കോറൽ ട്രയാംഗിൾ![]() ഇന്തോനേഷ്യ, മലേഷ്യ, പാപുവ ന്യൂ ഗിനിയ, ഫിലിപ്പീൻസ്, സോളമൻ ദ്വീപുകൾ, തിമോർ-ലെസ്റ്റെ എന്നിവയ്ക്ക് ചുറ്റുമുള്ള ഉഷ്ണമേഖലാ ജലത്തിൽ ഏകദേശം ത്രികോണാകൃതിയിലുള്ള പ്രദേശമാണ് കോറൽ ട്രയാംഗിൾ (സിടി, Coral Triangle) അഥവാ പവിഴ ത്രികോണം. ഈ പ്രദേശത്ത് ഓരോ പരിസ്ഥിതി മേഖലയിലും കുറഞ്ഞത് 500 ഇനം പവിഴപ്പുറ്റുകളെങ്കിലും ഉണ്ട്. പസഫിക്, ഇന്ത്യൻ സമുദ്രങ്ങൾക്കിടയിലാണ് പവിഴ ത്രികോണം സ്ഥിതി ചെയ്യുന്നത്. രണ്ട് ജൈവ ഭൂമിശാസ്ത്ര മേഖലകളുടെ ഭാഗങ്ങൾ ഈ പ്രദേശങ്ങൾ ഉൾക്കൊള്ളുന്നു; ഇന്തോനേഷ്യൻ-ഫിലിപ്പൈൻസ് മേഖല, ഫാർ സൗത്ത് വെസ്റ്റേൺ പസഫിക് മേഖല. ലോകത്തിലെ എട്ട് പ്രധാന പവിഴപ്പുറ്റുകളുടെ മേഖലകളിൽ ഒന്നായതിനാൽ, പവിഴ ത്രികോണം സമുദ്ര ജൈവവൈവിധ്യത്തിന്റെ ആഗോള കേന്ദ്രമായി പരിഗണിക്കുന്നു. ഈ പ്രദേശം സംരക്ഷിക്കുന്നതിനു് ആഗോള മുൻഗണന നല്കുന്നുണ്ട്. അതിന്റെ ജൈവ വിഭവങ്ങൾ ഇതിനെ സമുദ്ര ജൈവവൈവിധ്യത്തിന്റെ ആഗോള ഹോട്ട്‌സ്‌പോട്ടാക്കി മാറ്റുന്നു. "സമുദ്രങ്ങളുടെ ആമസോൺ" (തെക്കേ അമേരിക്കയിലെ ആമസോൺ മഴക്കാടുകളുടെ സാമ്യം) എന്നറിയപ്പെടുന്ന ഇത് 5.7 ദശലക്ഷം ചതുരശ്ര കിലോമീറ്റർ (2,200,000 ചതുരശ്ര മൈൽ) സമുദ്രജലത്തെ ഉൾക്കൊള്ളുന്നു. ലോകത്തിലെ ആഴം കുറഞ്ഞ ജലപാറകൾ നിർമ്മിക്കുന്ന പവിഴ സ്പീഷീസുകളുടെ 76%, അതിന്റെ റീഫ് ഫിഷ് സ്പീഷീസുകളുടെ 37%, റേസർ ക്ലാം സ്പീഷീസുകളുടെ 50%, ലോകത്തിലെ ഏഴിൽ ആറ് കടലാമ ഇനങ്ങളിൽ ആറും, ലോകത്തിലെ ഏറ്റവും വലിയ കണ്ടൽക്കാടുകൾ എന്നിവയും ഈ പ്രദേശത്തുണ്ട്. 2014-ൽ, ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് (ADB) പവിഴ ത്രികോണത്തിലെ സമുദ്ര ആവാസവ്യവസ്ഥയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം പ്രതിവർഷം ഏകദേശം $1.2 ട്രില്യൺ ആണെന്നും 120 ദശലക്ഷത്തിലധികം ആളുകൾക്ക് ഭക്ഷണം നൽകുന്നുവെന്നും റിപ്പോർട്ട് ചെയ്യുന്നു. കോറൽ ട്രയാംഗിൾ നോളജ് നെറ്റ്‌വർക്ക് അനുസരിച്ച്, ഈ പ്രദേശം മത്സ്യബന്ധന കയറ്റുമതിയിൽ നിന്നും പ്രതിവർഷം ഏകദേശം 3 ബില്യൺ ഡോളർ വിദേശനാണ്യ വരുമാനവും മറ്റൊരു $3 ബില്യൺ തീരദേശ ടൂറിസം വരുമാനവും ലഭ്യമാക്കുന്നു. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ, ഈ പ്രദേശ സമുദ്ര സംരക്ഷണത്തിന് മുൻഗണന നൽകുന്നുണ്ട്. [1] കോറൽ ട്രയാംഗിൾ ദിനംജൂൺ 9-ാം തീയതി കോറൽ ട്രയാംഗിൾ ദിനം അഥവാ പവിഴ ത്രികോണ ദിനമായി ആചരിക്കുന്നു.[2] അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia