കൊയ്ന വന്യജീവി സംരക്ഷണകേന്ദ്രം
ഇന്ത്യയിലെ മഹാരാഷ്ട്രയിലെ സതര ജില്ലയിൽ സ്ഥിതിചെയ്യുന്ന വന്യജീവി സംരക്ഷണകേന്ദ്രമാണ് കൊയ്ന വന്യജീവി സംരക്ഷണകേന്ദ്രം. ഇത് ഒരു ലോകപൈതൃകസ്ഥാനമാണ്. പശ്ചിമഘട്ടത്തിലാണ് ഈ വന്യജീവി സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്. 423.55 ചതുരശ്രകിലോമീറ്ററാണ് ഇതിന്റെ വിസ്തീർണ്ണം. സമുദ്രനിരപ്പിൽ നിന്ന് 600 മുതൽ 1100 മീറ്റർ വരെ ഉയരത്തിലാണ് ഈ വന്യജീവി സംരക്ഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്. 1985 ലാണ് മഹാരാഷ്ട്രയിൽ ഇത് ഒരു വന്യജീവി സംരക്ഷണകേന്ദ്രമായി പ്രഖ്യാപിച്ചത്. സഹ്യാദ്രി കടുവ സംരക്ഷണകേന്ദ്രത്തിന്റെ വടക്കുഭാഗമാണ് കൊയ്ന വന്യജീവി സംരക്ഷണകേന്ദ്രം. തെക്കേഭാഗം ചന്ദോളി ദേശീയോദ്യാനവും പങ്കിടുന്നു. ചരിത്രം1170 ൽ മാൾവ രാജാവായിരുന്ന ഭോജരാജാവ് നിർമ്മിച്ച വസോട കോട്ട ഈ വന്യജീവി സംരക്ഷണകേന്ദ്രത്തിന്റെ കാടുകൾക്കുള്ളിൽ സ്ഥിതിചെയ്യുന്നു. സമുദ്ര നിരപ്പിൽനിന്ന് 1120 മീറ്റർ ഉയരത്തിലാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. ചിത്രശാല
ഇതും കാണുക
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia