കോഴിക്കോട്ടെ പ്രാധാനപ്പെട്ട ഇടങ്ങൾ
കോഴിക്കോട് ബീച്ച്നാട്ടുകാർക്ക് ഏറ്റവും പ്രിയപ്പെട്ട ഇടമാണ് കോഴിക്കോട് ബീച്ച്. പല വിദൂരദേശങ്ങളിൽ നിന്നും പോലും കപ്പലുകൾ വന്നടുത്ത ഈ ബീച്ച് കടുത്ത നാവികയുദ്ധങ്ങൾക്ക് സാക്ഷിയായ സ്ഥലമാണ്. സാമൂതിരിയുടെ സദസ്സിലെ സംസ്കൃതകവിയായിരുന്ന ഉദ്ദണ്ഡൻ തന്റെ കോകിലസന്ദേശം എന്ന കാവ്യത്തിൽ വിവരിക്കുന്നത് ലക്ഷ്മീദേവി കോഴിക്കോട് താമസമുറപ്പിച്ചത് അറിഞ്ഞ് പിതാവായ സമുദ്രം ആ നാട് മുഴുവൻ രത്നങ്ങൾ കൊണ്ട് നിറച്ചിരിക്കുന്നു എന്നാണ്.[1] ഗാന്ധിജി, ഖാൻ അന്ദുൽ ഗാഫർ ഖാൻ, ഇന്ദിര ഗാന്ധി, കൃഷ്ണ മേനോൻ തുടങ്ങിയ നേതാക്കൾ ഇവിടെ നിന്ന് ജനങ്ങളെ അഭിസംബോധന ചെയ്തിട്ടുണ്ട്. ഇവാൻസ് റോഡ് എന്നറിയപ്പെട്ടിരുന്ന ബീച്ച് റോഡിനെ 1934 -ൽ ഗാന്ധിജിയുടേ സന്ദർശനത്തിനു ശേഷം ഗാന്ധി റോഡ് എന്ന് പേരു മാറ്റുകയുണ്ടായി. നാശത്തിന്റെ വക്കിലുള്ള കടൽപ്പാലത്തിന്റെ രണ്ടുനിര തൂണുകൾ കടലിലേക്ക് നീണ്ടുപോകുന്നതുകാണാം. ചിത്രശാല
References
Kozhikode Beach എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia