കോരിച്ചുണ്ടൻ എരണ്ട
കോരിച്ചുണ്ടൻ എരണ്ടയ്ക്ക്[2] [3][4][5] ഇംഗ്ലീഷിലെ പേര് northern shoveler , Northern shoveller, Shovellerഎന്നും ശാസ്ത്രീയ നാമം Anas clypeata എന്നു മാണ്. ദേശാടന പക്ഷിയാണ്. വിതരണംഇവ യൂറോപ്പ്, ഏഷ്യഎന്നീരാജ്യങ്ങളുടെ വടക്കൻ പ്രദേശങ്ങളിലുംവടക്കെ അമേരിക്കയുടെ മിക്ക പ്രദേശാങ്ങളിലും പ്രജനനം നടത്തുന്നു. [6] തണുപ്പുകാലത്ത് ദക്ഷിണ യൂറോപ്പ്, ആഫ്രിക്ക, ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്ക് കിഴക്കൻ ഏഷ്യ, മദ്ധ്യഅമേരിക്ക, തെക്കെഅമേരിക്കയുടെവടക്ക് എന്നിവിടങ്ങളിലേക്ക് ദേശാടനം ചെയ്യുന്നു. [7][8][6] ഇന്ത്യയിലേക്ക് ദേശാടനം നടത്തുന്നവ ഹിമാലയത്തിനു മുകളിലൂടെയാണ് വരുന്നത്. അവ കൂടൂതൽ തെക്കോട്ട് പോകുന്നതിനു മുമ്പെ ഹിമാലയം കഴിഞ്ഞൗടനെ കൃഷിയിടങ്ങളിൽ വിശ്രമിക്കാറുണ്ട്. തണുപ്പു കാലത്ത് ചെറു കൂട്ടങ്ങളായെ കാണാറുള്ളു.
രൂപവിവരണം![]() ![]() ഇവയുടെ കൊക്കിന്റെ പ്രത്യേകതകൊണ്ട് തിരിച്ചറിയാൻ എളുപ്പമാണ്. വെളുത്ത നെഞ്ച്, ചെമ്പൻ നിറമുള്ള വയറും വശങ്ങളും.[8] നീളം 48 സെ.മീ, 76 സെ.മീ ചിറകു വിരിപ്പ്, 600 ഗ്രാം തൂക്കം. [7] ഭക്ഷണം![]() കൊക്ക് ഒരു വശത്തു നിന്നും മറ്റേവശത്തേക്ക് ആട്ടിക്കോണ്ട്, കൊക്കുകൊണ്ട് ഭക്ഷണമായ ചെടിയുടെ ഭാഗങ്ങൾ അരിച്ചെടുക്കുന്നു. ജല ജീവികളായ അകശേരുകികലേയും ഭക്ഷിക്കുന്നു. കൊക്കിന്റെ ചീർപ്പു പോലുള്ള ഭാഗങ്ങൾ അരിപ്പപോലെ ഉപയോഗിക്കുന്നു. അടിത്തട്ടിൽ ചെളിയുള്ള ചതുപ്പുകളിൽ ധാരാളം അക്ശേരുകികൾ ഉള്ളതുകൊണ്ട് ഇവയെ ഇത്തരം സ്ഥലങ്ങളിൽ കൂടുതലായി കാണുന്നു..[9] പ്രജനനംതുറന്ന ജലാശയങ്ങളിൽ നിന്നും അകലെ പുല്ലുകൾ നിറഞ്ഞ സ്ഥലത്ത് കൂട് ഉണ്ടാക്കുന്നു. വെള്ളത്തിലും വായുവിലും ഇണയെ ആകർഷിക്കാനുള്ള അഭ്യാസ പ്രകടനങ്ങൾ നടത്തുന്നു. [9] പൊതുവെ അധികം ശബ്ദമുണ്ടാക്കാത്ത പക്ഷിയാണ്. ചിത്രശാല
അവലംബം
പുറത്തേക്കുള്ള കണ്ണികൾAnas clypeata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. വിക്കിസ്പീഷിസിൽ Anas clypeata എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
|
Portal di Ensiklopedia Dunia