കോഴിക്കോട് അബ്ദുൽഖാദർ

കോഴിക്കോട് അബ്ദുൽഖാദർ
ജനനം
ആൻഡ്രൂസ്

1916 ഫെബ്രുവരി 19
മരണം1977 ഫെബ്രുവരി 13
തൊഴിൽഗായകൻ
ജീവിതപങ്കാളി(കൾ)ആച്ചുമ്മ
ശാന്താ ദേവി
കുട്ടികൾസുരേഷ് ബാബു, സത്യജിത്ത്, നജ്മൽ ബാബു

ഒരു കേരളീയ ഗായകനാണ് കോഴിക്കോട് അബ്ദുൽഖാദർ. (1916, ഫെബ്രുവരി 19, – 1977 ഫെബ്രുവരി 13). 'കേരള സൈഗാൾ' എന്നു സഹൃദയരാൽ വിശേഷിപ്പിക്കപ്പെട്ടു.

ജീവിതരേഖ

കോഴിക്കോട് മിഠായി തെരുവിൽ വാച്ച് കമ്പനി നടത്തിയിരുന്ന ജെ.എസ്.ആൻഡ്രൂസിന്റെ മകനായി ജനിച്ചു. ലെസ്ലി എന്നായിരുന്നു ആദ്യപേര്. വയലിൻ വിദ്വാനായിരുന്ന പിതാവിൽനിന്ന് സംഗീതത്തിന്റെ ബാലപാഠങ്ങൾ പഠിച്ചു. വിദ്യാർഥി ജീവിതകാലത്തുതന്നെ അറിയപ്പെടുന്ന പാട്ടുകാരനായിരുന്നു. തൊഴിൽതേടി 1933-ൽ റംഗൂണിലേക്കുപോയി. അവിടെവച്ചു പരിചയപ്പെട്ട മുസ്ളീം ഗായകരുമായുണ്ടായ അടുപ്പം സംഗീതത്തിൽ പുതിയ തലങ്ങൾ സ്വായത്തമാക്കാൻ ഇദ്ദേഹത്തെ സഹായിച്ചു. തുടർന്ന് ഇസ്ളാംമതം സ്വീകരിച്ച ലെസ്ലി അബ്ദുൽ ഖാദറായി മാറി.കുഞ്ഞുമുഹമ്മദ്ക്കയുടെ (കോൺസ്റ്റബിൾ )കൂടെസംഗീതം അഭ്യസിച്ചിട്ടുണ്ട്

1936-ൽ കോഴിക്കോട്ടു തിരിച്ചെത്തിയ അബ്ദുൽഖാദർ അധികം താമസിയാതെ മികച്ച ഗായകനായി അറിയപ്പെട്ടു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ആകൃഷ്ടനായ ഇദ്ദേഹം പാർട്ടിവേദികളിൽ വിപ്ളവഗാനങ്ങൾ പാടി ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റി. ഒരു ജനകീയഗായകൻ എന്ന ഖ്യാതിയും ഇക്കാലത്തു കിട്ടി.

സിനിമയിൽ അഭിനയിക്കുക എന്ന ലക്ഷ്യവുമായി 1940-ൽ ബോംബെയ്ക്കു പോയെങ്കിലും ആ മോഹം സഫലമായില്ല. നാട്ടിൽ തിരിച്ചെത്തിയ അബ്ദുൽഖാദർ ആകാശവാണി കോഴിക്കോട് നിലയത്തിൽ ഗായകനായി ചേർന്നു. 'സോജാ രാജകുമാരി സോജാ' തുടങ്ങിയ സൈഗാളിന്റെ ഗാനങ്ങൾ മനോഹരമായി പാടിയ ഇദ്ദേഹത്തെ 'കേരള സൈഗാൾ' എന്നാണ് ആരാധകർ വിശേഷിപ്പിച്ചത്. ഏതാനും ചലച്ചിത്രങ്ങളിലും ഇദ്ദേഹം പാടിയിട്ടുണ്ട്. 50-ഓളം റിക്കാർഡുകൾ ഇദ്ദേഹത്തിന്റേതായുണ്ട്. വീണ്ടും ഉത്തരേന്ത്യൻ പര്യടനങ്ങൾ നടത്തി സംഗീതസദസ്സുകൾ അവതരിപ്പിക്കുകയുണ്ടായി. 1977 ഫെ. 13-ന് 61-ആം വയസ്സിൽ അബ്ദുൽഖാദർ അന്തരിച്ചു. ഗായകനായ നജ്മൽ ബാബു ഇദ്ദേഹത്തിന്റെ പുത്രനാണ്.

പ്രശസ്ത ഗാനങ്ങൾ

  • തങ്കക്കിനാക്കൾ ഹൃദയേ വീശും..
  • 'തിരമാല'യിലെ(1953) താരകം ഇരുളില് മായുകയോ, ഹേ കളിയോടമേ, പാലാഴിയാം നിലാവിൽ
  • പാടാനോർത്തൊരു മധുരിതഗാനം
  • എങ്ങനെ നീ മറക്കും കുയിലേ

അവലംബം

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അബ്ദുൽ ഖാദർ, കോഴിക്കോട് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

പുറത്തേക്കുള്ള കണ്ണികൾ



Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya