കൊൽക്കത്തയിലെ ഭാരതീയ ദേശീയ ഗ്രന്ഥശാല ലിപ്യന്തരണ പദ്ധതികൊൽകത്തയിലെ ഭാരതീയ ദേശീയ ഗ്രന്ഥശാലയിൽ രൂപംകൊണ്ട ലിപ്യന്തരണ ഘടനയാണ് കൊൽക്കത്ത ഭാരതീയ ദേശീയ ഗ്രന്ഥശാല ലിപ്യന്തരണ പദ്ധതി. ഭാരതീയ ഭാഷാ നിഘണ്ടുക്കളിലും വ്യാകരണ ഗ്രന്ഥങ്ങളിലും ലത്തീൻ അക്ഷരമാലയിലേക്ക് ഇതര ഇന്തോ-ആര്യൻ ഭാഷകളിലെ വാക്കുകൾ ലിപിമാറ്റം ചെയ്യുവാൻ തുലോം അധികം ഉപയോഗിക്കുന്ന മുറയാണിത്. ഇതിനു് "ലൈബ്രറി ഓഫ് കോൺഗ്രസ്സ്" എന്ന അന്യനാമവും ഉണ്ട്. ഈ പദ്ധതിക്കു് ISO 15919 എന്ന ഘടനയുമായി അതീവമായ സാരൂപ്യവുമുണ്ട്. പദ്ധതിതാഴെക്കാണുന്ന പട്ടിക കൊൽക്കത്ത ഭാരതീയ ദേശീയ ഗ്രന്ഥശാല ലിപ്യന്തരണ പദ്ധതിയെ ചിത്രീകരിക്കുന്നു. പട്ടികയിൽ കൂടുതലും ദേവനാഗരി ലിപിയിലെ അക്ഷരങ്ങളാങ്കിലും ആ ലിപിയിലില്ലാത്തതും കന്നഡ, തമിഴ്, മലയാളം, ബംഗാളി എന്നീ ലിപികളിൽക്കാണുന്നതുമായ അക്ഷരങ്ങളുടെ ലിപ്യന്തരണരീതി ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്കൃത ലിപ്യന്തരീകരണത്തിനുള്ള അന്താരാഷ്ട്ര ലിപിയുടെ ഒരു വിപുലീകരണമായും ഈ പദ്ധതിയെക്കാണാം.
കൂടുതൽ വായനയ്ക്ക്
|
Portal di Ensiklopedia Dunia