കോളേജ് ഓഫ് എഞ്ചിനീയറിംഗ്, മൂന്നാർ
കേരള സർക്കാറിന്റെ കീഴിലുള്ള സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യുക്കേഷന്റെ കീഴിൽ 2000-ത്തിൽ നിലവിൽ വന്ന സർക്കാർ നിയന്ത്രിത സ്വാശ്രയ ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് മൂന്നാർ.[1] മൂന്നാറിന്റെ ഹൃദയ ഭാഗത്ത് ഇരുപത്താറു ഏക്കറിൽ ആണ് അന്താരാഷ്ട്രനിലവാരമുള്ള ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. അകാദമിക് ബ്ലോക്ക് മുപ്പതായിരം സ്ക്വയർ ഫീറ്റിലാണ് സ്ഥിതി ചെയ്യുന്നത് . ഓൾ ഇന്ത്യ കൌൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷന്റെ അംഗീകാരമുള്ള ഈ കോളേജ് കൊച്ചിൻ യുണിവേഴ്സിറ്റിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. നിലവിൽ കംബ്യൂട്ടർ സയൻസ്, ഇലക്ട്രൊണിക്സ് & കമ്മ്യൂണിക്കേഷൻ, ഇലക്ടിക്കൽ & ഇലക്ട്രൊണിക്സ് മൂന്നു വിഭാഗങ്ങളിലായി ബി.ടെക് കോഴ്‌സുകളാണ് ഇവിടെ നടത്തുന്നത്. നിലവിൽ പ്രിൻസിപൽ ഡോ കെ.ജി ബാലക്രിഷ്ണൻ ആൺ. കോഴ്സുകൾബിരുദ കോഴ്സുകൾറെഗുലർ ബി.ടെക് കോഴ്സുകൾ
ബിരുദാനന്തര ബിരുദ കോഴ്സുകൾഎം.ടെക് കോഴ്സുകൾ
ബിരുദാനന്തര ബിരുദ കോഴ്സുകൾഎം.ടെക് കോഴ്സുകൾ
പ്രവേശനംകോളേജിലേയ്കുള്ള പ്രവേശനം ഈ പ്രവേശന പരീക്ഷകളുടെ അടിസ്ഥാനത്തിലാണ്. ബിരുദ കോഴ്സുകൾകേരള സർക്കാർ നടത്തുന്ന പ്രവേശന പരീക്ഷയായ [കെ.ഇ.എ.എം] (Kerala Engineering Agricultural Medical) വഴി പ്രവേശനം. തിരുവനന്തപുരത്തെ പ്രവേശന പരീക്ഷാ കണ്ട്രോളർ ആണിത് സംഘടിപ്പിക്കുന്നത്.[2] ബിരുദാനന്തര ബിരുദ കോഴ്സുകൾഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.റ്റി) നടത്തുന്ന GATE പരീക്ഷ വഴി പ്രവേശനം.[3] ![]() പുറമെ നിന്നുള്ള കണ്ണികൾCollege of Engineering Munnar എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. അവലംബം
|
Portal di Ensiklopedia Dunia