്ങൾകൊച്ചുവേളി - അന്ത്യോദയ എക്സ്പ്രസ്സ് തീവണ്ടിയിൽ പൂർണ്ണമായും എൽ.എച്ച്.ബി. കോച്ചുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ദീൻദയാലു കോച്ചുകളിലേത് പോലെ അലൂമിനിയം കോമ്പോസിറ്റ് പാനലുകൾ ഉപയോഗിച്ചാണ് അന്ത്യോദയ എക്‌സ്പ്രസ്സിന്റെ കോച്ചുകളുടെ ഉൾവശം രൂപകൽപ്പന ചെയ്തിരിക്കുന്നത്. റെയിൽവേ സ്റ്റേഷനുകളുടെയും മറ്റും വിവരങ്ങൾ ലഭ്യമാക്കുന്ന എൽ.ഇ.ഡി. സ്ക്രീൻ സംവിധാനം ഈ തീവണ്ടിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കുഷ്യൻ സീറ്റുകൾ, കുടിവെള്ളം വിതരണം ചെയ്യാനുള്ള യന്ത്രങ്ങൾ, ജൈവ ശുചിമുറികൾ, സി.സി.ടി.വി. ക്യാമറ നിരീക്ഷണ സംവിധാനം, മോഷണം തടയാനുള്ള സംവിധാനം, അഗ്നിശമനോപകരണങ്ങൾ, മൊബൈൽ ഫോൺ ചാർജിംഗ് പോയിന്റുകൾ എന്നിവയും ഈ തീവണ്ടിയിൽ ലഭ്യമാണ്. അത്യാധുനിക സൗകര്യങ്ങളുള്ള ഈ തീവണ്ടിയിൽ മുൻകൂർ റിസർവേഷനില്ലാത്ത ജനറൽ കോച്ചുകൾ മാത്രമാണുള്ളത്.
കുറിപ്പുകൾ
അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia