കൊമ്പൻ വാനമ്പാടി
കൊമ്പൻ വാനമ്പാടിയ്ക്ക്[2] Malabar lark, Malabar crested larkഎന്നീ ആംഗല നാമങ്ങളും Galerida malabarica എഅന്ന് ശാസ്ത്രീയ നാമവും ഉണ്ട്. രൂപവിവരണംആറ്റക്കുരുവിയേക്കാൾ അല്പം വലുതാണ് കൊമ്പൻ വാനമ്പാടി. മണ്ണിന്റേതുപോലെ തവിട്ടുനിറം. പുറത്തും കഴുത്തിലും തലയിലും മാറിടത്തിനു രണ്ടുഭാഗത്തും അനവധി ഇരുണ്ട വരകളുണ്ട്. തലയിൽ വട്ടകുടുമപോലെ ഒരു ശിഖയുണ്ട്. തലയുടെ നെറുകയിലുള്ള തൂവലുകൾ നീണ്ടുയർന്നു നിൽക്കുന്നതിനാലാണ് ഇങ്ങനെ ഒരു ശിഖയുണ്ടാകുന്നത്. പൂവനും പിടയും തമ്മിൽ കാഴ്ചക്കു വത്യാസമൊന്നുമില്ല. പക്ഷേ പിടയ്ക്കു പാട്ടുപാടാൻ കഴിവില്ലാത്തതിനാൽ പാട്ടുപാടുന്ന പക്ഷി പൂവനാണെന്നു മനസ്സിലാക്കാം. വിതരണംഎപ്പോഴും പശ്ചിമഇന്ത്യയിൽ പ്രജനനം നടത്തുന്ന പക്ഷിയാണ്. നാട്ടിൻപുറങ്ങളിൽ തുറന്ന പ്രദേശങ്ങളിലും കൃഷിയിടങ്ങളിലും കുറ്റിക്കാടുകളിലും കാണുന്നു. കുറച്ചൊന്നു വരണ്ടതും ഉയരം കുറഞ്ഞതുമായ പുല്ലു യഥേഷ്ടമുള്ള കുന്നിന്പുറങ്ങളിലും മലഞ്ചെരുവുകളിലും കാണപ്പെടുന്നു. പ്രജനനംനിലത്താണ് കൂടുണ്ടാക്കുന്നത്. ഏതെങ്കിലും ഒരു മൺകട്ടയുടെയോ പുൽക്കൂട്ടത്തിന്റെയോ ചുവട്ടിൽ ചെറിയൊരു കുഴിയിൽ കുറെ പുല്ലും പുൽവേരുകളും രോമവും മറ്റും ചുരുട്ടി അമർത്തിവെച്ചു കൂടുണ്ടാക്കുന്നു. 3-4 മുട്ടകളാണ് ഓരോ തവണയും ഇടാറുള്ളത്. മഴ തുടങ്ങുന്നതിനു മുമ്പുള്ള മൂന്നുനാലുമാസങ്ങളാണ് സന്താനോത്പാദന കാലം ഭക്ഷണംവിത്തുകളും പ്രാണികളുമാണ് ഭക്ഷണം.പ്രജനന കാലത്താണ് പ്രാണികളെ കൂടുതലായി ഭക്ഷിക്കുന്നത്. ![]() ![]() ![]() അവലംബം
Galerida malabarica എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia