കൊറിയൻ യുദ്ധം
ദക്ഷിണ കൊറിയയും ഉത്തര കൊറിയയും തമ്മിൽ 1950കളിൽ നടന്ന യുദ്ധമാണ് കൊറിയൻ യുദ്ധം (1950-53) എന്നറിയപ്പെടുന്നത്. രണ്ടാം ലോകയുദ്ധകാലത്ത് കൊറിയൻ കമ്യൂണിസ്റ്റ് പാർട്ടി സോവിയൻ യൂണിയൻ കേന്ദ്രമാക്കി ജപ്പാനെതിരെ പോരാടിയിരുന്നു. കൊറിയ വിഭജിക്കപ്പെട്ടപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് കിം ഇൽ സുങ് ഉത്തര കൊറിയയുടെ രാഷ്ട്ര തലവനായി. രാഷ്ട്രത്തെ വിഭജിച്ചത് ഉത്തര കൊറിയ അംഗീകരിച്ചിട്ടല്ല. രണ്ട് രാജ്യങ്ങളെയും ഒന്നാക്കാൻ കിം ഇൽ സുങ് സോവിയറ്റ് യൂണിയനെയും ചൈനയെയും സമീപിച്ചു.1950 ജൂൺ 25 ന് ഉത്തര കൊറിയൻ സൈന്യം ദക്ഷിണ കൊറിയയെ ആക്രമിക്കുകയും തുടർന്ന് സോൾ പിടിച്ചെടുക്കുകയും ചെയ്തു.ഇതോടെ ഐക്യരാഷ്ട്രസഭ ഇടപെട്ടു. ഐക്യരാഷ്ട്രസഭ ദക്ഷിണ കൊറിയയെ പിന്തുണച്ചപ്പോൾ ചൈന ഉത്തര കൊറിയയെ പിന്തുണച്ചു. സോവിയറ്റ് യൂണിയൻ ഉത്തര കൊറിയയ്ക്ക് വ്യോമ പിന്തുണ നൽകുകയും ചെയ്തു. 1950 ജൂൺ 25ന് ആരംഭിച്ച യുദ്ധം 1953 ജൂലൈ 27ന് സമാധാന ഉടമ്പടി ഒപ്പു വെച്ചതോടെ അവസാനിച്ചു. ഒരു രാജ്യത്തിന്റെ സൈന്യത്തെയും വില കുറച്ചു കാണരുതെന്ന് ദക്ഷിണ കൊറിയൻ സൈന്യവും അമേരിക്കൻ നേതൃത്വത്തിലുള്ള യു.എൻ. സൈന്യവും പാഠം പഠിച്ച യുദ്ധമായിരുന്നു ഇത്. ഉത്തര കൊറിയയെ ഒരു പാഠം പഠിപ്പിക്കാനായി മുൻധാരണകൾ ലംഘിച്ച് ഉത്തര കൊറിയയിലേക്ക് മുന്നേറിയ ദക്ഷിണ കൊറിയൻ - അമേരിക്കൻ സൈനികർ ചൈനീസ് അതിർത്തി വരെ ചെന്നെത്തി. അതുവരെ ഉത്തര കൊറിയയെ പിന്നിൽ നിന്ന് പിന്തുണയ്ക്കുക എന്ന തന്ത്രം മാത്രം പ്രയോഗിച്ച ചൈന, ശത്രു സൈന്യം തങ്ങളുടെ അതിർത്തിവരെ എത്തിയെന്ന് അറിഞ്ഞതോടെ, ശക്തമായി തിരിച്ചടിക്കുകയായിരുന്നു. 1,80,000 പേരുള്ള ചൈനീസ് പട്ടാളത്തിന്റെ ആക്രമണത്തിൽ യു.എസ്. - ദക്ഷിണ കൊറിയൻ സേനകൾക്ക് പിന്തിരിഞ്ഞോടേണ്ടി വന്നു. ഉത്തര കൊറിയൻ പ്രദേശം മുഴുവനായി കൈവിട്ട് പിന്തിരിഞ്ഞോടേണ്ടി വന്ന സംയുക്തസേന വീണ്ടും സൈനിക എണ്ണം വർദ്ധിപ്പിക്കുകയും വ്യോമാക്രമണം വഴി വീണ്ടും ഉത്തരകൊറിയയെ പിന്നോട്ട് അടിക്കുകയും ചെയ്തു എവിടെ നിന്നാണോ യുദ്ധം തുടങ്ങിയത് അവിടെ യുദ്ധം അവസാനിച്ചു ദക്ഷിണകൊറിയയെ കമ്യൂണിസ്റ്റ് ൽക്കരിക്കാൻ ഉത്തരകൊറിയക്കുംസാധിച്ചില്ല. ആർക്കും വ്യക്തമായ ജയം ഇല്ലാതെ യുദ്ധം അവസാനിച്ചു. യുദ്ധ കാരണംഒന്നായി കിടന്നിരുന്ന കൊറിയയെ രണ്ടാംഹായുദ്ധത്തിന്റെ അവസാനം അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ധാരണ പ്രകാരം തെക്കും വടക്കും ഭാഗങ്ങളായി വിഭജിച്ചിരുന്നു. '38-മത് പാരലൽ' എന്ന സാങ്കൽപ്പിക രേഖക്ക് അപ്പുറവും ഇപ്പുറവുമായി രണ്ടു വൻ ശക്തികളും ആധിപത്യമുറപ്പിച്ചു. 1947ൽ അമേരിക്കയുടെ നേതൃത്വത്തിൽ യു.എൻ. അസ്സംബ്ലി കൊറിയയിൽ ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പ് നടത്താനുള്ള പ്രമേയം പാസ്സാക്കി. എന്നാൽ സോവിയറ്റ് യൂണിയനും ഉത്തര കൊറിയയും ഈ യു.എൻ. നീക്കത്തെ അനുകൂലിച്ചില്ല. എങ്കിലും തിരഞ്ഞെടുപ്പ് നടക്കുകയും സിംഗ്മാൻ റീ ദക്ഷിണ കൊറിയയുടെ ആദ്യ പ്രസിഡൻറ് ആവുകയും ചെയ്തു. തിരഞ്ഞെടുപ്പിനെ തുടർന്ന് ദക്ഷിണ കൊറിയയിൽ നിന്ന് അമേരിക്കൻ സേന മുഴുവനായി പിൻവാങ്ങി. അതേ സമയം കിം ഇൽ സൂങ്ങിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ഭരണ കൂടത്തിന് ഉത്തര കൊറിയയുടെ ഭരണം കൈമാറി കൊണ്ട് സോവിയറ്റ് യൂണിയൻ അവിടെ നിന്ന് പിന്മാറി. ഇതേ തുടർന്ന് 1948 സെപ്റ്റംബറിൽ ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയ എന്ന പേരിൽ ഉത്തര കൊറിയ ഒരു രാഷ്ട്രമായി പ്രഖ്യാപനം നടത്തി. ഇതോടെ ദക്ഷിണ - ഉത്തര കൊറിയകൾ തമ്മിലുള്ള തർക്കവും ശീതസമരവും കൂടുതൽ കരുത്താർജിച്ചു. യുദ്ധം ആരംഭിക്കുന്നു1950 ജൂൺ 25ന് സോവിയറ്റ് - ചൈനീസ് മൗനാനുവാദത്തോടെ ഉത്തര കൊറിയ, ദക്ഷിണ കൊറിയയെ ആക്രമിച്ചു. സോവിയറ്റ് ടാങ്കുകളും യുദ്ധ വിമാനങ്ങളും 1,35,000 സൈനികരുമായി ഉത്തര കൊറിയ തുറന്നു വിട്ട ആക്രമണം നേരിടാൻ ടാങ്കുകളോ, മറ്റു ശക്തിയേറിയ ആയുധങ്ങളോ ഇല്ലാതിരുന്ന ദക്ഷിണ കൊറിയക്ക് കഴിഞ്ഞില്ല. നാലു മുന്നണികളിലൂടെയും ഇരമ്പിക്കയറി കൊണ്ടിരുന്ന ഉത്തര കൊറിയൻ സേന ദക്ഷിണ കൊറിയയുടെ പല പ്രദേശങ്ങളും പിടിച്ചടക്കി കൊണ്ടിരുന്നു. യു.എൻ. രക്ഷാ സമിതി ആക്രമണത്തെ അപലപിക്കുകയും ഉത്തര കൊറിയയോട് 38 പാരലലിനു അപ്പുറത്തേക്ക് പിന്മാറാൻ നിർദ്ദേശിക്കുകയും ചെയ്തു. മാത്രമല്ല ദക്ഷിണ കൊറിയൻ റിപ്പബ്ലിക്കിനെ എല്ലാ വിധത്തിലും സഹായിക്കാൻ അംഗരാഷ്ട്രങ്ങളോട് അഭ്യർഥിച്ചു. അമേരിക്ക ഇതൊരു അവസരമാക്കി. അമേരിക്കൻ കോൺഗ്രസ്സ് കൊറിയയിലെ ഇടപെടലിന് അംഗീകാരം നൽകുന്നതിന് മുൻപു തന്നെ, പ്രസിഡൻറ് ട്രൂമാൻ യു.എൻ. രക്ഷാ സമിതിയുടെ നിർദ്ദേശ പ്രകാരം ദക്ഷിണ കൊറിയയെ സഹായിക്കാൻ ഉത്തരവിട്ടു. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാന്റെ നിരുപാധിക കീഴടങ്ങലിനു വഴിയൊരുക്കിയ, പസഫിക് മേഖലയിലെ സുപ്രീം കമാൻഡറായിരുന്ന ജനറൽ മക് ആർതറെ കൊറിയൻ സൈനിക ഇടപെടലിൻറെ ചുമതല ഏൽപ്പിച്ചു. എന്തു വില കൊടുത്തും ഉത്തര കൊറിയൻ സേനയെ തുരത്തുക എന്ന് നിർദ്ദേശം നൽകി. ദക്ഷിണ കൊറിയയിലെ സോൾ നഗരത്തിനു പടിഞ്ഞാറൻ തീരത്ത് 70,000 സൈനികരെ കടൽ മാർഗ്ഗം ഇറക്കി കൊണ്ടായിരുന്നു മക് ആർതറിന്റെ തുടക്കം. അതേ സമയം, തെക്കു കിഴക്കൻ മേഖലയിൽ നിന്ന് മറ്റൊരു സംഘവും ആക്രമണം തുടങ്ങി. രണ്ടു ഭാഗത്തു നിന്നുമുള്ള ശക്തമായ ആക്രമണത്തിൽ ഉത്തര കൊറിയൻ സേന പതറി. ആയുധങ്ങൾ ഉപേക്ഷിച്ച് അവർ പിന്മാറ്റം ആരംഭിച്ചു. രണ്ടാഴ്ചക്കുള്ളിൽ തലസ്ഥാനമായ സോൾ മക് ആർതറിന്റെ സേന തിരിച്ചു പിടിച്ചു. 1,25,000 ഉത്തര കൊറിയൻ സൈനികർ യുദ്ധത്തടവുകാരായി. കേവലം ഒരു മാസം മുൻപ് ദക്ഷിണ കൊറിയയിൽ ആധിപത്യം ഉറപ്പിച്ചു എന്ന് ലോകം വിധിയെഴുതിയ ഉത്തര കൊറിയ ഭീരുക്കളെ പോലെ പിന്തിരിഞ്ഞോടുന്ന കാഴ്ച കണ്ടു ലോകം അത്ഭുതപ്പെട്ടു. പിടിച്ചു നിൽക്കാനാവാതെ ഉത്തര കൊറിയൻ സേന അതിർത്തിയായ 38 പാരലലിനു അപ്പുറത്തേക്ക് പിൻവാങ്ങി കഴിഞ്ഞിരുന്നു. പക്ഷെ മക് ആർതർക്ക് മതിയായില്ല. കമ്മ്യൂണിസ്റ്റ് ആഭിമുഖ്യമുള്ള ഉത്തര കൊറിയൻ സേനയെ എന്നെന്നേക്കുമായി നിലംപരിശാക്കണം. തുടർന്ന്, രണ്ടു കൊറിയകളെയും സംയോജിപ്പിക്കണം. ഇതായിരുന്നു അദ്ദേഹത്തിൻറെ ലക്‌ഷ്യം. അമേരിക്കൻ ഗവൺമെന്റ് ഇക്കാര്യത്തിൽ മക് ആർതർക്ക് പൂർണ്ണ സ്വാതന്ത്രം കൊടുത്തു. ചില കാര്യങ്ങളിൽ മക് ആർതർക്ക് അമേരിക്കൻ ഗവൺമെന്റ് മുന്നറിയിപ്പ് നൽകിയിരുന്നു. ഉത്തര കൊറിയൻ സേനയെ തുരത്താനുള്ള ശ്രമത്തിൽ ഒരു കാരണവശാലും കൊറിയയോട് ചേർന്ന് കിടക്കുന്ന സോവിയറ്റ് മഞ്ചൂറിയയുടെ അതിർത്തി കടക്കരുത്, സോവിയറ്റ്, ചൈന സേനാ ശക്തി ഭീഷണി ഉയർത്തുന്നു എങ്കിൽ സൈനിക നടപടി തുടരരുത്, സോവിയറ്റ് മഞ്ചൂറിയൻ അതിർത്തി ആക്രമണത്തിൽ കൊറിയക്കാരല്ലാത്ത സൈനികർ പങ്കെടുക്കരുത്, എന്നിങ്ങനെ നിരവധി കാര്യങ്ങൾ . വിജയം കൈപ്പിടിയിലായെന്ന് ഉറപ്പിച്ച മക് ആർതർ, ചൈനയോ, സോവിയറ്റ് യൂണിയനോ ഉത്തര കൊറിയയുടെ സഹായത്തിനെത്തുമെന്ന് കരുതിയില്ല. ഇതിനിടെ ദക്ഷിണ കൊറിയൻ സേനയ്ക്ക് കീഴടങ്ങി കിം ഇൽ സുങ്ങ് ഭരണകൂടം വീഴുകയും ചെയ്തു. മക് ആർതറുടെ നേതൃത്വത്തിലുള്ള യു.എസ്. സൈന്യം വർദ്ധിച്ച ആവേശത്തോടെ മുന്നോട്ടു നീങ്ങി. ചൈനയുടെ മഞ്ചൂറിയ അതിർത്തിയായിരുന്നു ലക്‌ഷ്യം. ഇതിനിടെ ചൈന കാര്യങ്ങൾ ഗൗരവപൂർവം വീക്ഷിക്കുന്നുണ്ടായിരുന്നു. സൈന്യം യു.എസ്. സേന കൂടുതൽ കൂടുതൽ മുന്നേറിയാൽ, തങ്ങൾ യുദ്ധത്തിൽ ഇടപെടും എന്ന് ചൈനീസ് പ്രധാനമന്ത്രി ചൌ എൻലായ് മുന്നറിയിപ്പ് നൽകി. യുദ്ധത്തിന്റെ ഗതിമാറ്റം![]() 1950 ഒക്ടോബർ 25 അമേരിക്കൻ നേതൃത്വത്തിലുള്ള സംയുക്ത സേന യാലു നദീതീരത്ത് എത്തിയപ്പോൾ ചൈന ആദ്യത്തെ പ്രത്യാക്രമണം അഴിച്ചു വിട്ടു. കനത്ത തിരിച്ചടിയായിരുന്നു അത്. തുടർന്നുള്ള ദിവസങ്ങളിൽ മക് ആർതറിന്റെ സർവ കണക്കു കൂട്ടലുകളും തകിടം മറിച്ച് ചൈന ഉത്തര കൊറിയൻ സേനയ്ക്കൊപ്പം കനത്ത തിരിച്ചടി ആരംഭിച്ചു. എന്നാൽ ചൈന യുദ്ധത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് മക് ആർതറും സൈനിക നേതൃത്വവും ആദ്യം വിശ്വസിച്ചില്ല. പക്ഷെ കാറ്റ് അമേരിക്കൻ ദക്ഷിണ കൊറിയൻ മുന്നേറ്റത്തിന് എതിരായിരുന്നു. കൃത്യം ഒരു മാസം കഴിഞ്ഞ് നവംബർ 26ന് അമേരിക്കൻ സൈന്യം വീണ്ടും മഞ്ചൂറിയൻ അതിർത്തി ലക്ഷ്യമാക്കി നീങ്ങി. അവരെ ചോൻചോങ്ങ് നദി തീരത്ത് ചൈനീസ് സേന നേരിട്ടു. അമേരിക്കൻ സൈന്യത്തിന് കനത്ത നാശമാണ് ഇവിടെ സംഭവിച്ചത്. മുൻനിരയിലൂടെ ഇരച്ചു കയറിയ ചൈനീസ് പട്ടാളം, അമേരിക്കൻ സൈന്യത്തെ രണ്ടു മൈൽ പിന്നിലേയ്ക്ക് തള്ളി. 1,80,000 ചൈനീസ് പട്ടാളക്കാർ വിവിധ ദിശകളിലൂടെ നടത്തിയ കനത്ത ആക്രമണത്തിൽ മക് ആർതറുടെ സേന തകരാൻ തുടങ്ങി. പല ഭാഗത്തും അമേരിക്കൻ സൈന്യം പിൻവാങ്ങാൻ തുടങ്ങി. അമേരിക്കൻ സേനയുടെ വിവിധ ഡിവിഷനുകൾ ഒന്നിനു പിറകെ ഒന്നായി തകർന്നു തുടങ്ങി. രണ്ടാം ഡിവിഷന് ഒരൊറ്റ പകലിൽ നഷ്ടപ്പെട്ടത് 3000 പട്ടാളക്കാരെ ആയിരുന്നു. നഷ്ടപ്പെട്ടതൊക്കെ തിരിച്ചെടുക്കണമെന്ന വാശിയായിരുന്നു ഉത്തര കൊറിയൻ - ചൈനീസ് അധികൃതർക്ക്. തലസ്ഥാനമായ പ്യോംങ്യാംഗ് ഡിസംബർ 5ന് അവർ തിരിച്ചു പിടിച്ചു. ചുരുങ്ങിയ ദിവസങ്ങളിൽ 11,000 സേനാംഗങ്ങൾ മരിച്ച അമേരിക്കൻ - ദക്ഷിണ കൊറിയൻ സൈന്യത്തിന്റെ മനോവീര്യം തീർത്തും തകർന്നിരുന്നു. നിൽക്കക്കള്ളിയില്ലാതെ അവർ പിന്മാറാൻ തുടങ്ങി. ഡിസംബർ 25 ആയപ്പോഴേക്കും ഏതാണ്ട് ഒരു ലക്ഷത്തോളം സൈനികർ ദക്ഷിണ കൊറിയയിലേയ്ക്ക് മടങ്ങി. സംയുക്ത സേനയുടെ പരാജയം ആസ്വദിച്ച ചൈനീസ് - ഉത്തര കൊറിയൻ സേന ദക്ഷിണ കൊറിയക്ക് നേരെ പടക്കുതിരകളെ പോലെ നീങ്ങി. 1951 ജനുവരി 4ന് അവർ ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോൾ നഗരം പിടിച്ചെടുത്തു പ്രതികാരം ചെയ്തു. രാജ്യാന്തര ധാരണകൾ അവഗണിച്ചു ധിക്കാരപൂർവ്വം സൈനിക സാഹസത്തിനിറങ്ങി പരാജയം ഏറ്റുവാങ്ങിയ മക് ആർതറിനു ഏറെ കഴിയാതെ സ്ഥാനമൊഴിയേണ്ടി വന്നു. രണ്ടു വർഷം കൂടി യുദ്ധം നീണ്ടു. 1953 ജൂലൈ 27ന് സമാധാന ഉടമ്പടി ഒപ്പു വെച്ചതോടെ അവസാനിച്ചു. അവലംബം
|
Portal di Ensiklopedia Dunia