കൊട്ടക് മഹീന്ദ്ര ബാങ്ക്
ഇന്ത്യയിലെ മഹാരാഷ്ട്രയിലെ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ബാങ്കാണ്, കൊട്ടക് മഹീന്ദ്ര ബാങ്ക്. 2003 ഫെബ്രുവരിയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) ബാങ്കിങ് ബിസിനസ് നടപ്പാക്കാൻ ഗ്രൂപ്പിന്റെ പ്രധാന കമ്പനിയായ കൊടാക് മഹീന്ദ്ര ഫിനാൻസ് ലിമിറ്റഡിന് ലൈസൻസ് നൽകി.[3] കൊട്ടക് മഹീന്ദ്ര ബാങ്കിന് 689 സ്ഥലങ്ങളിലായി 1,369 ശാഖകളും 2,163 എടിഎം കൗണ്ടറുകളും ഉണ്ട് (2017 മാർച്ച് 31 വരെയുള്ള കണക്ക്).[4] 2018 ലെ കണക്കനുസരിച്ച് എച്ച്.ഡി.എഫ്.സി ബാങ്കിന് ശേഷം മാര്ക്കറ്റ് ക്യാപിറ്ററലൈസഷനിൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്കാണ് കൊട്ടക് മഹീന്ദ്ര ബാങ്ക്.[5] ഐഎൻജി വൈശ്യാ ബാങ്കുമായി ലയനം2015 ൽ കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐഎൻജി വൈശ്യാ ബാങ്ക് 15,000 കോടി രൂപക്ക് (2.1 ബില്യൺ ഡോളർ) ഏറ്റെടുത്തു. ലയനം മൂലം മൊത്തം തൊഴിൽ 40,000 ആയി ഉയർന്നു. ശാഖകളുടെ എണ്ണം 1261 ൽ എത്തി.[6] ലയനത്തിന് ശേഷം ഐഎൻജി വൈശ്യ ബാങ്ക് നിയന്ത്രിച്ചിരിക്കുന്നു ഐഎൻജി ഗ്രൂപ്പ് കൊട്ടക് മഹീന്ദ്ര ബാങ്കിലെ ഏഴ് ശതമാനം പങ്ക് സ്വന്തമാക്കിയത്.[7] ബാഹ്യ ലിങ്കുകൾഅവലംബങ്ങൾ
|
Portal di Ensiklopedia Dunia