കൊയിമ്പ്ര സർവ്വകലാശാല
പോർചുഗലിലെ കൊയിമ്പ്രയിലുള്ള ഒരു പൊതു സർവ്വകലാശാലയാണ് കൊയിമ്പ്ര സർവ്വകലാശാല.1290 ൽ ലിസ്ബണിലാണ് ഇത് പ്രവർത്തനം ആരംഭിച്ചത്. 1537 ൽ ഇതിന്റെ നിലവിലുള്ള ആസ്ഥാനത്തേക്ക് മാറ്റപ്പെടും വരെ ഇതിന് ഒന്നിലധികം സ്ഥലങ്ങളിലേക്ക് മാറ്റപ്പെട്ടിട്ടുണ്ട്. ലോകത്തിൽ പ്രവർത്തിക്കുന്ന ഏറ്റവും പഴക്കം ചെന്ന സർവ്വകലാശാലയിലൊന്നാണിത്. പോർച്ചുഗലിലെ ഏറ്റവും പഴക്കം ചെന്ന സർവ്വകലാശാലയും ഇതുതന്നെയാണ്. പോർച്ചുഗലിലെ ഏറ്റവും വലിയ വിദ്യാഭ്യാസസ്ഥാപനവും ഗവേഷണസ്ഥാപനവും ഈ സർവ്വകലാശാലതന്നെയാണ്. [2] സർവ്വകലാശാലയെ എട്ട് പ്രധാന വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. കല, എൻജിനീയറിങ്ങ്, മാനവിക വിഷയങ്ങൾ, കണക്ക്, പ്രകൃതി ശാസ്ത്രങ്ങൾ, സാമൂഹ്യശാസ്ത്രങ്ങൾ, മരുന്ന്, കായികം തുടങ്ങി എല്ലാ പ്രമുഖ ശാസ്ത്ര വിഷയങ്ങളിലും സാങ്കേതിക വിഷയങ്ങളിലുമുളള പഠനവും ഗവേഷണവും ഈ സർവ്വകലാശാലയിൽ നടക്കുന്നു. ഇവയിലെല്ലാം ബിരുദവും, ബിരുദാനന്തരബിരുദവും, ഗവേഷണ ബിരുദവും ഈ സർവ്വകലാശാല നൽകിവരുന്നു. യൂറോപ്യൻ ഗവേഷണ സർവ്വകലാശാലകളെ നയിക്കുന്ന കൊയിമ്പ്ര ഗ്രൂപ്പിന്റെ സ്ഥാപക അംഗമാണ് ഈ സർവ്വകലാശാല. ഇവിടെയാണ് കൊയിമ്പ്ര ഗ്രൂപ്പിന്റെ ഉദ്ഘാടന സമ്മേളനം നടന്നത്. 20,000ത്തിലധികം വിദ്യാർത്ഥികൾ ഈ സർവ്വകലാശാലക്കു കീഴിൽ പഠനം നടത്തുന്നു. പോർചുഗലിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിദ്യാർത്ഥി സമൂഹത്തിന്റെ കേന്ദ്രവും ഈ സർവ്വകലാശാലയാണ്. പോർച്ചുഗലിലെ ഏറ്റവും ആധുനിക സർവ്വകലാശാലയാണ് കൊയിമ്പ്ര സർവ്വകലാശാല .[3] 2013 ജൂൺ 22 ന് യുനെസ്കോ കൊയിമ്പ്ര സർവ്വകലാശാലയെ ലോകപൈതൃക സ്ഥാനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി.[4] ചരിത്രം![]() പോർച്ചുഗലിലെ ഡെന്നിസ് ഒന്നാമൻ രാജാവാണ് 1290 ൽ ഈ സർവ്വകലാശാല ആരംഭിച്ചത്. ലിസ്ബണിൽ സ്റ്റുഡിയം ജെനെറലെ (എസ്റ്റുഡോ ജെറൽ)[5] എന്ന പേരിലായിരുന്നു ആരംഭം. 1288 മുതൽ പോർച്ചുഗലിലെ ആദ്യ സർവ്വകലാശാല സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ചിത്രശാല
കുറിപ്പുകളും അവലംബങ്ങളും
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia