കൊൽക്കത്ത മെട്രോ റെയിൽവേ
![]() കൊൽക്കത്ത നഗരത്തിലെ ഒരു ഭൂഗർഭ അതിവേഗ റെയിൽവേ ഗതാഗതമാണ് കൊൽക്കത്ത മെട്രോ റെയിൽവേ (ബെംഗാളി: কলকাতা মেট্রো), (മുമ്പ്: കൽക്കട്ട മെട്രോ റെയിൽവേ). ഇതിന്റെ നടത്തിപ്പ് ഇന്ത്യൻ റെയിൽവേയുടെ കീഴിലാണ്. ഇന്ത്യയിലെ ആദ്യത്തെ ഭൂഗർഭ റെയിൽവേ പാതയാണ്. 1984 ലാണ് ഇതിന്റെ സേവനം തുടങ്ങിയത്. ഇതിനു ശേഷം ഇന്ത്യയിൽ ഒരു ഭൂഗർഭ റെയിൽവേ പാത വന്നത് പിന്നീട് 2004 ൽ തുടങ്ങിയ ഡെൽഹി മെട്രോ ആണ്. കൊൽക്കത്ത മെട്രോയുടെ പാത തുടങ്ങുന്നത് ഡം ഡം സ്റ്റേഷനിൽ നിന്നാണ്. പിന്നീട് പാർക് സ്ട്രീറ്റ്, എസ്‌പ്ലാന്റേ എന്നീ സ്ഥലങ്ങളിലൂടെ നീങ്ങി ടോളിഗഞ്ചിൽ അവസാനിക്കുന്നു. കൊൽക്കത്തയിലെ ഗതാഗത പ്രശ്നം കൂടുതലായതാണ് ഭൂഗർഭ റെയിൽവേ എന്ന ആശയം ഉദിക്കാൻ കാരണം. 1949 ൽ അന്നത്തെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ബിദ്ധൻ ചന്ദ്ര റോയ് ആയിരുന്നു ഒരു പരിധി വരെ ഗതാഗത പ്രശ്നം പരിഹരിക്കാൻ ഭൂഗർഭ ഗതാഗതം എന്ന ആശയം അവതരിപ്പിച്ചത്. ഫ്രാൻസിൽ നിന്നും ഒരു സംഘം ഇതിനു വേണ്ടി ഒരു സർവ്വേ നടത്തുകയും ചെയ്തു[1]. പക്ഷേ ഫലത്തിൽ യാതൊരു വിധ പ്രായോഗിക ഫലങ്ങളും കണ്ടില്ല. കൊൽക്കത്തയിലെ ഗതാഗത പ്രശ്നം വിണ്ടു രൂക്ഷമായിക്കൊണ്ടിരുന്നു. ഈ ഗതാഗത പ്രശ്നത്തിനു പരിഹാരമായി 1969 ൽ മെട്രോപൊളിറ്റൻ ട്രാൻസ്പോർട് പ്രൊജക്ട് രൂപപ്പെടുത്തി. വളരെ വിശദമായ പഠനത്തിനു ശേഷം ഒരു അതിവേഗ ഗതാഗത മാർഗ്ഗം പണിയുക എന്ന തീരുമാനത്തിൽ എത്തുകയായിരുന്നു. ഇതിനു വേണ്ടി ഒരു മാസ്റ്റർ പ്ലാൻ 1971ൽ രൂപപ്പെടുത്തുകയും ചെയ്തു. കൊൽക്കത്തയിലെ അഞ്ച് പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന 97.5 കി. മി. ദൂരത്തിലുള്ള റെയിൽവേ പാത ഈ പദ്ധതിയിൽ വിവരിച്ചിരിന്നു. ഇതിൽ ഏറ്റവും പ്രാധാന്യം തിരക്കേറിയ ഡം ഡം ടോളിഗഞ്ച് എന്നീ സ്റ്റേഷനുകൾക്കിടയിൽ ഉള്ളതിനായിരുന്നു. ഇതിന് 16.45 കി.മി നീളമുണ്ടായിരുന്നു. പദ്ധതിക്ക് 1972 ജൂൺ 1-ന് അനുമതി ലഭിച്ചു. അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി 1972 ഡിസംബർ 29-ന് തറക്കല്ലിട്ടു. 1973ൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു[1].2010 ഡിസംബർ 28ന് കൊൽക്കത്ത മെട്രോ റെയിൽവേ ഇന്ത്യൻ റെയിൽ വേയുടെ പതിനേഴാമത്തെ മേഖലയായി പ്രഖ്യാപിക്കപ്പെട്ടു.[2][3] പക്ഷേ നിർമ്മാണ പ്രവർത്തനങ്ങളുടെ തുടക്കത്തിൽ തന്നെ ധാരാളം പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. ധനലഭ്യതയിലുള്ള കുറവ് മൂലം പ്രവർത്തനങ്ങൾ 1977-78 ലേക്ക് നീണ്ടു. കൂടാതെ കോടതി പ്രശ്നങ്ങൾ, സാധന സാമഗ്രികളുടെ അലഭ്യത തുടങ്ങിയ മറ്റു പ്രശ്നങ്ങളും ഈ പാതയുടെ നിർമ്മാണ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തി. തുടക്കത്തിലെ തടസ്സങ്ങൾക്കു ശേഷം ഇന്ത്യയിലെ ആദ്യത്തേതും ഏഷ്യയിലെ അഞ്ചാമത്തേതുമായ ഭൂഗർഭ റെയിൽവേ പാത 1984 ഓക്ടോബർ 24-ന് ഭാഗികമായി പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. 3.40 കി. മി നീളമുള്ളതും ഇടയിൽ അഞ്ച് സ്റ്റേഷനുകളും ഉള്ളതായ എസ്പ്ലാന്റേ - ഭൊവാനിപ്പുർ പാതയിലാണ് ആദ്യ സേവനം തുടങ്ങിയത്. ഇതിനു പിന്നാലെയായി 2.15 കി. മി നീളമുള്ള ഡം ഡം - ബെൽഗാച്ചിയ പാത 1984 നവംബർ 12-ന് ആരംഭിച്ചു. 1986 ഏപ്രിൽ 29-ന് യാത്രാ സംവിധാനം ടോളിഗഞ്ച് വരെ നീട്ടി. ഇതിന്റെ നീളം 4.24 കി. മി ആയിരുന്നു. ഇതും കൂടിയായപ്പോൾ കൊൽക്കത്ത മെട്രോയുടെ നീളം അക്കാലത്ത് 9.79 കി. മി യും, 11 സ്റ്റേഷനുകളും അടങ്ങുന്നതുമായിരുന്നു[1] പക്ഷേ, കുറച്ചു ഭാഗത്തെ സേവനം 1992 ഒക്ടോബർ 26-ന് നിർത്തി വെച്ചതു മൂലം മെട്രോ റെയിൽവേയിൽ യാത്രക്കാരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു. പിന്നീട് ഒരു ഇടവേളക്കു ശേഷം അതായത് എട്ടു വർഷത്തിനു ശേഷം 1.62 കി. മി നീളമുള്ള ബെൽഗാച്ചിയ - ശ്യാം ബസാർ പാത ഡം ഡം - ബെൽഗാച്ചിയ പാതയോട് ചേർത്തു 1994 ഓഗസ്റ്റ് 13-ന് തുറന്നു. 1994 ഒക്ടോബർ 2-ന് 0.71 കി.മി. നീളമുള്ള എസ്പ്ലാന്റേ - ചാന്ദ്‌നി ചൌക് പാതയുടെയും നിർമ്മാണം പൂർത്തിയാക്കി. ശ്യാം ബസാർ - ഗിരീഷ് പാർക്ക് (1.93 കി. മി.) പാതയും, ചാന്ദ്‌നി ചൌക് (0.60 കി. മി.) പാതയും 1994 ഫെബ്രുവരി 2-ന് തുറന്നു. ഇതിന്റെ ഇടയിൽ 1.8 കി.മി. നീളമുള്ള വിടവ് പാതയും തീർത്ത് കൊൽക്കത്ത റെയിൽവേ പൂർണ്ണമായും 1995 സെപ്റ്റംബർ 27-ന് സമ്പൂർണ്ണ സേവനം ആരംഭിച്ചു[4]. സവിശേഷതകൾസാങ്കേതിക സവിശേഷതകൾകൊൽക്കത്ത മെട്രോയുടെ നിർമ്മാണം വളരെ സങ്കീർണ്ണതകൾ നിറഞ്ഞതായിരുന്നു. സിവിൽ, ഇലക്ട്രിക്കൽ, സിഗ്നലിംഗ്, ടെലികമ്മ്യൂണിക്കേഷൻ എന്നീ മേഖലകളിൽ ഇന്ത്യൻ എൻജിനീയർമാരുടെ പ്രായോഗിക പരിചയവും, വിദേശത്തു നിന്നു നേടിയ പരിചയവും കൊൽക്കത്ത മെട്രോയുടെ നിർമ്മാണത്തിൽ കാണാവുന്നതാണ്. ഇതിന്റെ നിർമ്മാണ പ്രവർത്തനത്തിലും അതിനു ശേഷവും ഉള്ള ചില സവിശേഷതകൾ താഴെ പറയുന്നവയാണ്. ഇതിൽ പല സവിശേഷതകളും ഇന്ത്യയിൽ തന്നെ ആദ്യമായി വന്നതായിരുന്നു.
മറ്റു പ്രത്യേകതകൾ
കോച്ചുകൾഎല്ലാ ട്രെയിൻ കോച്ചുകളും, ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നതാണ്. ചെന്നൈ ICF എന്ന കമ്പനിയാണ് നിർമ്മിച്ചത്. വൈദ്യുത സാമഗ്രികളുടെ നിർമ്മാണവും വിതരണവും നടത്തിയത് ബാംഗ്ലൂരിലുള്ള NGEF എന്ന കമ്പനിയാണ്. മെട്രോ റെയിൽവേയുടെ എല്ല കോച്ചുകളും ICF വളരെ പ്രത്യേകമായി നിർമ്മിച്ചതായിരുന്നു. ഇത് കൊൽക്കത്ത മെട്രോ റെയിൽവേക്ക് മാത്രമായി നിർമ്മിച്ചതായിർന്നു. ഇതിന്റെ ചില സവിശേഷതകൾ താഴെ പറയുന്നവയാണ്.
ഇത്രയും സങ്കീർണ്ണവും മികച്ചതുമായി ആസൂത്രണം ചെയ്ത ഈ മെട്രോ റെയിൽവേ ഇപ്പോൾ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒന്നാണ്. ഇതിലെ ഒരു ട്രെയിനിൽ ഏകദേശം 2558 പേർക്ക് യാത്ര ചെയ്യാനുള്ള സംവിധാനം ഉണ്ട്.[5]. പാതകൾവടക്ക് തെക്ക് പാതകൊൽക്കത്ത മെട്രോ റെയിൽവേയുടെ വടക്കു തെക്കു പാതയിലെ സ്റ്റേഷനുകൾ
വടക്ക് തെക്ക് പാതയുടെ എക്സ്റ്റൻഷൻഗരിയ മുതൽ തെക്കോട്ട് ഒരു പുതിയ പാത നിർമ്മാണ പ്രവർത്തനത്തിലാണ്. പക്ഷേ ഇതിന്റെ പ്രവർത്തനങ്ങൾ മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. ഇത് 2009 മുമ്പായി പ്രവർത്തനത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. [6]. ഈ പാതയിലുള്ള പുതിയ സ്റ്റേഷനുകൾ :
യാത്ര നിരക്കുകൾകൊൽക്കത്ത മെട്രൊയിലെ യാത്ര നിരക്കുകൾ സഞ്ചരിച്ച ദൂരത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിന്നു. ഏറ്റവും ഒടുവിൽ നിരക്കുകൾ പുതുക്കിയത് 2001 ഒക്ടോബർ 1-ന് ആയിരുന്നു. ഇപ്പോഴത്തെ നിരക്കുകൾ താഴെപ്പറയും വിധമാണ്:
ടിക്കറ്റുകൾതാഴെ പറയുന്ന രീതിയിലുള്ള ടിക്കറ്റുകൾ മെട്രൊയിൽ ലഭ്യമാണ്[7]
എല്ലാ മേഖലകളിലും ഈ ടിക്കറ്റുകൾ ലഭിക്കും. സ്വയം നിയന്ത്രീകൃത നിരക്ക് ശേഖരണം1994 ൽ ഒരു സ്വയം നിയന്ത്രീകൃത നിരക്ക് ശേഖരണം മെട്രോ റെയിൽവേ ഏർപ്പാടാക്കി. ഇത് കാന്തിക സംവിധാനം ഉപയോഗിച്ച് ടിക്കറ്റുകൾ വിതരണം ചെയ്യുന്ന ഒരു സംവിധാനമാണ്. ഒരു സ്വയം നിയന്ത്രീകൃത ടിക്കറ്റ് മഷിനിൽ നിന്നും ലഭിക്കുന്ന ഈ ടിക്കറ്റുകൾ മുഴുവൻ യാത്രക്കായും ഉപയോഗിക്കാം. ഇത് താഴെ പറയുന്ന രീതിയിലുള്ള യാത്രകൾക്ക് ഉപയോഗിക്കാം.
സ്മാർട് കാർഡുകൾ2005 ൽ മെട്രോ റെയിൽവേ സ്മാർട് കാർഡുകൾ പുറത്തിറക്കി. RFID ചിപ്പ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന കാർഡുകൾ ഉപയോഗിച്ച് ഒരു പ്രത്യേക തുക അടച്ച് വാങ്ങാവുന്ന ഈ കാർഡുകൾ ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്. ഇത് സഞ്ചരിച്ച ദൂരവും തുകയും താനെ കണക്കാക്കുകയും കാർഡിൽ നിന്നും കുറക്കുകയും ചെയ്യുന്നു. നിർദ്ദിഷ്ട കിഴക്ക്-പടിഞ്ഞാറ് മെട്രോ4680 കോടി രൂപ ചെലവ് കണക്കാക്കുന്ന കിഴക്ക് പടിഞ്ഞാറ് കൊൽക്കത്ത മെട്രോ കേന്ദ്ര സർക്കാറിന്റെ അനുമതി ലഭിച്ചു കഴിഞ്ഞു. ഇത് കൊൽക്കത്ത നഗരത്തെ ഹൌറയുമായി ബന്ധിപ്പിക്കുന്ന ജലത്തിനടിയിലൂടെയുള്ള ഭുഗർഭ റെയിൽവേ പാതയാണ്.[8][9] ഇതിന്റെ നിർമ്മാണവും പ്രവർത്തനവും പ്രത്യേകം കൊൽക്കത്ത മെട്രോ റെയിൽ കോർപ്പറേഷൻ ആണ് നടത്താൻ പോകുന്നത്. ഇതിന്റെ പണി 2009 ജനുവരിയിൽ ആരംഭിക്കുന്നതിനും, 2014-ഓടെ പൂർത്തിയാക്കുന്നതിനുമാണ് ഉദ്ദേശിച്ചിരിക്കുന്നത്[9]. നിർദ്ദിഷ്ടപാത16 കി.മി. നീളമുള്ള ഈ പാത സാൾട് ലേക്ക് മുതൽ തുടങ്ങി സെക്ടർ-5, കരുണാമയി, ബികാസ് ഭവൻ, സാൾട് ലേക്ക് സ്റ്റേഡിയം, ഫൂൽഭാഗൻ, എന്നിവടങ്ങളിൽ കൂടി അവസാനം ഹൌറ സ്റ്റേഷനിൽ എത്തി അവസാനിക്കുന്നു. സാൾട് ലേക്ക് സെക്ടർ-5 മുതൽ ഇത് ഉപരിതല ഉയർന്ന പാതയിലൂടെയും, സാൾട് ലേക്ക് സ്റ്റേഡിയം മുതൽ ഹൌറ വരെ ഭുഗർഭ പാതയിലൂടെയുമാണ് ഇത് ആസൂത്രണം ചെയ്തിരിക്കുന്നത്.
പുറത്തേക്കുള്ള കണ്ണികൾ
അവലംബം
|
Portal di Ensiklopedia Dunia