കോൺക്രീറ്റിന്റെ പാരിസ്ഥിതിക ആഘാതംകോൺക്രീറ്റിന്റെ പാരിസ്ഥിതിക ആഘാതവും ഇതിന്റെ നിർമ്മാണവും പ്രയോഗരീതികളും സങ്കീർണ്ണമാണ്. ചില ഫലങ്ങൾ ദോഷകരമാണ് എന്നാൽ മറ്റു ചിലവ സ്വാഗതാർഹവുമാണ്. ഇവ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. കോൺക്രീറ്റിലെ പ്രധാന ചേരുവ സിമന്റ് ആണ്. അതിന് അതിന്റേതായ പാരിസ്ഥിതികവും സാമൂഹികവുമായ ആഘാതങ്ങൾ ഉണ്ട്. കോൺക്രീറ്റ് ഉണ്ടാക്കുന്ന ആഘാതത്തിൽ മുഖ്യ പങ്ക് വഹിക്കുന്നത് സിമന്റ് തന്നെയാണ്. പ്രധാന ഹരിതഗൃഹവാതകമായ കാർബൺ ഡയോക്സൈഡിന്റെ പ്രാഥമിക ഉൽപ്പാദകരിൽ ഒന്നാണ് സിമന്റ് വ്യവസായം. [1]ഭൂമിയുടെ ഏറ്റവും ഫലഭൂയിഷ്ഠമായ മേൽമണ്ണിന്റെ പാളിയിൽ കോൺക്രീറ്റ് ക്ഷതമുണ്ടാക്കുന്നു. ഉയർന്ന അൽബിഡോ മൂലമുള്ള നാഗരിക താപ ദ്വീപ് പ്രഭാവത്തെ കുറയ്ക്കാൻ കുറഞ്ഞ വർണ്ണമുള്ള കോൺക്രീറ്റിനു സാധിക്കും. [2] കെട്ടിടങ്ങൾ പൊളിക്കുന്നതും പ്രകൃതിദുരന്തങ്ങളും കാരണമുണ്ടാകുന്ന കോൺക്രീറ്റ് പൊടി അപകടകരമായ അന്തരിക്ഷമലിനീകരണത്തിന്റെ പ്രധാന സ്രോതസ്സാകാം. നനഞ്ഞ കോൺക്രീറ്റ് വളരെ ഉയർന്ന ക്ഷാരസ്വഭാവം കാണിക്കുന്നു. അനുയോജ്യമായ സംരക്ഷണോപാധികൾ ഉപയോഗിച്ചു മാത്രമേ ഇത് കൈകാര്യം ചെയ്യാവൂ. അവലംബം
|
Portal di Ensiklopedia Dunia