പരമാവധി വേഗത: മണിക്കൂറിൽ 120 കി.മീ (68 മീറ്റർ പ്രതി മണിക്കൂർ)
ശരാശരി വേഗത: മണിക്കൂറിൽ 62 കി.മീ (39 മീറ്റർ പ്രതി മണിക്കൂർ)
കൊൽക്കത്തയിലെഹൗറ മുതൽ തമിഴ്നാട്ടിലെചെന്നൈ വരെ സർവീസ് നടത്തുന്ന ഇന്ത്യൻ റെയിൽവേയുടെ ഒരു സൂപ്പർഫാസ്റ്റ് ട്രെയിനാണ്കൊറമാണ്ടൽ എക്സ്പ്രസ്സ് (ട്രെയിൻ നമ്പർ 12841 / 12842).[1][2] ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെത്തന്നെ ആദ്യത്തെ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് ട്രെയിനുകളിൽ ഒന്നാണ് ഇത്. ഇന്ത്യയുടെ കിഴക്ക് തീരമേഖലയിൽ ബംഗാൾ ഉൾക്കടലിന് സമാന്തരമായുള്ള തീരമേഖല കൊറമാണ്ടൽ തീരമേഖല എന്നാണു അറിയപ്പെടുന്നത്. ഈ മേഖലയിലൂടെ സഞ്ചരിക്കുന്നതുകൊണ്ടാണ് ഈ ട്രെയിനിനു കൊറമാണ്ടൽ എക്സ്പ്രസ്സ് എന്ന് പേര് നൽകിയത്. സൗത്ത് ഈസ്റ്റേൻ റെയിൽവേ സോണിൻറെ ഉടമസ്ഥതയിലാണ് ഈ ട്രെയിൻ. ചെന്നൈയിലേക്കുള്ള അധികം യാത്രക്കാരും ഈ ട്രെയിൻ തിരഞ്ഞെടുക്കുന്നു. ഹൌറ ചെന്നൈ മെയിലിനെക്കാൾ മുൻപ് ഈ ട്രെയിൻ ചെന്നൈയിൽ എത്തിച്ചേരുന്നു എന്നതിനാലാണിത്. വർഷം മുഴുവൻ ട്രെയിനിൽ നല്ല തിരക്കാണ്.
ചരിത്രം
ചോള രാജവംശം ഭരിച്ചിരുന്ന നാടുകളെ തമിഴിൽചോളമണ്ഡലം എന്നാണു വിളിച്ചിരുന്നത്, ഇതിൽ നിന്നാണ് കൊറമാണ്ടൽ എന്ന പേര് വന്നത്.
സമയക്രമപട്ടിക
കൊറമാണ്ടൽ എക്സ്പ്രസ്സ് 1661 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നു.[3] ഹൗറയിൽ നിന്നും പുറപ്പെടുന്ന 12841-ആം നമ്പർ ട്രെയിൻ, ചെന്നൈയിൽ നിന്നും പുറപ്പെടുന്ന 12842-ആം നമ്പർ ട്രെയിൻ എന്നിങ്ങനെ രണ്ട് ട്രെയിനുകളാണ് സർവ്വീസ് നടത്തുന്നത്.
ഒന്നാമത്തെ ട്രെയിൻ (ട്രെയിൻ നമ്പർ-12841) ഹൗറയിൽനിന്നും ദിവസവും ഇന്ത്യൻ സമയം 14:50 പുറപ്പെട്ട് അടുത്ത ദിവസം 17:15 ന് ചെന്നൈയിൽ എത്തിച്ചേരുന്നു.[4] അതിന്റെ സമയക്രമപട്ടിക തഴെപ്പറയും പ്രകാരമാണ്
രണ്ടാമത്തെ ട്രെയിൻ (ട്രെയിൻ നമ്പർ-12842) ചെന്നൈയിൽനിന്നും ദിവസവും 8:45 പുറപ്പെട്ട് അടുത്ത ദിവസം 12:00 ഹൌറയിൽ എത്തിച്ചേരുന്നു.[5]
ക്രമ നം.
സ്റ്റേഷൻ(കോഡ്)
എത്തിച്ചേരുന്ന സമയം
പുറപ്പെടുന്ന സമയം
നിർത്തിയിടുന്ന സമയം
സഞ്ചരിക്കുന്ന ദൂരം
1
ചെന്നൈ സെൻട്രൽ (എംഎഎസ്)
ആരംഭിക്കുന്നു
08:45
0
0 കി.മീ.
2
ഒന്ഗോൽ (ഒജിഎൽ)
12:54
12:55
1 മിനിറ്റ്
292 കി.മീ.
3
വിജയവാഡ ജങ്ഷൻ (ബിസെഡ്എ)
15:10
15:25
15 മിനിറ്റ്
431 കി.മീ.
4
തടെപള്ളിഗുടം (ടിഡിഡി)
16:39
16:40
1 മിനിറ്റ്
538 കി.മീ.
5
രാജമുണ്ട്രി (ആർജെവൈ)
17:32
17:42
10 മിനിറ്റ്
580 കി.മീ.
6
വിശാഖപട്ടണം (വിഎസ്കെപി)
21:50
22:10
20 മിനിറ്റ്
781 കിമീ
7
ബ്രഹ്മപൂർ (ബിഎഎം)
01:55
01:57
2 മിനിറ്റ്
1058 കി.മീ.
8
ഖുർദ റോഡ് ജങ്ഷൻ (കെയുആർ)
04:05
04:15
10 മിനിറ്റ്
1204 കി.മീ.
9
ഭുബനേശ്വർ (ബിബിഎസ്)
04:35
04:40
5 മിനിറ്റ്
1223 കി.മീ.
10
കട്ടക്ക് (സിടിസി)
05:10
05:15
5 മിനിറ്റ്
1251 കി.മീ.
11
ജജ്പൂർ കെ റോഡ് (ജെജെകെആർ)
06:12
06:13
1 മിനിറ്റ്
1323 കി.മീ.
12
ഭദ്രഖ് (ബിഎച്സി)
07:15
07:17
2 മിനിറ്റ്
1367 കി.മീ.
13
ബാലസോർ(ബിഎൽഎസ്)
08:00
08:05
5 മിനിറ്റ്
1429 കി.മീ.
14
ഖരഗ്‌പൂർ ജങ്ഷൻ (കെജിപി)
09:38
09:48
10 മിനിറ്റ്
1547 കി.മീ.
15
സന്ട്രഗച്ചി ജങ്ഷൻ (എസ്ആർസി)
11:14
11:15
1 മിനിറ്റ്
1655 കി.മീ.
വേഗത
ഹൌറ ജങ്ഷൻ മുതൽ ചെന്നൈ സെൻട്രൽ വരെയുള്ള ദൂരമായ 1661.1 കിലോമീറ്റർ ദൂരം 26 മണിക്കൂർ 25 മിനിറ്റുകൾക്കൊണ്ട് സഞ്ചരിക്കുന്നു. യാത്രയിലെ പരമാവധി വേഗം മണിക്കൂറിൽ 120 കിലോമീറ്ററാണ്.
കോച്ചുകളുടെ ക്രമീകരണം
Loco
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
SLR
UR
S1
S2
S3
S4
S5
S6
S7
S8
S9
S10
S11
PC
S12
B1
B2
B3
A1
A2
HA1
UR
UR
SLR
ആകെ 24 കോച്ചുകളാണ് ഈ ട്രെയിനിലുള്ളത്. അത് 12 സ്ലീപ്പർ കോച്ചുകൾ, 6 എ.സി. കോച്ചുകൾ(1AC, 2AC, 3AC), ഒരു ഭക്ഷണശാല കോച്ച്, 3 ജനറൽ കമ്പാർട്ട്മെന്റുകൾ, 2 എസ്.എൽ.ആർ(സീറ്റിംഗ് കം ലഗ്ഗേജ് വാൻ) എന്നിങ്ങനെ ക്രമീകരിച്ചിരിക്കുന്നു.[6]