കോവ താഴ്വരയിലെ ചരിത്രാതീതകാല ശിലാരേഖാ പ്രദേശം
വടക്കേ പോർച്ചുഗലിൽ സ്ഥിതിചെയ്യുന്ന ഒരു പാലിയോലിത്തിക് പുരാവസ്തു ഗവേഷണ സ്ഥാനമാണ് കോവ താഴ്വരയിലെ ചരിത്രാതീതകാല ശിലാരേഖാ പ്രദേശം. പോർച്ചുഗൽ - സ്പെയിൻ അതിർത്തിയിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. 1990 കളിൽ വില നോവ ഡെ ഫോസ് കോവയിൽ കോവ നദിയിലെ അണക്കെട്ടിൻറെ നിർമ്മാണത്തിനിടെയാണ് ഈ പ്രദേശം കണ്ടെത്തിയത്. കുതിരകളുടെയും ബോവിൻസിന്റെയും മറ്റ് മൃഗങ്ങളുടെയും മനുഷ്യരുടെയും അവ്യക്തമായ ചിത്രങ്ങൾ രേഖപ്പെടുത്തിയ ആയിരക്കണക്കിൻ കല്ലുകൾ ഇവിടെ കണ്ടെത്തി. മിക്കവയും 22,000 മുതൽ 10,000 ബിസി വരെ പഴക്കമുള്ളവയായിരുന്നു. യുനെസ്കോയിലെയും മറ്റ് പല ഏജൻസികളിലെയും പുരാവസ്തുഗവേഷകരും മറ്റ് സ്പെഷ്യലിസ്റ്റുകളും ഈ പ്രദേശം പരിശോധിക്കുകയും ഗവേഷണം നടത്തുകയും ചെയ്തു. പോർച്ചുഗലിനുള്ളിലും അന്താരാഷ്ട്രതലത്തിലും ഈ പ്രദേശം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഉയരുകയും 1995 ലെ തെരഞ്ഞെടുപ്പിൽ സർക്കാർ മാറുകയും പുതിയ സർക്കാർ അണക്കെട്ട് പദ്ധതി ഉപേക്ഷിക്കുകയും ചെയ്തു.[1] 1995 മുതൽ പുരാവസ്തുഗവേഷകരുടെ ഒരു സംഘം ഈ പ്രദേശത്ത് പഠനം നടത്തിവരുന്നു. സന്ദർശകരെ സ്വീകരിക്കുവാനും കണ്ടെത്തലുകൾ വിശദീകരിക്കുവാനുമായി കോവ താഴ്വരയിലെ പുരാവസ്തു പാർക്ക് നിർമ്മിക്കപ്പെട്ടു. ഇവിടെ നിന്നും കിട്ടിയ വസ്തുക്കൾ പ്രദർശിപ്പിക്കുന്നതിനായി കോവ മ്യൂസിയം നിർമ്മിച്ചു. ഒരു ഡിസൈൻ മത്സരത്തിനു ശേഷമാണ് മ്യൂസിയം നിർമ്മിക്കപ്പെട്ടത്.[2] ചിത്രശാല
അവലംബങ്ങൾ
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia