കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം
കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം (College of Engineering Trivandrum), അഥവാ തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കോളേജാണ്. 1939 ജൂലൈ മാസം 3-നാണ് ഇത് പ്രവർത്തനമാരംഭിച്ചത്. ഇന്ന് എഞ്ചിനീയറിംഗ് രംഗത്ത് അഖിലേന്ത്യാതലത്തിൽ തന്നെ മികച്ച സ്ഥാപനങ്ങളിലൊന്നായി വളർന്നിട്ടുണ്ട് ഈ സ്ഥാപനം.[1] [2] സി. ഇ.ടി എന്ന ചുരുക്കപ്പേരിലും ഇത് അറിയപ്പെടുന്നു. തിരുവനന്തപുരം നഗരത്തിൽ നിന്നും 13 കി.മീ. അകലെ ശ്രീകാര്യത്താണു കൊളേജ് ക്യാമ്പസ് സ്ഥിതി ചെയ്യുന്നത്. ചരിത്രം![]() 1939 ജൂലൈ മാസം 3-നാണ് സി.ഇ.ടി സ്ഥാപിതമായത്. അന്നത്തെ തിരുവിതാംകൂർ മഹാരാജാവയിരുന്ന ചിത്തിര തിരുനാൾ ബാലരാമവർമ്മ മുൻകൈയെടുത്താണ് തിരുവിതാംകൂർ യൂണിവേർസിറ്റിയുടെ കീഴിൽ കോളേജിന് തുടക്കം കുറിച്ചത്. തുടക്കത്തിൽ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ എന്നീ എൻജിനീയറിംഗ് ശാഖകളിൽ മാത്രമായിരുന്നു പ്രവേശനം. മേജർ ടി.എച്.മാത്യുമാൻ ആയിരുന്നു ആദ്യത്തെ പ്രിൻസിപാൾ. ചീഫ് എൻജിനീയറുടെ ബംഗ്ലാവിലായിരുന്നു കോളേജിന്റെ പ്രവർത്തനം (ഇന്നത്തെ PMG ഓഫീസ്). 1960-ലാണ് ഇന്നത്തെ കുളത്തൂർ കാമ്പസിലേയ്ക്ക് കോളേജിന്റെ പ്രവർത്തനം മാറ്റിയത്. അൻപതുകളുടെ അവസാനത്തിൽ ടെക്നിക്കൽ വിദ്യാഭാസ കാര്യാലയം സ്ഥാപിതമായപ്പോൾ കോളേജിന്റെ നടത്തിപ്പ് കേരള ഗവണ്മെന്റ് ഏറ്റെടുത്തു. ഡിപ്പാർട്ടുമെന്റുകൾ
കോഴ്സുകൾബിരുദ കോഴ്സുകൾറെഗുലർ ബി.ടെക് കോഴ്സുകൾ
പാർട്ടൈം ബി.ടെക് കോഴ്സുകൾ
ബിരുദാനന്തര ബിരുദ കോഴ്സുകൾഎം.ടെക് കോഴ്സുകൾ
മറ്റു ബിരുദാനന്തര ബിരുദ കോഴ്സുകൾ
പ്രവേശനംകോളേജിലേയ്കുള്ള പ്രവേശനം ഈ പ്രവേശന പരീക്ഷകളുടെ അടിസ്ഥാനത്തിലാണ്. ബിരുദ കോഴ്സുകൾകേരള സർക്കാർ നടത്തുന്ന പ്രവേശന പരീക്ഷയായ [കെ.ഇ.എ.എം] (Kerala Engineering Agricultural Medical) വഴി പ്രവേശനം. തിരുവനന്തപുരത്തെ പ്രവേശന പരീക്ഷാ കണ്ട്രോളർ ആണിത് സംഘടിപ്പിക്കുന്നത്.[3] ബിരുദാനന്തര ബിരുദ കോഴ്സുകൾഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.റ്റി) നടത്തുന്ന GATE പരീക്ഷ വഴി പ്രവേശനം.[4] എം.ബി.എഓൾ ഇന്ത്യ മനേജ്മെന്റ് അസോസിയേഷൻ നടത്തുന്ന MAT (Management Attitude Test) വഴി പ്രവേശനം.[5] എം.സി.എകേരള സർക്കാർ നടത്തുന്ന പ്രവേശന പരീക്ഷയായ Kerala MCA Entrance Examination വഴി പ്രവേശനം. തിരുവനന്തപുരത്തെ പ്രവേശന പരീക്ഷാ കണ്ട്രോളർ ആണിത് സംഘടിപ്പിക്കുന്നത്.[5] പ്രമുഖരായ പൂർവ വിദ്യാർത്ഥികൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾCollege of Engineering, Trivandrum എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia