കോളേജ് ഓഫ് മെഡിസിൻ & ജെഎൻഎം ഹോസ്പിറ്റൽ
![]() പശ്ചിമ ബംഗാളിലെ കല്യാണിയിലുള്ള വെസ്റ്റ് ബംഗാൾ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിന് കീഴിലുള്ള ഒരു സർക്കാർ മെഡിക്കൽ കോളേജും തൃതീയ റഫറൽ ആശുപത്രിയുമാണ് കോളേജ് ഓഫ് മെഡിസിൻ & ജെഎൻഎം ഹോസ്പിറ്റൽ.[1] എം.ബി.ബി.എസ് കോഴ്സിനും തിരഞ്ഞെടുത്ത വിഷയങ്ങളിൽ മെഡിക്കൽ ബിരുദാനന്തര ബിരുദത്തിനുമായി ദേശീയ മെഡിക്കൽ കമ്മീഷൻ ഈ കോളേജിന് അംഗീകാരം നൽകിയിട്ടുണ്ട്.[2] കൂടാതെ കോളേജ്, നഴ്സിംഗ്, മറ്റ് പാരാ മെഡിക്കൽ കോഴ്സുകളും വാഗ്ദാനം ചെയ്യുന്നു. നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് വഴിയുള്ള മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് യുജി മെഡിക്കൽ പ്രവേശനം നടത്തുന്നത്. 2019 മുതൽ പ്രതിവർഷം എംബിബിഎസ് പ്രവേശനം 125 ആണ്. ചരിത്രം![]() ![]() വെസ്റ്റ് ബംഗാൾ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസാണ് കോളേജും ആശുപത്രിയും നിയന്ത്രിക്കുന്നത്. 2009-ൽ സ്ഥാപിതമായ ഈ കോളേജ് 2010 ൽ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തു. [3] 2010 ഓഗസ്റ്റിൽ 100 വിദ്യാർത്ഥികളുടെ ആദ്യ ബാച്ച് പ്രവേശിച്ചു. 2013-ൽ ഗാന്ധി മെമ്മോറിയൽ ഹോസ്പിറ്റൽ ഈ സ്ഥാപനത്തിന്റെ രണ്ടാമത്തെ കാമ്പസായി ചേർത്തു പ്രിൻസിപ്പൽമാർ
ഭരണംവെസ്റ്റ് ബംഗാൾ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസും [4] പശ്ചിമ ബംഗാൾ ഗവൺമെന്റും ചേർന്നാണ് കോളേജിന്റെയും ആശുപത്രിയുടെയും ധനസഹായവും നടത്തിപ്പും നടത്തുന്നത്. അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia