കൊമ്പൻ ശരപ്പക്ഷി
കൊമ്പൻ ശരപ്പക്ഷി (Hemiprocne coronata) [2] [3][4][5] ഇംഗ്ലിഷിലെ പേര് Crested Treeswift എന്നാണ്. ഇവയെ തെക്കു കിഴക്കൻ ഏഷ്യ കഴിഞ്ഞാൽ ആസ്ത്രേലിയയിലാണ് കാണുക. ഇന്ത്യൻ ഉപഭൂഖണ്ഡം തൊട്ട് തായ്ലന്റ് വരെ കാണുന്നു. ![]() ആർദ്ര നിത്യ ഹരിത വനങ്ങൾ ഒഴിവാക്കുന്ന ഈ പക്ഷികൾ, സാന്ദ്രത കുറഞ്ഞവനങ്ങളിലാണ് കൂടുതൽ കാണുന്നത്.[6] ശരപ്പക്ഷികൾ വിശ്രമിക്കാതെ മാസങ്ങളോളം പറന്നു കൊണ്ടിരിക്കുന്നവയാണ്. കൊമ്പൻ ശരപ്പക്ഷി ഇടയ്ക്കിടെ മരങ്ങളിൽ വിശ്രമിക്കുന്നു. ഭാരതത്തിൽ കാണുന്നവയിൽ ഇടയ്ക്കിടെ വിശ്രമിക്കുന്ന ഏക ശരപ്പക്ഷിയാണ്, കൊമ്പൻ ശരപ്പക്ഷി.[6] രൂപവിവരണം23 സെ.മീ നീളമുണ്ട്. മുകളിൽ ചാര നിറവും അടിയിൽ വെള്ളയുമാണ്. തലയിൽ ശിഖപോലുള്ള തൂവലുകളുണ്ട്. ഫോർക്കു പോലുള്ള വാലുണ്ട്. തത്തയുടേതിന് സമാനമായ വാൽ മരക്കൊമ്പിൽ നിവർന്നിരിക്കുമ്പോൾ പ്രകടമാണ് . മറ്റു ശരപക്ഷികളിൽ നിന്നും ഇവയെ തിരിച്ചറിയാൻ സഹായിക്കുന്ന പ്രധാന ഘടകം ഈ വാലാണ്. മുകൾ വശം പച്ച കലർന്ന ചാരനിറം. അടിവശം നരച്ച വെള്ള നിറം. പൂവന്റെ കൊക്കിനും കണ്ണിനും ഇടയിൽ കറുത്ത നിറമുണ്ട്. താടി, തൊണ്ട, മുഖത്തിന്റെ വശങ്ങളിളം തവിട്ടു നിറമാണ്.[7] പെണ്ണിന്റെ മുഖത്തെവിടെയും തവിട്ടുനിറമില്ല. ചാരനിറം കലർന്ന കറുത്ത കർണാവരണ തൂവലുകൾ, എന്നിവയും മീശപോലെ വെളുത്ത പട്ടയും പെൺപക്ഷിയ്ക്കുണ്ട്. ശബ്ദംഇവയുടെ ശബ്ദം ചില പരുന്തു വർഗക്കാരുടേതിന് സമാനമാണ് . കീ -ക്വീ എന്ന ഈ ശബ്ദം പാറക്കലിനിടയിൽ പുറപ്പെടുവിക്കുന്നു . വിശ്രമിക്കുമ്പോൾ പുറപ്പെടിവിക്കുന്ന ശബ്ദത്തിൽ കിപ് ...കീ ...കെപ് എന്നീ സ്വരങ്ങൾ കേൾക്കാം. ഭക്ഷണരീതിപറക്കലിനിടയിലാണ് ഇവ കീടങ്ങളെ വേട്ടയാടുന്നു. വനത്തിലെ വൃക്ഷത്തലപ്പുകൾക്കു മുകളിലും ഇലച്ചാർത്തുകളില്ലാത്ത പ്രദേശങ്ങളിലും ഉയർന്ന ഇരിപ്പിടങ്ങളിൽനിന്നു ഉള്ള നീണ്ട പറക്കലുകൾക്കിടയിലാണ് ഇവ വേട്ടയാടുന്നത് , ഉയർന്ന ഇലകൾ ഇല്ലാത്ത മരക്കൊമ്പുകളിലാണ് വിശ്രമിക്കുന്നത്. സന്ധ്യ സമയങ്ങളിൽ കൂടുതൽ സജീവമാകുന്ന ഇവയുടെ കൂട്ടത്തിൽ 6 മുതൽ 12 വരെ പക്ഷികൾ കാണപ്പെടുന്നു. സ്വഭാവം1300 മീ. വരെ ഉയരമുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന ഇവ ആർദ്ര നിത്യഹരിത വനങ്ങൾ പൂർണമായും ഒഴിവാക്കുന്നു . ഇലച്ചാർത്തുകൾക്കു പുറത്തുള്ള തുറന്ന ഇരിപ്പിടങ്ങളാണ് ഇവക്കു പ്രിയം . ദേശാടനം ഇതുവരെ നിരീക്ഷിക്കപ്പെട്ടിട്ടില്ല . പ്രജനനംജനുവരി മുതൽ ഏപ്രിൽ വരെയാണ് പ്രജനനം . ഒരു നിശ്ചിത പ്രദേശത്തു അനേകം ജോഡികൾ കൂടൊരുക്കുന്നു. പുറത്തേക്കു നിൽക്കുന്ന മരക്കമ്പുകളിൽ ഒട്ടിച്ചിവച്ച പോലെയുള്ള ചെറിയ കൂടാണ് ഉണ്ടാക്കുക. കട്ടിയായ ഉമിനീരിൽ തീർത്ത കൂടിനു അപൂർണമായ ഒരു താലിക്കയുടെ രൂപമാണ് . മരത്തൊലിയുടെ ചെറിയ പാളികൾ , തൂവലുകൾ മുതലായവ കൂടുകൾ ഇണക്കി ചേർക്കാൻ ഉപയോഗിക്കുന്നു . തുറന്ന ഇലച്ചാർത്തുകൾക്കിടയിലെ കുറഞ്ഞ പച്ചകൊമ്പാണ് കൂടൊരുക്കാൻ തിരഞ്ഞെടുക്കാറുള്ളത്. നീല കലർന്ന ചാര നിറത്തിലുള്ള ഒരു മുട്ടയാണ് ഇടുന്നത്. ആണും പെന്നും മാറി മാറി അടയിരിക്കും. ചിത്രശാല
അവലംബം
|
Portal di Ensiklopedia Dunia