കോഴിപ്പാറ വെള്ളച്ചാട്ടം
![]() മലപ്പുറം ജില്ലയുടെ വടക്കുകിഴക്കേ അതിർത്തിയിൽ സൈലന്റ്‌വാലി ദേശീയോദ്യാനത്തിനടുത്ത്, കക്കാടംപൊയിൽ എന്ന സ്ഥലത്താണ് കോഴിപ്പാറ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. വേനലിലും തണുത്ത കാലാവസ്ഥയാണ് ഇവിടെയനുഭവപ്പെടുന്നത്. വനംവകുപ്പാണ് ഈ വെള്ളച്ചാട്ടത്തിന്റെ സംരക്ഷണമേറ്റെടുത്തിരിക്കുന്നത്. എടവണ്ണ ഫോറസ്റ്റ് റേഞ്ചിൽ അകമ്പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് കോഴിപ്പാറ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്[1] സന്ദർശകരുടെ സുരക്ഷയുറപ്പാക്കുന്നതിനായി പുഴയുടെ തീരങ്ങളിലായി ഇരുമ്പു കൈവരികൾ നിർമ്മിച്ചിട്ടുണ്ട്. വർഷത്തിൽ ശരാശരി 50,000 പേർ എത്തുന്ന ഈസ്ഥലത്ത്, ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനായി കഴിഞ്ഞവർഷം ഒമ്പതര സെന്റ് സ്വകാര്യസ്ഥലം ലഭ്യമാക്കി. അവിടെ താത്കാലികമായി ഇൻഫർമേഷൻ സെന്റർ പ്രവർത്തിക്കുന്നു. സുരക്ഷാ ഗാർഡുകളൂമുണ്ട്. എത്തിച്ചേരാൻനിലമ്പൂരിൽനിന്ന്, അകമ്പാടംവഴി മൂലേപ്പാടം പാലം കടന്ന് കക്കാടംപൊയിലിലെത്താം. കോഴിക്കോട്ടുനിന്നു വരുന്നവർക്ക് മുക്കം കാരമ്മൂല, കൂടരഞ്ഞി വഴിയുമെത്താം. രണ്ടുവഴിക്കും കെ. എസ്. ആർ. ടി. സി. ബസ് സർവീസുകളുണ്ട്.[2] അവിടെനിന്ന്, മൂന്നു കിലോമീറ്ററോളം നായാടം പൊയിൽ വഴിയിൽ പോകുമ്പോൾ കോഴിപ്പാറ വെള്ളച്ചാട്ടത്തിനടുത്തെത്താം. അവിടെ വനംവകുപ്പിന്റെ ചെറിയ ഓഫീസുണ്ട്. പ്രദേശത്തിന്റെ പരിപാലനത്തിനായി ചെറിയ പ്രവേശനഫീസ് ഈടാക്കുന്നുണ്ട്. പ്രകൃതിരമണീയതമനോഹരമായ കാടിനിടിയ്ക്ക്, തോട്ടങ്ങൾക്കു നടുവിലാണ് പ്രകൃതിരമണീയമായ ഈ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. വളരെ ഉയരത്തുനിന്ന്, കുത്തനെ താഴോട്ടൊഴുകുന്ന നദി, പലയിടങ്ങളിലും പരന്നൊഴുകുന്നുണ്ട്. മിനുസമായ പാറയിൽ, വൃക്ഷങ്ങൾക്കിടയിലിരുന്ന് യാത്രക്കാർ ഇവിടെ വാരാന്ത്യങ്ങളാഘോഷിക്കാറുണ്ട്. കൂടുതൽ വായിക്കാൻ
അവലംബംKozhippara water falls എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia