കോട്ട കിനബാലു ചതുപ്പ് പ്രദേശം
മലേഷ്യയിലെ കോട്ടകിനബാലു പ്രദേശത്ത് സ്ഥിതിചെയ്തിരുന്ന മൻഗ്രൂവ് വനത്തിന്റെ അവശിഷ്ടങ്ങളാണ് കോട്ട കിനബാലു ചതുപ്പ് പ്രദേശം. ഇത് 24 ഹെക്ടർ വിസ്തൃതിയിൽ സ്ഥിതിചെയ്യുന്നു. ലിഖാസ് ചതുപ്പ്, ലിഖാസ് മൻഗ്രൂവ് എന്നിവയായിരുന്നു ഇവയുടെ മുൻ പേരുകൾ. ഇപ്പോൾ ഇവിടം കോട്ട കിനബാലു പക്ഷിസങ്കേതം എന്നറിയപ്പെടുന്നു. ഇത് ഏകദേശം 20 ചതുപ്പ് പ്രദേശങ്ങൾ ചേർന്നതാണ്. സബാഹ് വെറ്റ്ലാന്റ് ഇൻവെന്ററി കമ്മറ്റി 1986 ലാണ് ഈ ചതുപ്പ് പ്രദേശങ്ങൾ സംയോജിപ്പിച്ചത്. [1] ഇവിടുത്തെ താമസക്കാരായ അനേകം പക്ഷികളുടെ കൂടുകൂട്ടലും ഭക്ഷണംനൽകലും നടക്കുന്ന കേന്ദ്രമാണിവിടം. വടക്കേ ഏഷ്യയിൽ നിന്നുള്ള അനേകം ദേശാടനപ്പക്ഷികളും ഇവിടെ വരാറുണ്ട്. അനേകം മത്സ്യങ്ങളുടെയും ജലജീവികളുടെയും പ്രജനനകേന്ദ്രംകൂടിയാണിവിടം. സബാഹിലെ ഫിഷറീസ് വകുപ്പ് ഇവിടം സംരക്ഷിതപ്രദേശമായി പ്രഖ്യാപിച്ചിരിക്കുന്നു. ചുറ്റുപാടുമുള്ള ശുദ്ധജലസ്രോതസ്സുകളിൽ ഉപ്പ് കലരുന്നത് ഈ ചതുപ്പ് പ്രദേശങ്ങൾ തടയുന്നു. അതോടൊപ്പം എക്കൽ അടിയുന്നതിനുസഹായിക്കുകയും ചെയ്യുന്നു. പോഷകങ്ങൾ സംരക്ഷിക്കുന്നതിനും വിഷാംശം നീക്കം ചെയ്യുന്നതിനും ഈ പ്രദേശത്തിന്റെ ഘടന വലിയ സഹായം ചെയ്യുന്നു. References
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia