കോവിഡ്-19 ആഗോള മഹാമാരിക്കിടെ മാസ്കുകളുടെ ഉപയോഗം
![]()
കോവിഡ്-19 ആഗോള മഹാമാരിക്കിടെ, സർജിക്കൽ മാസ്ക്കുകൾ, തുണികൊണ്ടുള്ള മാസ്കുകൾ തുടങ്ങിയ പലതരം മുഖാവരണങ്ങൾ SARS-CoV-2 എന്ന വൈറസ് പടർന്നുപിടിക്കുന്നതിനെതിരായ പ്രതിരോധമാർഗ്ഗമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ആരോഗ്യ പരിപാലനരംഗത്തും സമൂഹത്തിൽ പൊതുവേയും മാസ്കുകളുടെ ഉപയോഗം രോഗം പടരുന്നതിനെതിരേയുള്ള ഉറവിട നിയന്ത്രണവും, വ്യക്തിസുരക്ഷയും ലക്ഷ്യമിടുന്നു. രോഗം പകരാനുള്ള സാദ്ധ്യത കുറയ്ക്കുന്നതിനായി ഭരണകൂടങ്ങളും ആരോഗ്യവിദഗ്ദ്ധരും മാസ്കുകളുടെ ഉപയോഗം ശുപാർശ ചെയ്യുന്നുണ്ട്.[1] പാൻഡെമിക് കാലത്ത് പൊതുസ്ഥലത്ത് മാസ്കിന്റെ ഉപയോഗം ശുപാർശ ചെയ്യുകയോ നിഷ്കർഷിക്കുകയോ ചെയ്യുന്ന രാജ്യങ്ങളിലാണ് ലോകജനസംഖ്യയിൽ ഏകദേശം 95% വസിക്കുന്നത്.[2] വിവിധതരം മാസ്കുകൾകോവിഡ്-19 ആഗോള മഹാമാരിക്കിടെ ഭരണകൂടങ്ങൾ രോഗബാധിതരിൽ നിന്ന് മറ്റുള്ളവരിലേയ്ക്ക് അസുഖം പടരുന്നത് തടയുക എന്ന പ്രധാന ലക്ഷ്യത്തോടെയാണ് മാസ്കുകൾ ശുപാർശ ചെയ്യുന്നത്. മാസ്ക് ധരിക്കുന്ന വ്യക്തിയുടെ ഉച്ഛ്വാസവായും ഫിൽറ്റർ ചെയ്യാതെ രോഗകാരിയോടൊപ്പം പുറത്തുവിടുന്നതിനാൽ വാൾവുകൾ ഉള്ള മാസ്കുകൾ ഈ ഉദ്ദേശത്തിന് ശുപാർശ ചെയ്യുന്നില്ല. കോവിഡ് 19 മഹാമാരിക്കിടെ സംരക്ഷണത്തിനായി പലതരം മാസ്കുകൾ ഉപയോഗിക്കപ്പെടുന്നുണ്ട്:
മുഖം മറയ്ക്കുന്ന ഷീൽഡുകൾ, മെഡിക്കൽ ഗോഗ്ഗിളുകൾ എന്നിങ്ങനെയുള്ള വ്യക്തി സംരക്ഷണ ഉപകരണങ്ങൾ (പി.പി.ഇ.) ചിലപ്പോൾ മാസ്കുകൾക്കൊപ്പം ഉപയോഗിക്കുമെങ്കിലും ഇവ മാസ്കുകൾക്ക് പകരമാവുന്നില്ല.[3] കയ്യുറകൾ, ഏപ്രനുകൾ, ഗൗണുകൾ, പാദുകങ്ങളെ മറയ്ക്കുന്ന കവറുകൾ, മുടി മറയ്ക്കുന്ന ആവരണങ്ങൾ എന്നിവയും വ്യക്തി സംരക്ഷണത്തിനുപയോഗിക്കുന്ന അനുബന്ധ ഉപകരണങ്ങളാണ്.[4] മാസ്കുകളുടെ ദൗർലഭ്യം കാരണം ഇത്രത്തോളം ഫലപ്രദമല്ലാത്ത സർട്ടിഫിക്കേഷനില്ലാത്ത മാസ്കുകൾ ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യമുണ്ടായിട്ടുണ്ട്.[5] അവലംബം
|
Portal di Ensiklopedia Dunia