കോട്ടയം പുഷ്പനാഥ്
മലയാളത്തിലെ പ്രമുഖ ജനപ്രിയ സാഹിത്യകാരനായിരുന്നു പുഷ്പനാഥൻ പിള്ള അഥവാ സി ജി സക്കറിയ (ജനനം: 1938, മരണം: മേയ് 2, 2018). കോട്ടയം പുഷ്പനാഥ് എന്ന തൂലികാനാമത്തിലുടെയാണ് ഇദ്ദേഹം അറിയപ്പെടുന്നത്.. അപസർപ്പകനോവലുകളിലൂടെയാണ് ഇദ്ദേഹം പ്രശസ്തനായത്. മനോരാജ്യം ആഴ്ച്ചപ്പതിപ്പിലൂടെ പ്രസിദ്ധീകരിച്ച ചുവന്ന മനുഷ്യൻ എന്ന നോവലാണ് ഇദ്ദേഹത്തിന്റെ ആദ്യ കൃതി. ഇവയിൽ ഏറെയും പുസ്തകരൂപത്തിൽ പുറത്തു വന്നവയാണെങ്കിലും ചിലതെല്ലാം വാരികകളിൽ പരമ്പരയായി പ്രസിദ്ധീകരിക്കപ്പെട്ടവയാണ്. യൂറോപ്യൻ പാശ്ചാത്തലമാണ് കൂടുതൽ രചനകൾക്കും നൽകിയിട്ടുള്ളത്. ഒരു സ്വകാര്യ കുറ്റാന്വേഷകനായ ഡിറ്റക്റ്റീവ് മാർക്സിനെ കേന്ദ്ര കഥാപാത്രമാക്കിയാണ് ആ പശ്ചാത്തലത്തിലുള്ള ഭൂരിഭാഗം കൃതികളും രചിച്ചിട്ടുള്ളത്. "കോട്ടിന്റെ പോക്കറ്റിൽ കയ്യിട്ട് സിഗാർ ലൈറ്റർ എടുത്തു ഡിറ്റക്ടീവ് മാർക്സിൻ ഒരു ഹാഫ് എ കോറോണയ്ക്ക് തീ കൊളുത്തി." എന്ന വാചകം വളരെ പ്രസിദ്ധമാണ്. ഇന്ത്യൻ സാഹചര്യങ്ങൾ പശ്ചാത്തലമാക്കി രചിച്ച ഭൂരിഭാഗം നോവലുകളിലും ഡിറ്റക്ടീവ് പുഷ്പരാജ് ആയിരുന്നു പ്രധാന കഥാപാത്രം. സാധാരണക്കാരായ വായനക്കാരെ ആകർഷിക്കുന്ന തരത്തിലുള്ള വാചകങ്ങളാണ് കോട്ടയം പുഷ്പനാഥ് നോവലുകളുടെ പ്രത്യേകത. എല്ലാത്തരം ആളുകളും വായിക്കുകയെന്ന ഉദ്ദേശത്തോടെ നോവൽ എഴുതിയിരുന്നത് കൊണ്ട് ആർക്കും എളുപ്പം മനസ്സിലാവുന്ന തരത്തിലുള്ളതായിരുന്നു നോവലിൻ്റെ ഘടനയും ഭാഷയും. നോവലുകൾ വായിച്ചു തുടങ്ങുന്നവർക്കും ആഴ്ചപ്പതിപ്പുകളുടെ വരിക്കാർക്കും കോട്ടയം പുഷ്പനാഥ് നോവലുകൾ പ്രസിദ്ധീകരണകാലത്ത് പ്രിയപ്പെട്ടതായിരുന്നു. എഴുത്തുകാരനൊപ്പംതന്നെ കഥാപാത്രങ്ങൾക്കും ആരാധകരുണ്ടായി എന്നതാണ് പ്രത്യേകതയുള്ള ഒരു കാര്യം. അക്കാലത്ത് മാർക്സിനും പുഷ്പരാജും വായനക്കാരുടെ ഇഷ്ടവും ആവേശവുമായിരുന്ന കഥാപാത്രങ്ങളാണ്. ബ്രാം സ്റ്റോക്കറുടെ ലോകപ്രശസ്ത ഹൊറർ നോവലായ ഡ്രാക്കുളയും ആർതർ കോനൻ ഡോയലിന്റെ ദി ഹൗണ്ട് ഓഫ് ദി ബാസ്കർവില്ലസും കോട്ടയം പുഷ്പനാഥ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. മൂന്നൂറോളം കൃതികൾ രചിച്ച അദ്ദേഹത്തിന്റെ രചനകളിൽ പലതും തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്. ബ്രഹ്മരക്ഷസ്, ചുവന്ന അങ്കി എന്നീ നോവലുകൾ സിനിമയായിട്ടുണ്ട്. 2018 മേയ് 2 നു ബുധനാഴ്ച വാർധക്യസഹജമായ രോഗങ്ങളാൽ കോട്ടയത്തെ സ്വവസതിയിൽ വച്ച് കോട്ടയം പുഷ്പനാഥ് അന്തരിച്ചു. മൃതദേഹം ചാലുകുന്ന് സിഎസ്‌ഐ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. ജീവിതരേഖകോട്ടയം തീവണ്ടിനിലയത്തിനു സമീപം കണിയാംകുളം സത്യനേശന്റെയും അദ്ധ്യാപിക റെയ്ചലിന്റെയും മകനായി 1937 മെയ് 14 നാണ് പുഷ്പനാഥ് ജനിച്ചത്. കോട്ടയം എംടി സെമിനാരി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കോട്ടയത്തെ കേംബ്രിഡ്ജ് നിക്കോൾസൺ ഇൻസ്റ്റിറ്റ്യൂട്ടിൽ (സി എൻ ഐ) നിന്ന് ടി.ടി സി പഠനത്തിനുശേഷം നാട്ടകം, ആർപ്പൂക്കര, കാരാപ്പുഴ സർക്കാർ വിദ്യാലയങ്ങളിൽ അദ്ധ്യാപകനായിരുന്നു. കേരളാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബിരുദം നേടിയ ശേഷം ചരിത്രാധ്യാപകനായി ജോലി ചെയ്തിരുന്ന പുഷ്പരാജൻ പിള്ള അപസർപ്പക, മാന്ത്രിക നോവലുകളിലൂടെയാണ് എഴുപതുകളുടെയും എൺപതുകളുടെയും പ്രിയപ്പെട്ട എഴുത്തുകാരനായി മാറിയത്. 1972ൽ ചരിത്രത്തിൽ ബിരുദമെടുത്തു[1] വിരമിച്ച ശേഷം സാഹിത്യ രചന തുടർന്നുവന്നു. നിരവധി കൃതികൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. മറിയാമ്മയാണ് ഭാര്യ. പരേതനായ സ്റ്റിൽ ഫോട്ടോഗ്രാഫർ സലിം പുഷ്പനാഥ്, സീനു,ജെമി എന്നിവരാണ് മക്കൾ. കൃതികൾമുന്നൂറ്റമ്പതോളം നോവലുകൾ ഇദ്ദേഹം എഴുതിയിട്ടുണ്ട്.[2] പല കൃതികൾക്കും റീപ്രിന്റ് ഉണ്ടായിട്ടുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേയ്ക്ക് പല നോവലുകളും തർജ്ജമ ചെയ്തിട്ടുണ്ട്. ബ്രഹ്മരക്ഷസ്സ്, ചുവന്ന അങ്കി എന്നീ കൃതികൾ ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്.[3] പുഷ്പനാഥിന്റെ എല്ലാ സൃഷ്ടികളുടെയും റോയൽറ്റി, കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷൻസിന്റെ നിലവിലെ സാരഥിയായ അദ്ദേഹത്തിന്റെ കൊച്ചുമകൻ രായൺ പുഷ്പനാഥിനാണുള്ളത്.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia