കൊല്ലം അസ്സീസി(നാടക സമിതി)![]() ![]() കൊല്ലം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ബൈബിൾ ഡ്രാമാസ്‌കോപ്പ് നാടകങ്ങളിലൂടെ ശ്രദ്ധനേടിയ സമിതിയാണ് കൊല്ലം അസ്സീസി. ഫാ. ഫെർഡിനാൻഡ് മനയിലായിരുന്നു ഈ സമിതിയുടെയും ആർട്സ് ക്ലബ്ബിന്റെയും സ്ഥാപകൻ. ഫൗസ്റ്റിൻ കപ്പൂച്ചിൻ അച്ചന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന സമിതി കേരളത്തിനകത്തും പുറത്തും അമ്പതോളം നാടകങ്ങൾ അവതരിപ്പിച്ചു. ആത്മീയതയും ധാർമ്മിക തത്വങ്ങളും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അസീസി സ്ഥാപിതമായത്. എം.കെ. അർജുനൻ, കുമരകം രാജപ്പൻ, ചുനക്കര രാമൻ കുട്ടി, ഫ്രാൻസിസ് ടി മാവേലിക്കര, ആർട്ടിസ്റ്റ് സുജാതൻ, രാജീവ് ആലുങ്കൽ തുടങ്ങി നിരവധി പ്രഗത്ഭർ സമിതിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. ടെഡി ലോപ്പസ് എന്ന നാടക സംവിധായകനാണ് മിക്കവാറും അസീസി നാടകങ്ങൾ സംവിധാനം ചെയ്തത്.[1] വിജ്ഞാനത്തിൻ ഉറവിടമെ എന്ന അവതരണ ഗാനത്തോടെയായിരുന്നു നാടകങ്ങളുടെ തുടക്കം. വാടാത്ത ലില്ലി എന്ന നാടകത്തിന്റെ സംഗീത സംവിധായകനെത്തിയ എം.കെ. അർജുനനും സഹായിയായി എത്തിയ കുമരകം രാജപ്പനും പിന്നീട് അസീസിക്കായി നിരവധി നാടകങ്ങളിൽ സംഗീത വിഭാഗം കൈകാര്യം ചെയ്തു.[2] ഫൗസ്റ്റിനച്ചന്റെ അകാല മരണത്തോടെ അസീസി പ്രതിസന്ധിയിലായെങ്കിലും ജോസഫ് കരിങ്ങട എഴുതിയ ജൂഡിത്ത്, നീതിമാൻ, സിംഹാസനം എന്നീ നാടകങ്ങൾ അവതരിപ്പിച്ചു. അച്ഛന്റെ മരണ ശേഷം, എല്ലാ ദുഃഖവും എനിക്കുതരൂ, ജൂഡിത്ത്, സ്വപ്നം, നീതിമാൻ, വെളിച്ചമേ നയിച്ചാലും, സിംഹാസനം, സാംസൺ, പീലാത്തോസ് തുടങ്ങി എട്ടോളം നാടകങ്ങൾ ടെഡി ലോപ്പസിന്റെ സംവിധാനത്തിൽ അസീസി പുറത്തിറക്കി. നിലവിൽ അസ്സീസി ആർട്സ് & കമ്മ്യൂണിക്കേഷൻ എന്ന പേരിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.[3] അസീസിയിലെ ഗാനങ്ങളും റിക്കോഡിംഗുകളുംഎച്ച്.എം.വി അസീസി നാടകങ്ങളിലെ ഗാനങ്ങളുടെ റിക്കോർഡുകൾ പുറത്തിറക്കിയിട്ടുണ്ട്. അസ്സീസി നിർമ്മിച്ച ഗാനങ്ങൾ ഗ്രാമഫോൺ ഡിസ്കുകളിൽ കേരളത്തിലുടനീളവും സംസ്ഥാനത്തിന് പുറത്തും വ്യാപകമായി പ്രചരിച്ചിരുന്നു. 78 ആർ.പി.എം. റിക്കോർഡുകളാണ് ആദ്യം പുറത്തിറക്കിയത്. യേശുദാസും എ.പി. കോമളവുമായിരുന്നു ഗായകർ. വിജ്ഞാനത്തിൻ ഉറവിടമേ (അവതരണ ഗാനം), സ്വർഗസ്ഥനായ പിതാവെ എന്ന രണ്ട് ഗാനങ്ങളായിരുന്നു ആദ്യ റിക്കോർഡിൽ. വലിയ നിലയിൽ വിറ്റു പോയതിനെത്തുടർന്ന് എച്ച്.എം.വി രണ്ടാമത് 45 ആർ.പി.എം. ആയി യേശുദാസ്, ജാനകി എന്നിവരെ കൊണ്ട് പത്തു പാട്ടുകൾ പാടിപ്പിച്ച് റിക്കാർഡ് പുറത്തിറക്കി.[2] അസീസിയിലെ നടീ നടന്മാർ
നാടകങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia