കോംപ്റ്റൺ പ്രതിഭാസം
പ്രകാശത്തിന്റെ തരംഗസ്വഭാവമുപയോഗിച്ച് കോംപ്റ്റൺ പ്രതിഭാസം വിശദീകരിക്കാനാവില്ല. പ്രകാശം കണികകൾകൊണ്ട് നിർമ്മിച്ചതാണെന്ന പരികൽപനയുപയോഗിച്ച് മാത്രമേ ആയതി കുറഞ്ഞതും ആവൃത്തി കൂടിയതുമായ തരംഗങ്ങളിലെ കോംപ്റ്റൺ പ്രതിഭാസം വിശദീകരിക്കാനാകൂ. ഉയർന്ന ഊർജ്ജമുള്ള (~keV) ഫോട്ടോൺ ആറ്റത്തിലെ ഇലക്ട്രോണിൽ പതിക്കുമ്പോൾ ഊർജ്ജത്തിന്റെ ഒരു ഭാഗം ഇലക്ട്രോണിന് നൽകുന്നതുവഴി ഫോട്ടോണിന്റെ ഊർജ്ജവും ആവൃത്തിയും കുറയുകയും പുറകോട്ടുപോവുകയും ചെയ്യുന്നു. കുറഞ്ഞ ഊർജ്ജമുള്ള (~eV) ആറ്റത്തിലെ ഇലക്ട്രോണിനെ പൂർണ്ണമായി പുറന്തള്ളുന്ന ഫോട്ടോ ഇലക്ട്രിക് പ്രഭാവം ഇതിൽ നിന്ന് വിഭിന്നമാണ്. കോംപ്റ്റൺ സമവാക്യം![]() തരംഗദൈർഘ്യത്തിലെ വ്യതിയാനം കണ്ടുപിടിക്കാനുള്ള സമവാക്യമാണിത്. ഫോട്ടോ ഇലക്ട്രിക്ക് പ്രതിഭാസവുമായി ബന്ധപ്പെടുത്തിയാണ് ഇതിന്റെ രൂപവത്കരണം. ഇവിടെ
അവലംബം |
Portal di Ensiklopedia Dunia