ഇന്ത്യയിലെ സംസ്ഥാനമായ മധ്യപ്രദേശിൽകൊറോണ വൈറസ് കോവിഡ്-19 ന്റെ ആദ്യ കേസുകൾ 2020 മാർച്ച് 20 ന് സ്ഥിരീകരിച്ചു.[1] മധ്യപ്രദേശിലെ ജബൽപൂരിലാണ് ആദ്യത്തെ നാല് കേസുകൾ റിപ്പോർട്ട് ചെയ്തത്. മധ്യപ്രദേശിൽ മൊത്തം രോഗ സ്ഥിരീകരണവും, മരണവും, രോഗമുക്തിയും സ്ഥിരീകരിച്ചു. [2]
2022 മാർച്ച് 16 മുതൽ 12-14 പ്രായത്തിലുള്ള കുട്ടികൾക്കുള്ള കൊവിഡ് വാക്സിനേഷൻ ആരംഭിച്ചു.[3]
ഇന്ത്യയിൽ 12-14 വയസ് പ്രായമുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ
2020 ജനുവരി 12 ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ചൈനയിലെ ഹുബെ പ്രവിശ്യയിലെ വുഹാൻ സിറ്റിയിലെ ഒരു കൂട്ടം ആളുകളിൽ ശ്വാസകോശ സംബന്ധമായ അസുഖത്തിന് കാരണമായത് കൊറോണ വൈറസ് ആണെന്ന് കണ്ടെത്തി. 2019 ഡിസംബർ 31 ന് ലോകാരോഗ്യ സംഘടനയ്ക്ക് രോഗ സംബന്ധമായ വിവരങ്ങൾ ചൈന റിപ്പോർട്ട് ചെയ്തിരുന്നു.
കോവിഡ്-19ന്റെ മരണനിരക്ക് 2003 ലെ സാർസ് വൈറസിനേക്കാൾ വളരെ കുറവാണ്, പക്ഷേ വ്യാപനം ഗണ്യമായി വർദ്ധിച്ചു.
അടച്ചിടൽ
സംസ്ഥാനത്ത് ലോക്ക് ഡൗൺ നടപ്പിലാക്കിയത് പൊതുജന ജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. [4] റോഡ്, എയർ, റെയിൽ തുടങ്ങിയ എല്ലാ ഗതാഗതങ്ങളും താൽക്കാലികമായി നിർത്തിവെച്ചു. എന്നാൽ അവശ്യവസ്തുക്കളുടെ വിതരണം, പോലീസ്, അഗ്നിശമനസേന, ആംബുലൻസ് എന്നിവയ്ക്ക് ഇത് ബാധകമല്ല. [5] വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാവസായിക സ്ഥാപനങ്ങൾ എന്നിവയും താൽക്കാലികമായി നിർത്തിവച്ചു. ഹോട്ടലുകൾ, ബാങ്കുകൾ, എടിഎമ്മുകൾ, പെട്രോൾ പമ്പുകൾ, മറ്റ് അവശ്യവസ്തുക്കൾ, അവയുടെ നിർമ്മാണം തുടങ്ങിയ സേവനങ്ങൾ ഒഴിവാക്കിയിരിക്കുന്നു. ഈ നിയന്ത്രണങ്ങൾ പാലിക്കാത്തവർക്ക് ഒരു വർഷം വരെ തടവ് അനുഭവിക്കേണ്ടി വരുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു
രാജ്യവ്യാപകമായി ലോക്ക്ഡൗൺ വിപുലീകരണം
2020 ഏപ്രിൽ 14 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു, 2020 ഏപ്രിൽ 14 ന് അവസാനിക്കേണ്ട രാജ്യവ്യാപകമായ ലോക്ക്ഡൗൺ ഇപ്പോൾ 2020 മെയ് 3 വരെ നീട്ടി.