കൊളംബിയ ബഹിരാകാശ ദുരന്തം
2003 ഫെബ്രുവരി ഒന്നിന് കൊളംബിയ ഭൂമിയിലേക്ക് തിരിച്ചിറങ്ങാൻ 16 മിനിറ്റ് അവശേഷിക്കുമ്പോഴാണു കൊളംബിയ ബഹിരാകാശ വാഹനം ടെക്സസിനു മുകളിൽ വെച്ച് ചിന്നിച്ചിതറി.ഇന്ത്യൻ വംശജ കൽപന ചാവ്‌ലയടക്കം ഏഴു ബഹിരാകാശ സഞ്ചാരികളും ദുരന്തത്തിൽ മരണമടഞ്ഞു.ഭൗമ-മണ്ഡലത്തിലേക്കു പ്രവേശിച്ചയുടൻ കൊളംബിയ പൊട്ടിത്തെറിക്കുകയായിരുന്നു. വിക്ഷേപണ സമയത്തു തന്നെ സംഭവിച്ച ചില സാങ്കേതിക തകരാറുകളായിരുന്നു ദുരന്തത്തിനു കാരണമായതെന്ന് പിന്നീട് കണ്ടെത്തി.[1] "കൊളംബിയ' ദുരന്തം അമേരിക്കയുടെ മൂന്നാമത്തെ ബഹിരാകാശ വാഹന അപകടമാണ്. തിരിച്ചിറങ്ങവേ ഒരു അമേരിക്കന് ബഹിരാകാശ വാഹനം പൊട്ടിച്ചിതറുന്നത് ആദ്യ സംഭവവും. ബഹിരാകാശത്തിൽ അനുഭവപ്പെടുന്ന ഭാരമില്ലായ്മയെപ്പറ്റിയുള്ള ഗവേഷണമായിരുന്നു അവരുടെ ദൗത്യം.ബഹിരാകാശ സഞ്ചാരികളുടെ സുരക്ഷയ്ക്കുവേണ്ടിയായിരുന്നു നാസ ഈ പഠനം നടത്തിയത്. നിലത്തിറങ്ങുന്നതിനു 16 മിനിറ്റ് മുൻപ് കൊളംബിയയുമായുള്ള ബന്ധം നാസയ്ക്ക് നഷ്ടപ്പെടുകയായിരുന്നു.20,112 കിലോ മീറ്റർ വേഗത്തിൽ സഞ്ചരിച്ചുകൊണ്ടിരുന്ന കൊളംബിയ തകരുമ്പോൾ 200700 അടി ഉയരത്തിലായിരുന്നു.[2] കൊളംബിയയുടെ 28-ാംമത് ദൗത്യത്തിനിടെയായിരുന്നു ആകാശദുരന്തമുണ്ടായത്.16 ദിവസത്തെ ബഹിരാകാശ യാത്രക്ക് ശേഷമായിരുന്നു ഇവരുടെ മടക്കയാത്ര. കൊളംബിയ സംഘം![]()
അവലംബങ്ങൾ |
Portal di Ensiklopedia Dunia