കോസ്മോസ്: എ പേഴ്സണൽ വോയേജ്
കാൾ സാഗൻ, ആൻ ഡ്രുയാൻ, സ്റ്റീവ് സോടർ എന്നിവർ ചേർന്ന് 1980കളിൽ പുറത്തിറക്കിയ ഒരു അമേരിക്കൻ ശാസ്ത്ര ഡോക്യുമെന്ററി പരമ്പരയാണ് കോസ്മോസ്: എ പേഴ്സണൽ വോയേജ്. കാൾ സാഗൻ തന്നെ അവതാരകനായ ഇട്ഠിൽ പ്രപഞ്ചോത്പത്തി മുതൽ മനുഷ്യന്റെ ഇന്നത്തെ ജീവിതം വരെയുള്ള വിവിധങ്ങളായ വിഷയം പരമ്പരമ്പരയിൽ കൈകാര്യം ചെയ്യുന്നുണ്ടു്. 'ഭാവനയുടെ കപ്പലിൽ' കയറ്റി 'കോസ്മിക് കലണ്ടറിന്റെ' പല സംഭവങ്ങളെ കാട്ടിത്തരുന്ന വിധത്തിലാണു ഘടന. 2014ൽ ഇതിന്റെ തുടർച്ചയായി നീൽ ടൈസൺ അവതാരകനായി കോസ്മോസ്: എ സ്പേസ്‌ടൈം ഒഡീസി എന്ന പരമ്പര പുറത്തിറങ്ങിയിരുന്നു. അറുപതു രാജ്യങ്ങളിലായി 50 കോടിയോളം ആൾക്കാർ ഇതു കണ്ടിട്ടുള്ളതായി കരുതുന്നു.[1][2] ഇന്നും ലോകത്തേറ്റവും കാണപ്പെടുന്ന ഡോക്യുമെന്ററി പരമ്പരകളിലൊന്നാണ് ഇത്."CosmoLearning Astronomy". CosmoLearning. Archived from the original on 2012-05-29. Retrieved October 8, 2009. അവലംബം
|
Portal di Ensiklopedia Dunia