കോലത്തുകര ശിവ ക്ഷേത്രം
അരുവിപ്പുറത്തെ പ്രതിഷ്ഠക്കു ശേഷം 1068 മീന മാസം 13-ആം തീയതി[അവലംബം ആവശ്യമാണ്] ശിവ പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ് കോലത്തുകര ശിവ ക്ഷേത്രം. ഇത് തിരുവനന്തപുരം ജില്ലയിൽ കുളത്തൂർ എന്ന സ്ഥലത്ത് സ്ഥിതി ചേയ്യുന്നു. സമൂഹത്തിൽ നിന്നും അയിത്തം പോലുള്ള അനാചാരങ്ങളെ മാറ്റാനായിരുന്നു ഗുരു ശിവ പ്രതിഷ്ഠകൾ നടത്തിയത്.അതിനു മുൻപ് ഭദ്ര കാളി ക്ഷേത്രമായിരുന്നു.അന്ന് കോലത്തുകര ദേവി ക്ഷേത്രത്തിൽ പ്രാചീന രീതിയിലുള്ള പൂജകളും ജന്തുബലിയും ആവർത്തിച്ചിരുന്നു.പ്രാകൃതമായ ആ അനാചാരം അവസാനിപ്പികുന്നതിന്റെ തുടക്കം കുറിച്ചു കൊണ്ടാണ് ഗുരുദേവൻ ഭദ്ര കാളി പ്രതിഷ്ഠ മാറ്റി,ശിവ പ്രതിഷ്ഠ നടത്തിയത്.ഇളക്കി മാറ്റിയ ഭദ്ര കാളി പ്രതിഷ്ഠ ഇന്നും പൂജാതികർമങ്ങൾ ഒന്നും കൂടാതെ ചുറ്റമ്പലത്തിൽ ഗുരുവിന്റെ നിർദ്ദേശ പ്രകാരം സൂക്ഷിച്ചിടുണ്ട്. കോലത്തുകര ശിവ പ്രതിഷ്ഠക്ക് ശേഷം ക്ഷേത്രചുവരിൽ ഗുരുദേവൻ താഴെ പറയുന്ന വരികൾ കുറിച്ചിടുകയുണ്ടായി
ഈ സമസ്യയുടെ അവസാന രണ്ടു വരികൾ
എന്ന് എഴുതി കുമാരനാശാൻ പൂർത്തിയാക്കുക്കയും ചെയ്തു. [അവലംബം ആവശ്യമാണ്] കുളത്തൂർ നിവാസികൾക്ക് വിദ്യാഭ്യാസസൗകര്യം ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഗുരു നേരത്തെ കണ്ടിരുന്നു.സംസ്കൃത ഭാഷാഭാസ്യത്തിനായി ഗുരുവിന്റെ പ്രഥമശിഷ്യൻ ശിവലിംഗദാസസ്വാമികളെ അയച്ചു കൊടുത്തു.അങ്ങനെ അറിവിന്റെ വെളിച്ചം പുതിയ തലമുറയ്ക്ക് സിദ്ധിക്കുകയുണ്ടായി.കൂടാതെ കോലത്തുകര ശിവപ്രതിഷ്ഠ വേളയിൽ ഏതാനും പേരെ പൂജാദികർമ്മങ്ങൾക്കുള്ള വിദ്യ അഭ്യസിക്കുവാൻ ഏർപ്പാടാക്കി.അങ്ങനെ ക്ഷേത്രത്തിനു അടുത്ത് സ്ഥിതി ചെയുന്ന ഇല്ലങ്കം എന്ന കെട്ടിടത്തിൽ ശിവലിംഗദാസസ്വാമി ആരംഭിച്ച ഗുരുപാഠശാലയാണ് ഇന്നറിയപ്പെടുന്ന കുളത്തൂർ ഗവ ഹയർസെക്കൻഡറി സ്കൂൾ. പ്രതിഷ്ഠകൾപടിഞ്ഞാറോട്ട് ദർശനമായി ഇരിക്കുന്ന ഗുരുദേവൻ,കിഴക്കോട്ടു ദർശനമായി കാണുന്ന ശിവപ്രതിഷ്ഠ.പുതിയതായി നിർമ്മിച്ച മുഖമണ്ഡപത്തിൽ നിന്നും കോലത്തീശ്വരനെ കണ്ടു ദർശനം നേടാം.ക്ഷേത്രത്തിനകത്തു പ്രവേശിച്ചു ശ്രീകോവിലിനെ പ്രദക്ഷിണം വെയ്ക്കുവാൻ സാധ്യമല്ല എന്നൊരു പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്.വടക്കോട്ട് ദർശനമായി കാണുന്ന മഹാഗണപതി ക്ഷേത്രവും,കിഴക്കോട്ടു ദർശനമായി നാഗത്തറയും ഉണ്ട്.കൂടാതെ ശ്രീനാരായണ ആശ്രമത്തിൽ ഗുരുദേവൻ ഉപയോഗിച്ച് കൊണ്ടിരുന്ന കട്ടിൽ,കസേര,മെതിയടി എന്നിവ സൂക്ഷിച്ചിട്ടുണ്ട്. ഉത്സവങ്ങൾമീനമാസത്തിലെ ചതയം നക്ഷത്രത്തിൽ തൃകൊടിയേറി,മീനമാസത്തിലെ തിരുവാതിരയ്‌ക്ക് തിരുവാറട്ടോടു കൂടി ഉത്സവം സമാപമിക്കുന്നു.ശിവ പ്രതിഷ്ഠ കഴിഞ്ഞ് കോലത്തുകരയിൽ വിശ്രമിച്ചു കൊണ്ട് ശ്രീനാരായണഗുരുവും കുമാരസ്വാമിയും കുടുംബകാരണവരും ആയി ആലോചിച്ചാണ് ഉത്സവം മുൻകാലങ്ങളിൽ നടത്താറുള്ളത്.നെയ്ത്ത് ആയിരുന്നു അന്ന് കുളത്തൂർ നിവാസികളുടെ പ്രധാന തൊഴിൽ.തുച്ചമായ വരുമാനം മാത്രമായിരുന്നു ഇവർകുള്ളത്.ചെറിയ വരുമാനം ആണെങ്കിലും ക്ഷേത്ര ആവശ്യങ്ങൾക്കും ഉത്സവ ആവശ്യങ്ങൾക്കും ഇതിൽ നിന്നും ഒരു വിഹിതം മാറ്റിവെച്ചിട്ടുളതും,സ്ത്രീകൾ പിടിയരി ശേഖരിച്ചും ഉത്സവത്തിനു മുതൽക്കൂട്ടിയിരുന്നു.ഉത്സവം മോടിയാക്കാനുള്ള ജനങ്ങളുടെ കഷ്ടപാട് മനസ്സിലാക്കിയ ഗുരു അന്ന് "ഉത്പന്ന പിരിവെടുത്ത് നിങ്ങൾ ഉത്സവം നടത്തണം" എന്ൻ അരുൾ ചെയ്തതാണ്.മറ്റൊരു ക്ഷേത്രത്തിലും ഇത്തമൊരു അരുൽപ്പാട് ഗുരുവിൽ നിന്ൻ ഉണ്ടായതായി കാണുന്നില്ല. കോലത്തുകരയിലെ ഗണപതിക്ഷേത്രംശ്രീനാരായണ ഗുരുദേവന്റെ പ്രമുഖ ശിഷ്യനായ ബോധാനന്ദസ്വാമികൾ ആണ്,ഗണപതിപ്രതിഷ്ഠ കർമ്മം നടത്തിയത്.വടകോട്ടു ദർശനമായ ഗണപതി പ്രതിഷ്ഠ വളരെ വിരളമായേ ദർശിക്കാനാവൂ. ഗുരുമന്ദിരംഗുരുവിന്റെ ഷഷ്ടിപൂർത്തി മഹോത്സവത്തോടനുബന്ധിച്ചു സ്ഥാപിച്ചതാണ് ശ്രീനാരായണഗുരുമന്ദിരം.ഇവിടെ ശ്രീനാരായണഗുരുവിന്റെ ഒരു മനോഹരമായ ഒരു എണ്ണഛായചിത്രം പ്രതിഷ്ടിച്ചു പൂജിച്ചു വരുന്നു.ഒരു വാതിൽകോട്ട കുഞ്ഞുകൃഷ്ണകുറുപ്പാന്ന് ഈ ചിത്രം വരച്ചത്.ചിത്രം വരയ്ക്കുവാൻ ഗുരുദേവന്റെ അനുവാദവും അനുഗ്രഹവും വാങ്ങിയതിനു ശേഷമാണ് ചിത്രം വരച്ചു പൂർത്തിയാകിയത്. ചിത്രകാരൻ ചിത്രം അമ്പലത്തിൽ ഏൽപിക്കുവാൻ കൊണ്ട് വന്നപ്പോൾ ഗുരുദേവനും ആശ്രമത്തിൽ വിശ്രമിക്കുകയായിരുന്നു.അങ്ങനെ ചിത്രം ആദ്യമായി ഗുരുദേവനെ കാണിക്കുവാൻ അവസരമുണ്ടാകുകയും ,ചിത്രം കണ്ടിട്ട് "ഇത് നാം തന്നെയല്ലേ?" എന്ൻ അഭിനന്ദനസൂചകമായി ഗുരു ചോദിച്ചതായും വിശ്വസിക്കുന്നു. കോലതീരേശസ്തവംപ്രതിഷ്ഠ നടത്തിയതിനു ശേഷം ശിവനെ ഇഷ്ടദേവനായി അംഗീകരിച്ചു പ്രാർത്ഥിക്കുന്ന ഭക്തൻമാർക്കായി കോലതീരേശസ്തവം എന്നൊരു സ്ത്രോതം ഗുരു രചിച്ചു നൽകി.ഗുരുദെവന്റെ മറ്റു സ്തോത്രകൃതികളെ പോലെ കോലതീരേസ്തവവും ഇഷ്ടദേവഭജനം വഴി വസ്തുബോധമുളവാക്കി മുക്തിക്ക് വഴി തെളിക്കുന്ന ഒരുത്തമകൃതിയാണ്.
എന്നു തുടങ്ങുന്ന സ്ത്രോതം മഹാദേവ ഭക്തർ ഏറ്റുപാടാറുണ്ട് അവലംബങ്ങൾ1."ശ്രീനാരായണ ഗുരു - ഒരു സമഗ്രപഠനം" - ഡോക്ടർ വിജാലയം ജയകുമാർ. സ്രോതസ്സുകൾ |
Portal di Ensiklopedia Dunia